ലാർജ് ഹാഡ്രോൺ കൊളൈഡർ – പുതിയ പരീക്ഷണങ്ങൾ, പുതിയ കണ്ടെത്തലുകൾ

എന്തിനാലുണ്ടായി ഈ പ്രപഞ്ചം എന്ന ചോദ്യത്തിന് മനുഷ്യരാശിയുടെ ഉത്ഭവത്തോളം പഴക്കമുണ്ട്. അന്ന് തുടങ്ങിയ ഈ ചോദ്യം ചെയ്യൽ മനുഷ്യരാശിയുടെ പരിണാമത്തോടൊപ്പം പുതുക്കപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു.

തുടര്‍ന്ന് വായിക്കുക

നമ്മൾ നിശ്ശബ്ദരായപ്പോൾ…

അഞ്ചു ഭൂഖണ്ഡങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ നിശ്ചലം ആകുമ്പോൾ എന്ത് സംഭവിക്കും എന്ന് അറിയുവാൻ ക്യാമറകൾ സ്ഥാപിച്ചു. പലയിടങ്ങളിൽ നിരീക്ഷിച്ചു. അതിൽ നിന്നും ഒരു
ഡോക്യുമെന്ററി നിർമ്മിച്ചു. ‘The Year Earth Changed’

തുടര്‍ന്ന് വായിക്കുക

വവ്വാൽ നമ്മുടെ ശത്രുവല്ല

നമ്മുടെ പേടിസ്വപ്നമായ  പല  വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ  തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്.  അവയ്ക്ക്  രോഗമോ പ്രശ്നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി  വന്നവയാണ്.  ഇത്തരം വൈറസുകൾ  ഇവരിൽ എന്തുകൊണ്ടാണ് രോഗം ഉണ്ടാക്കി കൊല്ലാത്തതെന്നും നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നതെന്നും,  ഇവയുടെ ഉള്ളിൽ നിന്നും ഇവ മനുഷ്യരിലേക്ക് പടർന്നത് എങ്ങിനെ എന്നും അറിയുന്നത് നല്ലതാണ്. അതിനു  മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ  പരിചയപ്പെടാം.

തുടര്‍ന്ന് വായിക്കുക

സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം – കേരളത്തിൽ ഇപ്പോൾ കഴുകന്മാർ വയനാട്ടിൽ മാത്രം

കേരളത്തിൽ ഇന്ന് കഴുകന്മാർ അവശേഷിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ്. സങ്കേതത്തിലെ കുറിച്യാട്ട്, ബത്തേരി, തോൽപ്പെട്ടി എന്നീ റേഞ്ചുകളിൽ പന്ത്രണ്ടോളം കഴുകൻ കൂടുകൾ കഴിഞ്ഞകുറച്ചുവർഷങ്ങളായി കണ്ടുവരുന്നുണ്ട്. എന്നാൽ 15 വർഷങ്ങൾക്ക് മുമ്പ് വന്യജീവി സങ്കേതത്തിൽ ഇരുപതിനടുത്ത് കഴുകൻ കൂടുകൾ ഉണ്ടായിരുന്നു.

തുടര്‍ന്ന് വായിക്കുക

കോസ്റ്ററിക്കയിലെ വിഷപ്പാമ്പുകൾ

വിഷപ്പാമ്പുകൾ ധാരാളമായുള്ളതിനാൽ അവ കടിച്ചുള്ള മരണങ്ങൾ കോസ്റ്ററിക്കയിൽ നിരവധിയായിരുന്നു. വെറും അൻപതുലക്ഷം മാത്രം ജനസംഖ്യ ഉള്ള കോസ്റ്ററിക്കയിൽ മറ്റെവിടെയുമില്ലാത്തത്ര പാമ്പുകടി മരണങ്ങളുണ്ടായിരുന്നു. ഇന്ന് അവിടെ പാമ്പുകടിമൂലം വർഷത്തിൽ ജീവൻ നഷ്ടപ്പെടുന്നവർ ഒന്നോ രണ്ടോ മാത്രമാണ്.

തുടര്‍ന്ന് വായിക്കുക

നിലാവിനെ തേടുന്നവർ – ദേശീയ നിശാശലഭ വാരം

ലോകത്താകമാനം 1,60,000 ത്തോളം ഇനം നിശാശലഭങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു ഇതിൽ ഇന്ത്യയിൽ മാത്രം പതിനായിരത്തിലധികം ഇനങ്ങൾ കാണുമെന്നു കരുതപ്പെടുന്നു.

തുടര്‍ന്ന് വായിക്കുക

മൊണാർക്ക് ശലഭങ്ങളുടെ ദേശാടനം

PS 397- തന്റെ മുന്നിൽ പരന്നുകിടക്കുന്ന, ചുറ്റുമുള്ള മരങ്ങളിൽ നിന്നും പൂമ്പാറ്റകളുടെ ഭാരം കൊണ്ട് ഒടിയുന്ന പൈൻ മരങ്ങളുടെ ശിഖരങ്ങളിൽ നിന്നും വീണുകൊണ്ടിരിക്കുന്ന മൊണാർക്ക് പൂമ്പാറ്റകളുടെ കൂട്ടത്തിൽ ഒന്നിന്റെ ചിറകിൽ ഒട്ടിച്ചിരിക്കുന്ന ടാഗ് നമ്പർ കണ്ട് കാനഡയിലെ ടൊറന്റോയിലെ ജീവശാസ്ത്രകാരനായ ഡോ. ഫ്രെഡ് ഉർഖുഹാർട്ട് അദ്ഭുതത്താൽ തരിച്ചിരുന്നുപോയി. അക്കാലംവരെ മനുഷ്യരെ വിസ്മയിപ്പിച്ച ഒരു രഹസ്യം അങ്ങനെ ചുരുളഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെതന്നെ ഏറ്റവും വിസ്മയകരമായ ജീവശാസ്ത്ര കണ്ടുപിടുത്തങ്ങളിലൊന്നായി അതുമാറി.

തുടര്‍ന്ന് വായിക്കുക

ആംബർഗ്രിസ്- തിമിംഗല ഛർദ്ദിലോ? 

തിമിംഗലങ്ങളിൽ നിന്നുലഭിച്ച മുപ്പത് കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് എന്ന വസ്തു വിൽക്കാൻ ശ്രമിച്ച മൂന്നുപേരെ  തൃശൂരിലെ ചേറ്റുവയിൽ നിന്ന് വനം വകുപ്പ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത് വാർത്ത ആയിരിക്കുകയാണല്ലോ. കേരളത്തിൽ ഇത്തരത്തിൽ നടക്കുന്ന ആദ്യ സംഭവം എന്ന രീതിയിൽ വലിയ ശ്രദ്ധ  നേടിയതിൽ അത്ഭുതപ്പെടേണ്ടതില്ല.. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി തെറ്റായതും അശാസ്ത്രീയവുമായ നിഗമനങ്ങളും വാർത്തകളായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

തുടര്‍ന്ന് വായിക്കുക

1 2 3 21