LUCA CLIMATE CAMP – രജിസ്റ്റർ ചെയ്യാം

കാലാവസ്ഥാ ക്യാമ്പ്

കൊച്ചി സർവകലാശാലയിലെ റഡാര്‍ സെന്ററിന്റെയും  ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റെയും (C-SiS) സഹകരണത്തോടെ ലൂക്ക ക്ലൈമറ്റ് ക്യാമ്പ് 2023 നവംബർ 11,12 തിയ്യതികളിലായി കുസാറ്റില്‍ വെച്ച് നടന്നു.  ലൂക്ക സംഘടിപ്പിച്ച  കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം  കോഴ്സിൽ പഠിതാക്കളായവർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  2023 ജൂണ്‍ മാസം ആരംഭിച്ച കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം ഓണ്‍ലൈൻ കോഴ്സില്‍ 1700 പേര്‍ ഭാഗമായിരുന്നു. 

നവംബര്‍ 11 ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) പി.ജി. ശങ്കരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോറിയോലിസ് പ്രഭാവം, യൂനിസ് ന്യൂട്ടൻഫൂട്ട് പരീക്ഷണം എന്നീ കാലാവസ്ഥാ പരീക്ഷണങ്ങള്‍ക്ക് ശാസ്ത്രസമൂകേന്ദ്ര ഡയറക്ടര്‍ ഡോ. പി. ഷൈജു, ഡോ.എന്‍ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. കുസാറ്റ് റഡാര്‍ സെന്റ‍ര്‍, കാലാവസ്ഥാ നിലയം സന്ദര്‍ശനം, റോഡിയോസോണ്ട് വിക്ഷേപണം എന്നിവയക്ക് ഡോ. മനോജ് എംജി, ഡോ.എസ്. അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പിന്റെ ഭാഗമായി 100 ടിഷര്‍ട്ടുകള്‍ പ്രചരിപ്പിച്ചു. 

മാതൃകാ കാലാവസ്ഥാ പാര്‍ലമെന്റ് 

യു.എ.ഇ. വെച്ചു  2023 ഡിസംബര്‍ മാസം നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ  (COP 28) മാതൃകയില്‍ കാലാവസ്ഥാ പാര്‍ലമെന്റ് നവംബര്‍ 12 രാവിലെ 11 മണിക്ക് നടന്നു. ഇന്ത്യ, ചൈന, ആഫ്രിക്ക, ചെറു ദ്വീപ് രാഷ്ട്രങ്ങള്‍, ആമേരിക്ക, യൂറോപ്യന്‍യൂണിയന്‍, എണ്ണക്കമ്പനികള്‍, അന്താരാഷ്ട്ര ധന കാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ  വിവിധ ലോകരാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര ഏജൻസികളെയും പ്രതിനിധീകരിച്ചുകൊണ്ട് 8 ഗ്രൂപ്പുകളായാണ് ക്യാമ്പംഗങ്ങള്‍ കാലാവസ്ഥാ പാര്‍ലമെന്റില്‍ പങ്കെടുത്തത്.   പി. കെ ബാലകൃഷ്ണന്‍, ഡോ. നതാഷ ജെറി, ഡോ. ഹംസക്കുഞ്ഞ് ബംഗാളത്ത് (King Abdullah University of Science and Technology, Saudi Arabia),  ഗൗതം രാധാകൃഷ്ണന്‍ (M.S Swaminathan Research Foundation (MSSRF), Chennai), എൻ.സാനു, എന്നിവര്‍ നേതൃത്വം നല്‍കി. 

കാലാവസ്ഥാമാറ്റം – കേരളത്തിലും ഇന്ത്യയിലും

കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട്  മഴ, താപനില, സമുദ്ര നിരപ്പ് എന്നിവയില്‍  വന്ന മാറ്റം സംബന്ധിച്ച ഡാറ്റവിശകലനത്തിനും  ചര്‍ച്ചയ്ക്കും പ്രൊഫ.എസ്. അഭിലാഷ് (ഡയറക്ടര്‍, റഡാര്‍ സെന്റ‍ര്‍ , കുസാറ്റ്)  , ഡോ. സബിൻ ടി.പി.(Center for Climate Change Research , Indian Institute of Tropical Meteorology) , ഡോ. ദീപക് ഗോപാലകൃഷ്ണൻ (Central Michigan University.) എന്നിവര്‍ നേതൃത്വം നല്‍കി

Close