The Pale Blue Dot – കാള്‍സാഗന്‍ വീഡിയോ മലയാളത്തിൽ

Pale Blue Dot എന്ന് വിഖ്യാതമായ ഒരു അപൂര്‍വചിത്രം. 1990 ഫെബ്രുവരി 14നായിരുന്നു ആ ചിത്രം പകര്‍ത്തപ്പെട്ടത്. പ്രപഞ്ചത്തില്‍ മനുഷ്യരെത്ര നിസ്സാരര്‍ എന്ന് നമ്മള്‍ നമ്മളെത്തന്നെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു അത്. കാള്‍ സാഗന്‍ എന്ന ശാസ്ത്രപ്രതിഭയുടെ ഡോക്യുമെന്ററികളിലൂടെ ഇന്നും ആ ചിത്രം ആഘോഷിക്കപ്പെടുന്നു.

പ്രകൃതിനിരീക്ഷണവും ശാസ്ത്രബോധവും

എങ്ങനെ പ്രകൃതിയെ നിരീക്ഷിക്കണം ? , പ്രകൃതിനിരീക്ഷണത്തിലൂടെ ശാസ്ത്രത്തിന്റെ രീതി എങ്ങനെ മനസ്സിലാക്കാം…അരളിശലഭത്തിന്റെയും തൂക്കണാം കുരുവിയുടെയും കൗതുകകരമായ വിശേഷങ്ങളിലൂടെ അക്കാര്യങ്ങൾ പങ്കുവെക്കുകയാണ് കെ.വി.എസ് കർത്താ. വീഡിയോ കാണാം

കുട്ടിത്തേവാങ്കും കാഴ്ചത്തകരാറും

കുട്ടിത്തേവാങ്കിന്റെ കണ്ണുകൾ വലുതായതിനാൽ തേവാങ്ക് രസായനത്തിനു മനുഷ്യന്റെ കണ്ണുകളുടെ തകരാർ പരിഹരിക്കാനുള്ള കഴിവുണ്ടെന്ന് ലാടവൈദ്യന്മാർ പാടിനടന്നു. മാങ്ങാണ്ടിയ്ക്ക് വൃക്കകളുടെ ആകൃതി ഉള്ളതിനാൽ കിഡ്‌നി രോഗങ്ങൾക്ക് മാങ്ങാണ്ടിപ്പൊടി കൊടുത്താൽ മതി എന്ന് പറയുന്ന അതേ ലോജിക്.

നല്ല ബലമുള്ള കമ്പി – സയൻസും സാങ്കേതികപദാവലിയും

ഒരു വിഷയത്തിൽ ആഴത്തിലുള്ള അറിവ് കൂടുന്തോറും നിങ്ങളുടെ സാങ്കേതികപദാവലിയുടെ വലിപ്പവും കൂടും. സാങ്കേതികപദങ്ങളുടെ പ്രാധാന്യം മനസ്സിലായിട്ടില്ല എങ്കിൽ നിങ്ങൾക്കാ വിഷയവും മനസ്സിലായിട്ടില്ല എന്നർത്ഥം.

ജിയോമിത്തോളജി – മിത്തുകളിലെ ഭൂശാസ്ത്രം !

കെട്ടുകഥകൾ രാജ്യത്തിൻറെ ഭാഗധേയം നിർണ്ണയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാജ്യത്തും ലോകത്തും വെറുപ്പിന്റെ രാഷ്ട്രീയം വളരുന്നതിന് ഇടയാക്കുന്നത് ഇത്തരത്തിലുള്ള കെട്ടുകഥകൾ തന്നെയാണ്. എന്നാൽ ഇത്തരത്തിലുള്ള കെട്ടുകഥകൾ നിറഞ്ഞ പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥകളും തിരഞ്ഞു പോയി അവയിൽ ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയമായ വിവരങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് ജിയോമിത്തോളജി എന്ന ശാസ്ത്രശാഖ.

ശാസ്ത്രവിരുദ്ധ വിശ്വാസങ്ങളെ അതിജീവിക്കാനൊരു മാർഗ്ഗദർശി

അന്ധവും പ്രാകൃതവും ശാസ്ത്രവിരുദ്ധവുമായ വിശ്വാസങ്ങളെ അതിജീവിച്ച് മുന്നേറാൻ സഹായിക്കുന്ന കൈപ്പുസ്തകമായും  മാർഗ്ഗരേഖയായും ഡാക്കിൻസിന്റെ “ഗ്രോയിംഗ് ഗോഡ്: എ ബിഗിനേഴ്സ് ഗൈഡ്“ എന്ന പുസ്തകത്തെ കണക്കാക്കാവുന്നതാണ്

കിരീടതന്മാത്രകളുടെ നിർമാതാവ്

അമേരിക്കൻ രസതന്ത്രജ്ഞനായ ചാൾസ് ജെ. പെദേഴ്സന്റെ (Charles J. Pedersen) ജന്മദിനമാണ് ഒക്ടോബർ 3, കൃത്രിമമായി ക്രൗൺ ഈഥറുകൾ നിർമിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ഇതാണ് അദ്ദേഹത്തിനെ 1987ൽ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹനാക്കിയത്.

Close