മെസോസോയിക്ക് യുഗത്തിലെ നീണ്ട കഴുത്തുകളും വാലുകളും ഉള്ള ടൈറ്റനോസോറിന്റെ (titanosaur) 256 മുട്ടകളുടെ ഫോസ്സിലാണ് മധ്യപ്രദേശിലെ ദാർ ജില്ലയിൽ നിന്ന് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ശാസ്ത്രമേഖലയിലെ വംശീയവേർതിരിവുകളെ കുറിച്ച് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചുവരുന്ന ലേഖനപരമ്പരയിൽ ഇന്ത്യയിലെ സ്ഥിതിവിശേഷത്തെ കുറിച്ച് വന്ന പ്രബന്ധത്തിന്റെ സംഗ്രഹം.
സ്പോർട്സ് മെഡിസിന്റെ പ്രാധാന്യം – ഡോ.സിദ്ധാർത്ഥ് ഉണ്ണിത്താൻ
byLuca Magazine
ഒരു രാജ്യത്തിന്റെ കായികമേഖലയിലെ മുന്നേറ്റത്തിന് സ്പോർട്സ് മെഡിസിന് വലിയ പങ്കുണ്ട്. ലോകക്കപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ സ്പോർട്സ് ഫിസിഷ്യനും Indian Society of Sports and Exercise Medicine (ISSEM) ജനറൽ സെക്രട്ടറിയുമായ സിദ്ധാർത്ഥ് ഉണ്ണിത്താനുമായി ഡോ. ചിഞ്ചു സി നടത്തിയ സംഭാഷണം കേൾക്കാം.
നിർമ്മിത ബുദ്ധിയിലെ പുതിയ താരമാണ് ജി.പി.ടി. ഡോ. ജിജോ പി. ഉലഹന്നാൻ, ഡോ. സുനിൽ തോമസ് തോണിക്കുഴിയിൽ എന്നിവർ എഴുതിയ ലേഖനം വായിക്കാം.. നിർമിത ബുദ്ധി പരിശീലനം ലഭിച്ച...
മെസോസോയിക്ക് യുഗത്തിലെ നീണ്ട കഴുത്തുകളും വാലുകളും ഉള്ള ടൈറ്റനോസോറിന്റെ (titanosaur) 256 മുട്ടകളുടെ ഫോസ്സിലാണ് മധ്യപ്രദേശിലെ ദാർ ജില്ലയിൽ നിന്ന് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ബ്രിട്ടീഷുകാർ തോട്ടങ്ങൾ പണിയാൻ തുടങ്ങിയപ്പോൾ മലമ്പനി പോലെ മറ്റൊരു പ്രശ്നമായി അവരുടെ മുന്നിൽ വന്നത് കടുവകളും പുലികളുമാണ്. നൂറുകണക്കിന് എണ്ണത്തെ വെടിവെച്ച് കൊന്നാണ് തോട്ടങ്ങളൊക്കെയും തുടങ്ങിയതും നടത്തിക്കൊണ്ട് പോയതും. വേട്ട മൂലം ലോകത്തെങ്ങും കടുവകളുടെ എണ്ണം...
വാലസിന്റെ പ്രതിഭ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ശാസ്ത്രത്തിന് പുറമേ സാമൂഹ്യശാസ്ത്രം, രാഷ്ട്രതന്ത്രം, ധനതത്വശാസ്ത്രം, ആത്മീയവാദം തുടങ്ങി തികച്ചും വ്യത്യസ്തമായ മേഖലകളിൽ അദ്ദേഹം തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആ പ്രതിഭയുടെ ബഹുമുഖത അറിയുവാൻ ഒൻപത് ദശാബ്ദങ്ങൾ നീണ്ടുനിന്ന ആ ധന്യജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്തേണ്ടിവരും.
ഇതെന്തൊരു ചോദ്യമാണെന്നല്ലേ വായിക്കുന്നവരിൽ ഒട്ടുമിക്കവരും വിചാരിക്കുന്നത്? ഒരു പാവം മുയൽ പരിസ്ഥിതിയോട് എന്ത് ചെയ്യാനാണ്! എന്നാൽ ആസ്ത്രേലിയക്കാരോട് ചോദിച്ചുനോക്കൂ. വർഷാവർഷം അവരുടെ കോടിക്കണക്കിനു ഡോളറിന്റെ വിളവ് തിന്നുനശിപ്പിക്കുന്ന സസ്തനി കീടങ്ങളാണ് (mammalian pest) അവർക്ക് മുയൽക്കുഞ്ഞന്മാർ.
പ്രോട്ടീൻ കണ്ണികൾ പ്രത്യേക ആകൃതിയിൽ മടങ്ങിയാൽ മാത്രമാണ് പ്രവർത്തനക്ഷമമാകൂ..എന്നാൽ വികൃതമായ രീതിയിലാണ് അവ മടങ്ങുന്നതെങ്കിൽ (misfolded) അവയ്ക്ക് പ്രവർത്തനക്ഷമത നഷ്ടപ്പെടുകയോ, ചിലപ്പോൾ രോഗകാരകങ്ങളാവുകയോ ചെയ്യും. രോഗാണുക്കളായി രൂപാന്തരപ്പെടുന്ന അത്തരം പ്രോട്ടീനുകളുടെ വിളിപ്പേരാണ് പ്രിയോൺ (Prion).