ജീവപരിണാമത്തിന്റെ ഉന്മത്തനൃത്തം – ചിത്രം കാണാം

ജീവപരിണാമം – ലൂക്ക, ബാക്ടീരിയ, ബഹുകോശ ജീവികൾ, മത്സ്യം, ഉരഗങ്ങൾ, സസ്തനികൾ, പ്രൈമേറ്റുകൾ, മനുഷ്യർ… നിക്കോളാസ് ഫോങ് (Nicolas Fong) എന്ന കലാകാരന്റെ രചനയാണ് ചുവടെ കാണുന്നത്.. ‘ഒപ്റ്റിക്കൽ ഇല്യൂഷൻ ഡിസ്‌ക്’ അഥവാ ‘ഫെനകിസ്റ്റോസ്‌കോപ്പ്'(phenakistoscope) ശൈലിയിലാണ് ഈ അതിശയകരമായ ആനിമേഷൻ സൃഷ്ടിച്ചിരിക്കുന്നത്.

ഉറക്കത്തിന്റെ പരിണാമം

പരിണാമപരമായി ഉറക്കത്തിന്റെ ധർമ്മവും ഉറക്കത്തിന്റെ പരിണാമവും വിശകലനം ചെയ്യുന്ന ലേഖനം. ഉറക്കം മസ്തിഷ്‌കത്തിൽ ചെയ്യുന്ന ജൈവ പ്രവർത്തനങ്ങളും ആധുനിക ജീവിതത്തിലേക്ക് ഉറക്കം എങ്ങനെ രൂപാന്തരപ്പെട്ടു എന്നും അവതരിപ്പിക്കുന്നു.

ലൂസിയും ആർഡിയും: രണ്ട് പൂർവനാരികളുടെ കഥ

‘ലൂസിയും’ ‘ആർഡിയും’; നരവംശചരിത്രം മാറ്റിയെഴുതിയ പൂർവകാലനാരികൾ എന്ന് നമുക്കവരെ വിളിക്കാം. പൗരാണികനരവംശപ്രതിനിധികൾ എന്നും പറയാം.  അസ്ഥിപഞ്ജരാവശിഷ്ടങ്ങളുടെ രൂപത്തിൽ ഏത്യോപ്യയിൽ പ്രത്യക്ഷരായ അവർ നമ്മോട് മനുഷ്യകുലത്തിന്റെ ഉദയത്തെക്കുറിച്ച് അതുവരെ അജ്ഞേയമായിരുന്ന കാര്യങ്ങൾ പറയുന്നു. മനുഷ്യോദയകാലത്തിന്റെ മാഞ്ഞു പോകാതിരുന്ന അടയാളമായാണ് പൊതുവെ ലൂസിയെ പരിഗണിക്കുന്നത്. പക്ഷേ ആർഡി അത്ര പ്രശസ്തയല്ല. എന്നാൽ നരവംശചരിത്രത്തിൽ ലൂസിയെപ്പോലെതന്നെ പ്രാധാന്യം ആർഡിക്കുണ്ട്.  യഥാർത്ഥത്തിൽ മനുഷ്യപരിണാമചരിത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ആർഡിയിലൂടെ വെളിപ്പെടുന്നു.

ഡാർവിനും പരിണാമവും – ഡോ. ആർ.വി.ജി മേനോൻ

പരിണാമസിദ്ധാന്തം ഡാർവിൻ ആണോ ആദ്യമായി മുന്നോട്ട് വച്ചത് ? ലാമാർക്കിന്റെ സിദ്ധാന്തവുമായി എന്ത് വ്യത്യാസമാണ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനുള്ളത് ? വാലസ് ഡാർവിന്റെ കണ്ടുപിടുത്തങ്ങളെ കോപ്പിയടിക്കുകയായിരുന്നോ ? പരിണാമ സിദ്ധാന്തത്തിലേക്കുള്ള ശാസ്ത്രത്തിന്റെ വളർച്ച വളരെ രസകരവും ആവേശം കൊള്ളിക്കുന്നതുമാണ്

പരിണാമം: ചില മിഥ്യാധാരണകൾ

പക്ഷേ പരിണാമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതയിൽ നടക്കുന്ന പ്രക്രിയ ആണെന്ന് അതിനർത്ഥമില്ല. പൊതുവേ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ചിത്രീകരികരിക്കാറുള്ളത് അങ്ങനെയാണെങ്കിലും.

ജീവന്‍ – ലൂക്ക മുതല്‍ യുറീക്ക വരെ

ജീവന്റെ ഉത്ഭവവും പരിണാമവും വിശദമാക്കുന്ന ഡോ. കെ.പി.അരവിന്ദന്റെ അവതരണം. ആധുനിക ബയോളജി: ഡാർവിൻ മുതൽ ജിനോം വരെ, കോശം: ജീവന്റെ അടിസ്ഥാനഘടകം, പരിണാമം: ലൂക്കയിൽ നിന്ന് ജൈവവൈവിധ്യത്തിലേക്ക്,  മനുഷ്യപരിണാമം: ലൂസിയുടെ മക്കൾ,  ഉത്പത്തി: സയൻസിൻറെ കണ്ണിൽ പരിണാമത്തിൻറെ തെളിവുകൾ, തന്മാത്രാ സാങ്കേതികവിദ്യയുടെ അത്ഭുതലോകം എന്നീ അവതരണങ്ങളുടെ സംഗ്രഹം. വീഡിയോ കാണാം.

Close