കേവലശാസ്ത്രവാദവും വൈരുദ്ധ്യാത്മക ചിന്തയും

സാമൂഹികവിശകലനത്തെ കൈവിടുന്ന കേവലശാസ്ത്രവാദം സ്വീകരിക്കുന്ന റിഡക്ഷനിസ്റ്റ് സമീപനം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നു. 2021 ഫെബ്രുവരി ലക്കം ശാസ്ത്രഗതി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം.

സ്വതന്ത്രലഭ്യതാപ്രസ്ഥാനം എന്ന അവകാശപ്പോരാട്ടം 

പൊതുമുതൽ ഉപയോഗിച്ചു കൊണ്ടുള്ള ഗവേഷണങ്ങളുടെ ഫലങ്ങൾ പൊതുജനത്തിന് സൗജന്യമായി ലഭിക്കണം എന്ന ധാർമ്മികതയാണ് ഈ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്നത്. അക്കാദമികപ്രസാധകഭീമന്മാർ ആയ എൽസെവിയർ(Elsevier), വൈലി (Wiley), അമേരിക്കൻ കെമിക്കൽ സൊസൈറ്റി(American Chemical Society) എന്നിവർ ചേർന്ന്, അക്കാദമികപ്രസിദ്ധീകരണങ്ങൾ പകർപ്പവകാശം ലംഘിച്ചുകൊണ്ട് ഏവർക്കും സൗജന്യമായി ലഭ്യമാക്കുന്ന സൈ-ഹബ് (Sci Hub) , പുസ്തകങ്ങൾ ലഭ്യമാക്കുന്ന ലിബ്-ജെൻ (LibGen-Library Genesis) എന്നീ വെബ്‌സൈറ്റുകൾക്ക് എതിരെ  ഡൽഹി ഹൈക്കോടതിയിൽ കേസ് കൊടുത്തിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഗവേഷണഫലങ്ങളുടെ സ്വതന്ത്രലഭ്യതയെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടേറുകയാണ്.

ഗലീലിയോ നാടകം കാണാം

മഹാശാസ്ത്രജ്ഞനായ ഗലീലിയോയുടെ ശാസ്ത്രജീവിതത്തെ ആസ്പദമാക്കിക്കൊണ്ടുള്ള ഒരു നാടകയാത്രയായിരുന്നു, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 2009ലെ ശാസ്ത്രകലാജാഥ. ഗലീലിയോ നാടകത്തിന്റെ തൃശ്ശൂര്‍ റിജിയണല്‍ തിയറ്ററിലെ അവതരണം കാണാം.

Scientific Racism- വേർതിരിവിന്റെ കപടശാസ്ത്രം

സയന്റിഫിക്‌ റേസിസം – റേസ് സയൻസ് (വംശ ശാസ്ത്രം) എന്ന സങ്കൽപം – ചരിത്രപരമായി തന്നെ ശാസ്ത്രസമൂഹത്തിൽ കയറിപ്പറ്റിയ അഴുക്കാണ്. അവസരങ്ങളുടെയും പദവികളുടെയും തുല്യതയിലൂന്നിയ സാമൂഹികക്രമത്തിൽ ഏവരും ശാസ്ത്രത്തെ അറിയുകയും ശാസ്ത്രം സയന്റിഫിക് റേസിസം മുതലായ വൈറസുകളിൽ നിന്നും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.

ഒരു ബാരോമീറ്റർ ചോദ്യവും ഉത്തരത്തിലേക്കുള്ള വഴികളും

“സാര്‍, നമ്മുടെ ശാസ്‌ത്രക്ലാസുകളിലും പാഠപുസ്തകങ്ങളിലും ഒന്ന് മാത്രമേ ഇല്ലാതുള്ളൂ. വിമര്‍ശനാത്മക ചിന്തയെ ഉത്തേജിപ്പിക്കാനുള്ള കാര്യങ്ങള്‍. അവ നമ്മെ മനഃപ്പാഠമാക്കിയ ഉത്തരങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കുന്നു. ചോദ്യം ചെയ്യാന്‍ പഠിപ്പിക്കുന്നില്ല.”

Close