ഭൂമിയിലെത്ര ഉറുമ്പുകളുണ്ട് ?

അസാദ്ധ്യമാണെങ്കിലും ചില സയന്റിസ്റ്റുകള്‍ക്ക് അങ്ങിനെയൊരാഗ്രഹം ജനിച്ചു. എണ്ണാന്‍ പോയില്ല, എന്നാലവര്‍ ഉറുമ്പിനേക്കുറിച്ച് ലോകത്ത് ലഭ്യമായിരുന്ന 489 പഠനങ്ങളെ വിലയിരുത്തി. അവര്‍ ചെന്നെത്തിയത് ഇമ്മിണി  വലിയൊരു സംഖ്യയിലാണ്. ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ഒന്ന്- ഏകദേശം 20 ക്വാഡ്രില്യണ്‍. അഥവാ 20,000 ട്രില്യണ്‍, എന്നുവച്ചാല്‍ 20 കഴിഞ്ഞ് പതിനഞ്ച് പൂജ്യങ്ങള്‍ : 20,000,000,000,000,000. !!!

അത്ര നിശ്ശബ്ദമല്ലാത്ത ‘നിശ്ശബ്ദ’ ജനിതക വ്യതിയാനങ്ങൾ

“നിശബ്ദ” മ്യൂട്ടേഷനുകൾ മുമ്പ് കരുതിയിരുന്നതുപോലെ അത്ര ‘നിശബ്ദ’മല്ലെന്നാണ് പുതിയ ചില പഠനങ്ങൾ നൽകുന്ന സൂചന. ഡോ.പ്രസാദ് അലക്സ് എഴുതുന്നു…

ജൈവ പ്ലാസ്റ്റിക്കിന് ഇനി പുനർജന്മം 

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ജൈവപ്ലാസ്റ്റിക്കുകളിലൊന്നാണ് പോളി ലാക്റ്റിക് ആസിഡ് എന്ന PLA. PLA യെ നേരിട്ട് 3D പ്രിന്റിംഗ് റെസിൻ ആക്കാനുള്ള പുതിയ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൌഹൃദവുമായ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം.

തെരുവുനായ പ്രശ്നവും പേപ്പട്ടി വിഷബാധയും : അടിയന്തിര ഇടപെടൽ വേണം

സംസ്ഥാനത്ത് പേവിഷബാധ വർദ്ധിച്ചുവരികയും ചിലയിടങ്ങളിലെങ്കിലും നായ്ക്കൾ കൂട്ടം ചേർന്ന് സാമൂ ഹ്യജീവിതത്തിന് തടസ്സമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയമങ്ങളിൽ താല്ക്കാലികമായെങ്കിലും ഇളവ് വരുത്തി ആനിമൽ കള്ളിങ്ങ് നടത്തുവാനുള്ള സാധ്യത ആരായേണ്ടതാണ്.

ഗുഡ് ബൈ…ഫ്രാങ്ക് ഡ്രേക്ക്

മാനവരാശിയുടെ ഏറ്റവും ഉന്നതമായ ഔത്സുക്യത്തെ ജ്വലിപ്പിച്ചു നിർത്തി അതിനു വേണ്ട അടിത്തറകളും കെട്ടിപ്പൊക്കി, മർത്യജാതിയ്ക്കായി ഒരു ജന്മം നീണ്ട തിരച്ചിലിന്റെ ബാറ്റൺ നമുക്ക് കൈമാറിയാണ് ഡ്രേക്ക് യാത്രയാകുന്നത്.

ഗർഭാശയത്തിന് വെളിയിൽ വളരുന്ന നിർമ്മിതഭ്രൂണങ്ങൾ

പുതുജീവൻ തുടങ്ങാൻ സസ്തനികളിൽ മറ്റൊരു വഴിയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത്. അനുയോജ്യമായ സാഹചര്യങ്ങളിൽ, മൂല കോശങ്ങൾക്ക് (stem cells) സ്വയം വിഭജിക്കാനും ഒരു ഭ്രൂണമായി ക്രമപ്പെടാനും കഴിയും. 2022 ഓഗസ്റ്റിൽ ‘സെൽ’, ‘നേച്ചർ’ എന്നീ ശാസ്ത്രമാസികകളിൽ പ്രസിദ്ധീകരിച്ച എലിയുടെ ‘നിര്‍മ്മിത’ഭ്രൂണങ്ങളെ (synthetic embryos) സംബന്ധിച്ച പഠനത്തെക്കുറിച്ച്

ശാസ്ത്രസാങ്കേതിക രംഗത്തെ ഊന്നൽ; 2047 ലേക്ക് കുതിക്കുന്ന ഇന്ത്യ

ശാസ്‌ത്ര-സാങ്കേതിക രംഗത്തെ വരുംകാലത്തെ പുരോഗതി ഏതെല്ലാം ദിശയിലായിരിക്കും.. ? നാം നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം.. ഡോ.ടി.വി.വെങ്കിടേശ്വരൻ The Federal ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

Close