ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ ? – പ്രഭാഷണം ഒക്ടോബർ 6 ന് – രജിസ്റ്റർ ചെയ്യാം
ബഹിരാകാശവും സുസ്ഥിരതയും എന്ന ആശയത്തിൽ ഊന്നി ആചരിക്കുന്ന ലോക ബഹിരാകാശ വാരാഘോഷങ്ങളിൽ ആസ്ട്രോ കേരളയും പങ്കു ചേരുകയാണ്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ മനുഷ്യന്റെ ബഹിരാകാശത്തെ അന്യഗ്രഹജീവനായുള്ള തിരച്ചിൽ സംബന്ധിച്ച് ഒരു സംവാദാത്മക ശാസ്ത്ര പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നു.
കണ്ടിരിക്കേണ്ട ചലച്ചിത്രങ്ങൾ : മിയസാക്കിയുടെ അത്ഭുത പ്രപഞ്ചം
മിയാസാക്കി ചിത്രങ്ങൾ കുട്ടികൾക്ക് മനോഹരമായ ദൃശ്യവിരുന്നാണ്. നമ്മൾ സങ്കല്പിച്ചിട്ടുള്ള സുന്ദരമായ ഒരു കാലത്തിലേക്ക് നമ്മെ എത്തിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക സൃഷ്ടികളും. അതോടൊപ്പം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം വളരെ മനോഹരമായി ചിത്രീകരിക്കുകയും ചെയ്യുന്നു.. മിയാസാക്കി ചിത്രങ്ങളെക്കുറിച്ച് തയ്യാറാക്കിയ എപ്പിസോഡ് കാണാം.. വായിക്കാം
ഭൂമിയോടൊപ്പം – ശാസ്ത്രസഹവാസ ക്യാമ്പിൽ പങ്കെടുക്കാം
പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഐ.ആർ.ടി.സി.യിൽ ആരംഭിച്ചിട്ടുള്ള ചിൽഡ്രൻസ് സയൻസ് ആക്റ്റിവിറ്റി സെന്ററിൽ കുട്ടികൾക്കായി ഭൂമിയോടൊപ്പം ശാസ്ത്രസഹവാസ ക്യാമ്പ് നടക്കുന്നു.
ജനിതകം to ജീനോമികം – ഡോ.കെ.പി. അരവിന്ദൻ LUCA TALK
ഗ്രിഗർ മെൻഡൽ ജന്മശതാബ്ദിയോടനുബന്ധിച്ചു കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ചു നടന്ന LUCA TALK കേൾക്കാം
ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസം
ദേശീയ പാഠ്യപദ്ധതി രേഖ 2005 പുറത്തുവന്ന കാലത്ത് ഡോ.അമിതാഭ് മുഖർജി എഴുതിയത ലേഖനം. സ്രോത് എന്ന ഹിന്ദി ശാസ്ത്ര മാസികയിലാണിത് പ്രസിദ്ധീകരിച്ചത്. ശാസ്ത്ര പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കേണ്ട ഉന്നത ശാസ്ത്ര സമ്മേളനങ്ങളിൽ ശാസ്ത്രബോധമുൾക്കൊണ്ട് സംസാരിക്കേണ്ട ഉത്തരവാദപ്പെട്ട പലരും ഐതിഹ്യങ്ങളെ ശാസ്ത്രവുമായി കുട്ടിച്ചേർത്ത് അവതരിപ്പിക്കുന്ന ഇക്കാലത്ത് ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസത്തെക്കുറിച്ച് പ്രസക്തമായ ചില നിരീക്ഷണങ്ങൾ
വിദ്യാർത്ഥികൾക്ക് വീഡിയോ നിർമ്മാണ മത്സരം – ഫലപ്രഖ്യാപനം
2022 ഗ്രിഗര്‍ മെൻഡലിന്റെ 200-ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര ലൂക്ക സയന്‍സ് പോര്‍ട്ടല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വീഡിയോ നിര്‍മ്മാണ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
ജനിതക ശാസ്ത്രം ക്ലാസ്മുറിയിൽ-ഓൺലൈൻ അധ്യാപക പരിശീലനം രജിസ്ട്രേഷൻ ആരംഭിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ഗ്രിഗർ മെൻഡലിന്റെ 200മത് ജന്മവാർഷികത്തിന്റെ ഭാഗമായി യു.പി., ഹൈസ്കൂൾ അധ്യാപകർക്ക് പഠനപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സ്കൂൾ ശാസ്ത്രവിദ്യാഭ്യാസ രംഗത്ത് അഖിലേന്ത്യാ തലത്തിൽ പ്രവർത്തിച്ചു വരുന്ന Joy of Learning Foundation നുമായി സഹകരിച്ചാണ് രണ്ടു ദിവസത്തെ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നത്. 2022 ജൂലൈ 16,17 തിയ്യതികളിലായി നടക്കുന്ന ഓൺലൈൻ പരിശീലനത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് Zoom Meet ൽ വെച്ച് നടക്കന്ന പരിപാടിയിൽ പങ്കെടുക്കാം.
ശാസ്ത്രപഠനത്തെക്കുറിച്ച് തന്നെ
ശാസ്ത്രപഠനം എന്ത്? എങ്ങനെ? എന്തുകൊണ്ട്? എന്തിന്? എപ്പോൾ? എന്ന് വിദ്യാർത്ഥികളോടും അധ്യാപകരോടും സംവദിക്കുകയാണ് മുതിർന്ന ശാസ്ത്രാധ്യാപകനായ പ്രൊഫ. സി.ജി.ആർ.