ഗണപതിയും പ്ലാസ്റ്റിക് സര്‍ജറിയും തമ്മിലെന്ത് ?
കെട്ടുകഥകൾ ശാസ്ത്ര സത്യങ്ങളല്ല വീഡിയോ കാണാം കെട്ടുകഥകൾ ശാസ്ത്രസത്യങ്ങളല്ല കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളും ചരിത്രസത്യങ്ങളും ആയി അവതരിപ്പിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്ലാസ്റ്റിക്‌സർജന്മാരുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു, പ്ലാസ്റ്റിക്...
21 ഗ്രാം ആത്മാവിന്റെ ഭാരമോ ?
ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരത്തിൽ നിന്ന് 21 ഗ്രാം തൂക്കം കുറയും എന്ന് ഈ അടുത്ത് ഇറങ്ങിയ 21 ഗ്രാം എന്ന സിനിമയിൽ പരാമർശിക്കുന്നുണ്ട്. ഈ നിഗമനത്തിന്റെ ശാസ്ത്രീയത ഒന്ന് പരിശോധിക്കാം.
കുട്ടികളിലെ അസാധാരണ കരൾവീക്കം: കാര്യങ്ങൾ, കാരണങ്ങൾ ഇതുവരെ
ലോകത്തെമ്പാടും കുട്ടികളിൽ കരൾവീക്കരോഗത്തിന്റെ ത്വരിതഗതിയിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇതിനെ Acute non-hep A-E Hepatitis എന്ന് വിളിക്കുന്നു. ഇതുവരെ 26 രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു.
വരുന്നു, നിഴലില്ലാ ദിനങ്ങൾ – കാണാം, മത്സരത്തിൽ പങ്കെടുക്കാം
യഥാർത്ഥത്തിൽ ഒരു വർഷത്തിൽ രണ്ടു ദിവസം മാത്രമാണ് സൂര്യൻ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. ആ ദിവസങ്ങൾ നിഴലില്ലാ ദിവസങ്ങൾ (zero shadow day) എന്നറിയപ്പെടുന്നു. ഇന്ത്യയിൽ ഇത്തരം ദിവസങ്ങൾ വരുന്നത് ഏപ്രിലിലും ആഗസ്റ്റിലുമാണ്. ഉത്തരായനത്തിലുള്ള സൂര്യൻ കേരളത്തിൽ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന കാലമാണ് വരുന്നത്. കേരളത്തിലെ വിവിധയിടങ്ങളിൽ ഇതിനു പറ്റിയ ദിവസവും സമയവും
ജീവപരിണാമത്തിന്റെ ഉന്മത്തനൃത്തം – ചിത്രം കാണാം
ജീവപരിണാമം – ലൂക്ക, ബാക്ടീരിയ, ബഹുകോശ ജീവികൾ, മത്സ്യം, ഉരഗങ്ങൾ, സസ്തനികൾ, പ്രൈമേറ്റുകൾ, മനുഷ്യർ… നിക്കോളാസ് ഫോങ് (Nicolas Fong) എന്ന കലാകാരന്റെ രചനയാണ് ചുവടെ കാണുന്നത്.. ‘ഒപ്റ്റിക്കൽ ഇല്യൂഷൻ ഡിസ്‌ക്’ അഥവാ ‘ഫെനകിസ്റ്റോസ്‌കോപ്പ്'(phenakistoscope) ശൈലിയിലാണ് ഈ അതിശയകരമായ ആനിമേഷൻ സൃഷ്ടിച്ചിരിക്കുന്നത്.
നിയോകോവ് – ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുമോ? – എന്താണ് യാഥാർത്ഥ്യം
നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ല. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, എന്നാൽ ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ മാധ്യമ റിപ്പോർട്ടർമാരെപ്പോലെ ആശങ്കപ്പെടേണ്ടതില്ല.
വാട്‌സാപ്പ് ,ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസ്സഞ്ചർ എന്നിവ 6 മണിക്കൂർ നിശ്ചലം
ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിശ്ചലമായി. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളാണ് തടസപ്പെട്ടിരിക്കുന്നത് . ഒട്ടേറെ രാജ്യങ്ങളില്‍ സേവനം തടസപ്പെട്ടതായി ഉപഭോക്താക്കള്‍ അറിയിച്ചു.
കോന്നി വനമേഖലയിൽ കാട്ടുപന്നികളുടെ കൂട്ടമരണത്തിന് കാരണം ക്ലാസിക്കൽ പന്നിപ്പനി -മനുഷ്യരിലേയ്ക്ക് പകരുമെന്ന ഭീതി വേണ്ട
‘ ജനം ഭീതിയിൽ, കോന്നിയിൽ കാട്ടുപന്നികളിൽ പന്നിപ്പനി (H1N1) സ്ഥിരീകരിച്ചു” കഴിഞ്ഞ ദിവസം മുഖ്യധാര ഓൺലൈൻ പത്രങ്ങൾ ഉൾപ്പെടെ ചില മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാർത്തയുടെ തലകെട്ടാണിത്. കോവിഡ് അതിജീവനകാലത്ത് മനുഷ്യരെ ബാധിക്കുന്ന പുതിയൊരു പകർച്ചവ്യാധി കൂടി സംസ്ഥാനത്ത് പൊട്ടിപുറപ്പെട്ടെന്ന വാർത്ത വായിക്കുമ്പോൾ ആരിലും ആശങ്കയുണ്ടാവുക സ്വാഭാവികം. എന്നാൽ കോന്നി വനമേഖലയിൽ ചത്തൊടുങ്ങിയ കാട്ടുപന്നികളിൽ സ്ഥിരീകരിച്ചത് പന്നിപ്പനി അഥവാ സ്വൈൻ ഇൻഫ്ലുൻസ ( Swine influenza / Swine flu / Pig flu/ H1N1 ) അല്ല, മറിച്ച് ക്ലാസിക്കൽ പന്നിപ്പനി ( Classical swine fever / C.S.F.) എന്നറിയപ്പെടുന്ന പന്നികളെ മാത്രം ബാധിക്കുന്ന, പന്നികളിൽ നിന്നും പന്നികളിലേയ്ക്ക് മാത്രം പടരുന്ന രോഗമാണെന്നതാണ് വാർത്തയുടെ കൃത്യമായ വസ്തുത.