ശാസ്ത്രബോധത്തിനായി നിലയുറപ്പിക്കാം
ആഗസ്ത്- 20 ദേശീയ തലത്തില്‍ ശാസ്ത്രാവബോധ ദിനമായി ആചരിക്കപ്പെടുകയാണ്. ഡോ.നരേന്ദ്ര ധബോല്‍ക്കര്‍ കൊലചെയ്യപ്പെട്ടത് ഏഴുവര്‍ഷം മുമ്പ് ഇന്നേ ദിവസമാണ്.
പ്രളയപാഠങ്ങള്‍
നുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും ,വരുതലമുറയുടെയും സമൂഹത്തിലെ മുഴുവന്‍ പേരുടെയും ആവശ്യങ്ങളും പരിഗണിച്ചുള്ള വികസനമാണ് സുസ്ഥിര വികസനം. സുസ്ഥിര വികസന മാതൃകകള്‍ വാര്‍ത്തെടുത്തേ പ്രകതിദുരന്തങ്ങളെ പ്രതിരോധിക്കാനാവൂ. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ പ്രളയവും നമുക്ക് നല്കുന്ന പാഠവും അത് തന്നെ. മഴതിമിര്‍ക്കുമ്പോള്‍ മാത്രമല്ല, വികസനം ആഘോഷിക്കപ്പെടുന്ന സമയത്തും നാമത് ഓര്‍ക്കണം.
രാജ്യത്തിന് വേണ്ടത് ശാസ്ത്രബോധം
ഇന്ന് രാജ്യം അടിയന്തിരമായി അവശ്യപ്പെടുന്നത് ശാസ്ത്രബോധവും അതിന്റെ ഭാഗമായുണ്ടാകുന്ന ജനാധിപത്യമനോഭാവവും കൈമുതലായുള്ള പൗരജനങ്ങളെയും ഒരു നേതൃനിരയെയുമാണ്.
വലയഗ്രഹണത്തെ ശാസ്ത്രോത്സവമാക്കാം
ഗ്രഹണത്തിന്റെ ശാസ്ത്രം പഠിപ്പിച്ചും ഗ്രഹണ നിരീക്ഷണം ഉത്സവമാക്കിയും നടത്തുന്ന ഈ ശ്രമങ്ങളില്‍ ലൂക്കയും പങ്കാളിയാവുകയാണ്.
നെഹ്രുവും ശാസ്ത്രാവബോധവും
ശാസ്ത്രം നൽകിയ ശുഭാപ്തി വിശ്വാസത്തിലൂന്നി രാഷ്ട്രത്തെക്കുറിച്ച് സ്വപ്നങ്ങൾ കണ്ട, അതിനായി പ്രവർത്തിച്ച, ശാസ്ത്രം എല്ലാവരുടെയും ജീവിത വീക്ഷണമാകണമെന്നാഗ്രഹിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം
മണ്ണിനെയും മനുഷ്യനെയും അറിഞ്ഞുള്ള മുന്നോട്ടുപോക്കാണ് വേണ്ടത്
കേരളം പാരിസ്ഥിതികമായി ഒരു ദുര്‍ബല പ്രദേശമായി മാറിയിരിക്കുന്നു എന്നു് വിളിച്ചറിയിക്കുന്നതാണ് ആവര്‍ത്തിക്കുന്ന പ്രളയകാലം. മണ്ണിനെയും മനുഷ്യനെയും അറിഞ്ഞുള്ള മുന്നോട്ടുപോക്കിനെ കുറിച്ച്…
എന്തിനാലുണ്ടായി എല്ലാമെല്ലാം?
ആവര്‍ത്തനപട്ടികയുടെ നൂറ്റമ്പതാം വര്‍ഷം അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കയാണ്. ശാസ്ത്രത്തിന്റെ രീതിയും വികാസവും മനസ്സിലാക്കാന്‍ നല്ല ഒരുപാധിയാണ് ആവര്‍ത്തനപട്ടികയുടെ ചരിത്രം. ലൂക്ക ഈ നൂറ്റമ്പതാം വര്‍ഷാചരണത്തില്‍ പങ്കാളിയാവുകയാണ്. എന്തിനാലുണ്ടായി എല്ലാമെല്ലാം (What is Everything Made of?) എന്നാണ് ഈ ശാസ്ത്രാവബോധകാമ്പയിന് പേരിട്ടിരിക്കുന്നത്. ലൂക്കയില്‍ ഇനിയുള്ള ദിവസങ്ങളില്‍ രസതന്ത്ര സംബന്ധമായ ഒട്ടേറെ ലേഖനങ്ങളും സൃഷ്ടികളും പ്രതീക്ഷിക്കാം.
വിശ്വാസ സംരക്ഷണമല്ല, ശാസ്ത്രബോധമാണ് വേണ്ടത്.
സുപ്രീം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശനവിധിയെ മറികടക്കാന്‍ ആചാരസംരക്ഷണത്തിനായുള്ള നിയമിര്‍മ്മാണത്തിന് ഒരു സ്വകാര്യബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെടുകയാണ്. വിശ്വാസിസമൂഹത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും അതേപടി സംരക്ഷിക്കപ്പെടണം എന്നതാണ് ബില്ലിന്റെ സത്ത. ജനങ്ങളില്‍ ഏറെപ്പേര്‍ ഈവിധം ചിന്തിച്ചാലും അത് ശാസ്ത്രീയമായും ചരിത്രപരമായും ഭരണഘടനാപരമായും ശരിയോ എന്നതാണ് പ്രസക്തമായ ചോദ്യം.