കോവിഡ് 19 മഹാമാരികൊണ്ട് ലോകത്തിൽ എത്രപേർ മരിച്ചു?

വളരെ ലളിതമായ ചോദ്യമാണെങ്കിലും ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. ലോകാരോഗ്യസംഘടന 2022 മേയ് മാസത്തിൽ ഔദ്യോഗികമായി ഈ ചോദ്യത്തിന് ഒരുത്തരം നൽകി. പക്ഷേ ആ ഉത്തരം കൂടുതൽ ചോദ്യങ്ങളിലേക്കും വിവാദങ്ങളിലേക്കുമാണ് നയിച്ചത്. 

തുടര്‍ന്ന് വായിക്കുക

കുട്ടികളിലെ അസാധാരണ കരൾവീക്കം: കാര്യങ്ങൾ, കാരണങ്ങൾ ഇതുവരെ

ലോകത്തെമ്പാടും കുട്ടികളിൽ കരൾവീക്കരോഗത്തിന്റെ ത്വരിതഗതിയിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.  നിലവിൽ ഇതിനെ Acute non-hep A-E Hepatitis എന്ന് വിളിക്കുന്നു. ഇതുവരെ 26 രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു.

തുടര്‍ന്ന് വായിക്കുക

BA.2.12.1 എന്ന  പുതിയ ഒമിക്രോൺ ഉപവിഭാഗത്തെക്കുറിച്ച് നമുക്കെന്തറിയാം?

കൂടുതൽ മ്യൂട്ടേഷനുകളുള്ള ഒമിക്രൊൺ ഉപവിഭാഗങ്ങൾ ലോകമെമ്പാടും  ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ,  ഒരു ഉപവിഭാഗം വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ കൂടുതലായി വേഗത്തിൽ വ്യാപിക്കുന്നതായി കാണുന്നു. ഒമൈക്രോണിന്റെ ആദ്യകാലങ്ങളിൽ രണ്ടു വകഭേദങ്ങൾ BA.1, BA.2 എന്നിവ രൂപപ്പെട്ടു., രണ്ടാമത്തേത് ലോകമെമ്പാടും വ്യാപിച്ചു.

തുടര്‍ന്ന് വായിക്കുക

Prolonged Grief Disorder പുതിയ രോഗം – DSM 5 TR പുറത്തിറങ്ങി

മാനസിക രോഗങ്ങളുടെ ലക്ഷണങ്ങളും പ്രത്യേകതകളും വിശദീകരിക്കാനും മാനദണ്ഡങ്ങൾ നിശ്ചയിക്കാനും അമേരിക്കൻ സൈക്യാട്രിക്ക് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന Diagnostic and Statistical Manual of Mental Disorders (DSM) പുതിയ പതിപ്പായ DSM 5 TR 2022 മാർച്ചിൽ പുറത്തിറങ്ങി. അടുപ്പമുള്ളവരുടെ മരണത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥയായ Prolonged Grief Disorder (PGD), Trauma and Related Stressors എന്ന വിഭാഗത്തിൽ ഒരു പുതിയ രോഗമായി ഇതിൽ ഉൾപ്പെടുന്നു.

തുടര്‍ന്ന് വായിക്കുക

പുതിയ കോവിഡ് വകഭേദം (XE) – ആശങ്കപ്പെടേണ്ടതുണ്ടോ ?

കോവിഡ് ഒമിക്രോൺ എക്സ് ഇ (XE) വൈറസിനെ സംബന്ധിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ മറ്റൊരു കോവിഡ്‌ തരംഗത്തിന്റെ തുടക്കമായോ എന്ന ആശങ്ക സ്വാഭാവികമായും സൃഷ്ടിച്ചിട്ടുണ്ട്.

തുടര്‍ന്ന് വായിക്കുക

ഉറക്കം അളക്കുന്നതെങ്ങനെ ?

ഒരു ശരാശരി മനുഷ്യൻ തന്റെ ആയുസിന്റെ മൂന്നിലൊന്നു സമയമാണ് ഉറക്കത്തിനുവേണ്ടി ചെലവഴിക്കുന്നത്. നിദ്രയെന്നാൽ ഒരു നിഷ്‌ക്രിയപ്രക്രിയയയാണെന്ന ധാരണ തെറ്റാണെന്ന് ഇന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ശരീരകോശങ്ങളുടെ കേടുപാടു തീർക്കുന്നതിനും പുനരുജ്ജീവനത്തിനും ഓർമകളുടെ എകീകരണത്തിനും ഉർജസംരക്ഷണത്തിനും താപനില നിയന്ത്രണത്തിനുമൊക്കെ സഹായിക്കുന്ന ഒരു സജീവപ്രക്രിയയാണ് ഉറക്കം.

തുടര്‍ന്ന് വായിക്കുക

ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞക്ക് പകരം ചരക ശപഥം !!!

ലോകമ്പാടുമുള്ള വൈദ്യലോകം നിരന്തരം ചർച്ചചെയ്ത് അഭിപ്രായ ഐക്യത്തിലൂടെ അംഗീകരിച്ച് സ്വീകരിച്ച് വരുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയുടെ പരിഷ്കരിച്ച രൂപമായ ജനീവ പ്രഖ്യാപന പ്രതിജ്ഞയുടെ സ്ഥാനത്ത് യാഥാസ്ഥിതിക സമീപനങ്ങളെ പ്രതിഫലിപ്പിക്കുന്ന പുതിയൊരു പ്രതിജ്ഞ ഇന്ത്യയിൽ മാത്രമായി നടപ്പിലാക്കുന്നത് ലോകത്തിന് മുന്നിൽ ഇന്ത്യൻ വൈദ്യസമൂഹത്തെ പരിഹാസ്യരാക്കി മാറ്റും.

തുടര്‍ന്ന് വായിക്കുക

ഒമിക്രോൺ പടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഡോ.ടി.എസ്.അനീഷ്

കോവിഡ് ഇന്ന് കേരളത്തിൽ അതിരൂക്ഷമായി പടരുകയാണ്. വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും നാമെന്ത് ചെയ്യണം ? ഡോ.ടി.എസ്.അനീഷ്  (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവന്തപുരം

തുടര്‍ന്ന് വായിക്കുക

1 2 3 36