ആൻഡ്രീനയുടെ കാമുകി
ഈ പ്രണയദിനത്തിൽ തേനീച്ചകളെ പ്രണയബദ്ധരാക്കി സ്വന്തം പരാഗണം നടത്തിക്കുന്ന ഒരു ഓർക്കിഡിനെ പരിചയപ്പെടാം.
2025 ഫെബ്രുവരിയിലെ ആകാശം
ഏവര്‍ക്കും പരിചിതമായ വേട്ടക്കാരനെ (Orion) ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. മേടം, ഇടവം, മിഥുനം, കാസിയോപ്പിയ തുടങ്ങിയ നക്ഷത്ര രാശികൾ; അശ്വതി, കാര്‍ത്തിക, രോഹിണി, പുണർതം തുടങ്ങിയ നക്ഷത്രരൂപങ്ങൾ; തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങൾ എന്നിവയും ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ നഗ്നനേത്രങ്ങളാൾ കാണാൻ കഴിയുന്ന അഞ്ചു ഗ്രഹങ്ങൾ ഇവയൊക്കെ ഈ മാസത്തെ ആകാശക്കാഴ്ചകളാണ്… എൻ സാനു എഴുതുന്ന പംക്തി വായിക്കാം.
ആവണക്കും ബൾഗേറിയൻ കുട കൊലപാതകവും
നമ്മുടെ നാട്ടിലെല്ലാം സർവ്വ സധാരണമായ ആവണക്കിന്റെ (Ricinus communis) വിത്തിൽ അടങ്ങിയിരിക്കുന്ന ഒരു ഘടകമാണ് മാർക്കോവിനേ കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന റൈസിൻ. ഇത് കോശങ്ങളിലെ പ്രോട്ടീൻ നിർമ്മാണം തടസ്സപ്പെടുത്തുന്നത് വഴി ശരീരത്തിൻറെ പ്രവർത്തനങ്ങൾ താറുമാറാക്കുകയും അതുവഴി മരണ കാരണമാവുകയും ചെയ്യും. ഒരു പക്ഷേ ഏറ്റവും മാരകമായ സസ്യജന്യ വിഷം ഏതാണ് എന്ന് ചോദിച്ചാൽ, റൈസിൻ എന്ന് തന്നെയാവും ഉത്തരം
വിത്ത് കൊറിയർ സർവ്വീസ്
വിത്തു വിതരണത്തിന് പല ചെടികളും ഇതുപോലെ ഒരു വിദൂര വിതരണവും ഒരു ലോക്കൽ ഡെലിവറിയും ചെയ്യുന്നുണ്ട്. Diplochory എന്നാണ് ഈ സംവിധാനത്തിന് ശാസ്ത്രീയമായി വിളിക്കുന്നത്. ഇതെങ്ങിനെയാണ് സംഗതി എന്ന് നോക്കാം.
ആകാശത്ത് ഗ്രഹങ്ങളുടെ സമ്മേളനം; എപ്പോൾ, എവിടെ, എങ്ങനെ കാണാം?
ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാൻ സാധിക്കും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് ‘പ്ലാനറ്ററി പരേഡ് ” എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ ആകാശത്ത് വിസ്മയ കാഴ്ച്ചയാകാൻ ഒരുങ്ങുന്നത്. സൂര്യാസ്തമയത്തിനു ശേഷം രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണാന്‍ ഏറ്റവും നല്ല സമയം. [Planetary Parade]
പുണ്യപുരാതന അസോള സംഭവം
ഇതിൽ ഇത്ര പറയാൻ എന്തിരിക്കുന്നു അസോള (Azolla) ഒരു സംഭവമാണെന്ന് നമുക്കൊക്കെ അറിയാമല്ലോ എന്നായിരിക്കും പലരും ചിന്തിക്കുന്നത്. ഭൂമിയിലെ നമ്മുടെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ മിത-ശീതോഷ്ണം ആക്കിയെടുത്തത് ഈ ഒരൊറ്റ കുഞ്ഞൻ പന്നൽ ചെടിയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ?
ഭൗതിക ശാസ്ത്രമൊരുക്കുന്ന അഭൗമസൗന്ദര്യം
ശാസ്ത്രമെഴുത്തിൻറെ നൂതന ഭാവുകത്വം കുറിക്കുന്ന റോവലിപ്പുസ്തകം Seven Brief Lessons on Physics ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ലോകശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയിരുന്നു.
2025 ലെ ജനുവരിയിലെ ആകാശം
വാനനിരീക്ഷണം തുടങ്ങുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും നല്ല മാസമാണ് ജനുവരി. പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന വേട്ടക്കാരൻ (Orion) എന്ന നക്ഷത്രരാശിയെ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. മേടം, ഇടവം, മിഥുനം, കാസിയോപ്പിയ, ഭാദ്രപഥം, തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രരാശികളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. നഗ്നനേത്രങ്ങളാൽ കാണാനാകുന്ന അഞ്ച് ഗ്രഹങ്ങളുടെ പരേഡ് ഈ ജനുവരിയിൽ കാണാം.