ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ ? – പ്രഭാഷണം ഒക്ടോബർ 6 ന് – രജിസ്റ്റർ ചെയ്യാം

ബഹിരാകാശവും സുസ്ഥിരതയും എന്ന ആശയത്തിൽ ഊന്നി ആചരിക്കുന്ന ലോക ബഹിരാകാശ വാരാഘോഷങ്ങളിൽ ആസ്ട്രോ കേരളയും പങ്കു ചേരുകയാണ്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ മനുഷ്യന്റെ ബഹിരാകാശത്തെ അന്യഗ്രഹജീവനായുള്ള തിരച്ചിൽ സംബന്ധിച്ച്  ഒരു സംവാദാത്മക ശാസ്ത്ര പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നു.

ഗ്രഹങ്ങൾ ഉണ്ടാകുന്ന കഥ

  ഗ്രഹങ്ങൾ ഉണ്ടാകുന്ന കഥ - ചരിത്രം - വർത്തമാനം - പ്രണവ് പറയുന്നു കേൾക്കാം അറിയാം. ആസ്ട്രോ കേരളയുടെ പ്രതിമാസ ശാസ്ത്ര പ്രഭാഷണത്തിൽ പുരാതന കാലം മുതൽ മനുഷ്യർ രാത്രിയിലെ ആകാശം നോക്കി,...

സ്വപ്നത്തിനു പിറകിലെ ശാസ്ത്രസത്യങ്ങൾ

എന്തിനു വേണ്ടിയാണ് നമ്മൾ സ്വപ്നം കാണുന്നത് ? ശരീരം സ്വപ്നം കാണുന്നതിലൂടെ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് ? ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണം നൽകുകയാണ് ഡോ. രതീഷ് കൃഷ്ണൻ.

ന്യൂട്ടന്റെ നൂറ്റാണ്ട് -അവതരണം കാണാം

ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു പതിനേഴാം നൂറ്റാണ്ട്. ഐസക് ന്യൂട്ടൺ എന്ന മഹാപ്രതിഭയുടെ കരസ്പർശമേറ്റ നൂറ്റാണ്ട് എന്നതുകൊണ്ട് മാത്രമല്ല കെപ്ലർ, ഗലീലിയോ, റോബർട്ട് ഹൂക്ക്, ഹാർവി, റെൻ, ക്രിസ്ത്യൻ ഹെയ്ഗെയിൻസ് ‌, റോബർട്ട് ബോയിൽ, പാസ്കൽ, ലൈബിനിറ്റ്സ്, കസ്സീനി തുടങ്ങി നിരവധി ശാസ്ത്ര പ്രതിഭകളുടെ ഗവേഷണശാലയായിരുന്നു ആ നൂറ്റാണ്ട്.

നിങ്ങളറിയാത്ത സി.വി. രാമൻ

അധികം അറിയപ്പെടാത്ത സി വി രാമനെ നമുക്ക് പരിചയപ്പെടുത്തിതരികയാണ് ശാസ്ത്രകാരനും ശാസ്ത്രപ്രചാരകനുമായ ഡോ. മനോജ് കോമത്ത്. ശാസ്ത്ര ദിനത്തിൽ കേരള യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച പ്രഭാഷണപരിപാടിയിൽ പങ്കെടുത്ത് കൊണ്ട് നടത്തിയ പ്രഭാഷണം.

Close