കേരള സ്കൂൾ വെതർ സ്റ്റേഷൻ (KSWS)

വിദ്യാർത്ഥി കേന്ദ്രീകൃതമായി കാലാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഭൂമിശാസ്ത്രം പ്രധാന വിഷയമായിട്ടുള്ള 260 ഓളം ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകളിൽ ആണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.

കാലാവസ്ഥാ സുരക്ഷ : ഓർമ്മകൾ ഉണ്ടായിരിക്കണം

2022 നവംബർ 6 മുതൽ 18 വരെ ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ (Sharm El Sheikh)  നടക്കുന്ന COP27 ന്റെ പശ്ചാലത്തലത്തിൽ കാലാവസ്ഥാസുരക്ഷയെ സംബന്ധിച്ച് ഓർമ്മിക്കേണ്ട കാര്യങ്ങൾ

കാലാവസ്ഥാമാറ്റം – യുവ ഗവേഷക കോൺഗ്രസ്സ് 2023 – പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

യുവ ഗവേഷക കോൺഗ്രസ്സ് - പ്രബന്ധങ്ങൾ ക്ഷണിക്കുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്തും കിലയും സംയുക്തമായി യുവ ഗവേഷക കോൺഗ്രസ്സ് നടത്തുന്നു. 2023 ജനുവരി 5,6 തീയതികളിൽ തൃശ്ശൂർ കില കാമ്പസിൽ നടക്കുന്ന കോൺഗ്രസ്സിൽ 'കാലാവസ്ഥാ...

ചൈനയിൽ കൊടും വരള്‍ച്ച

ചൈന ഏറ്റവും നീണ്ട വരൾച്ചയിലൂടെ കടന്നുപോകുകയാണ്…നദികളും റിസര്‍വ്വോയറുകളും വറ്റി, വൈദ്യുതിയില്ലാത്തതിനാല്‍ ഫാക്ടറികളടച്ചുപൂട്ടി, വിശാലമായ കൃഷിയിടങ്ങളും തകരാറിലായി.

താപനം : മാറ്റിവരയ്ക്കപ്പെടുമോ ഹിമജലപാതകൾ  ?

ആർട്ടിക്കിൽ പുതുതായി രൂപംകൊള്ളുന്ന ഹിമജലപാതകൾ സമുദ്രഗതാതഭൂപടം തിരുത്തുമോ? ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് പ്രതീക്ഷയോ ആശങ്കയോ? ഡോ.ഗോപകുമാർ ചോലയിൽ എഴുതുന്നു…

ഫോർട്രാൻ എന്ന പ്രോഗ്രാമിംഗ് ഭാഷയും കാലാവസ്ഥാ പ്രവചനവും

Python, C, JAVA എന്നിങ്ങനെ പലതരം പ്രോഗ്രാമിംഗ് ഭാഷകളെ കുറിച്ച് നമ്മൾ ഒരുപക്ഷെ കേട്ടുകാണും. പക്ഷേ ഇവക്കൊക്കെ മുന്നേ രൂപംകൊണ്ട FORTRAN (FORmula TRANSlation എന്ന പ്രോഗ്രാമിംഗ് ഭാഷയെ കുറിച്ച് പുതുതലമുറ ഒരുപക്ഷെ അധികം കേട്ടുകാണില്ല, ആദ്യകാലങ്ങളിൽ രൂപംകൊണ്ടതിൽ വിജയകരമായ ഉയർന്ന തലത്തിലുള്ള ഒരു പ്രോഗ്രാമിംഗ് ഭാഷയാണ് FORTRAN.

മരിക്കുകയാണോ ചാവുകടൽ ?

നദീജലം വഴിയുള്ള ഏക പരിപോഷണ മാർഗം കൂടി ഫലപ്രദമായി നടപ്പാക്കാൻ കഴിയാതെ വരുന്ന  പക്ഷം ചാവുകടൽ “ചത്തകടൽ” ആവാൻ അധികകാലമൊന്നും വേണ്ടിവരില്ല. ജൈവസാന്നിധ്യമോ, പാരിസ്ഥിതിക പ്രാധാന്യമോ  ആവാസവ്യൂഹങ്ങളോ ഇല്ലാത്തതിനാൽ ചാവുകടൽ നിലനിർത്തണം എന്ന് മുറവിളിക്കുവാൻ അധികമാരും കണ്ടേക്കില്ല. പക്ഷെ, ഒന്നോർക്കണം.  ചാവുകടൽ ഒന്നേയുള്ളു.  പകരം വയ്ക്കാനില്ലാത്ത ആ സവിശേഷ ഭൂവിഭാഗം കഥകളിലെ കടൽ മാത്രമായി നാമാവശേഷമാകാതിരിക്കട്ടെ.

റിച്ചാർഡ്സണിന്റെ സ്വപ്നവും 100 വർഷങ്ങളും

ലൂയി റിച്ചാർഡ്സൺ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ “Weather Prediction by Numerical Process”. എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ട് 2022 ന് 100 വർഷം തികയുന്നു. നൂറുവർഷങ്ങൾക്കിപ്പുറം അന്തരീക്ഷാവസ്ഥാ പ്രവചനത്തിൽ നാം കൈവരിച്ച മുന്നേറ്റങ്ങൾ വളരെ വലുതാണ്.

Close