പരിണാമത്തെ അട്ടിമറിച്ചവർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല സംഘടിപ്പിത്ത പുതിയ ലോകത്തിനു പുതിയ ചിന്തകൾ Facebook Live പരമ്പരയില്‍ പരിണാമത്തെ അട്ടിമറിച്ചവർ എന്ന വിഷയത്തില്‍ ഡോ. രതീഷ് കൃഷ്ണന്റെ അവതരണം

ഭൂമിയിൽ വിരിഞ്ഞ ആദ്യ പുഷ്പം ഏതായിരുന്നു ?

സസ്യ ശാസ്ത്രജ്ഞരെ കാലങ്ങളോളം കുഴക്കിയ ഒരു വലിയ സമസ്യയാണ് ഇത്. കൃത്യമായി ഉത്തരം പറയാൻ കഴിയാതെ ഡാർവിനെയും പിന്നീട് വന്ന പല പരിണാമ ശാസ്ത്രജ്ഞരെയും കുഴക്കിയ ഈ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്ന ഒരു കണ്ടുപിടിത്തം ശാസ്ത്രലോകം മൂന്നുവർഷം മുമ്പ് പുറത്തുവിട്ടു

ആണുങ്ങൾക്ക് വംശനാശം ഉണ്ടാകുമോ ?

പ്രകൃതിയിൽ ആൺ വർഗ്ഗം ഉണ്ടായതിലെ നിഗൂഢത. ആണുങ്ങൾ പ്രകൃതിയുടെ അവിഭാജ്യഘടകമല്ല. ലൈംഗികേതര പ്രജനനത്തിൽ നിന്നും ലൈംഗിക പ്രജനനത്തിലേക്കുളള പരിണാമത്തിൽ ഉടലെടുത്തതാണ് ആൺ വർഗ്ഗം. ഈ പരിണാമത്തിന്റെ അതീവ രസകരമായ കഥപറയുകയാണ് ഡോ. രതീഷ് കൃഷ്ണൻ.

മാനുഷരെല്ലാരുമൊന്നുപോലെ – തന്മാത്രാ ജീവശാസ്ത്രം നൽകുന്ന തെളിവുകൾ

മനുഷ്യന്റെ ഉത്പത്തിയും വളര്‍ച്ചയും  പരിണാമസിദ്ധാന്തത്തിന്റെയും തന്മാത്രാജീവശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ലേഖനത്തിന്‍റെ രണ്ടാം ഭാഗം. നമ്മൾ മനുഷ്യർക്കിടയിൽ ഉണ്ടെന്ന് തോന്നുന്ന വ്യത്യാസങ്ങൾ ഏറിയവയും സാംസ്‌കാരികമാണ്, ജനിതകമല്ല. മാനുഷരെല്ലാരുമൊന്നുപോലെ എന്നത് ഒരു കവിഭാവന മാത്രമല്ല, യഥാർത്ഥ്യമാണ്

വസന്തം വന്ന വഴി : ഡാര്‍വിനെ കുഴക്കിയ നിഗൂഡതയുടെ ചുരുളഴിയുമ്പോള്‍

വ്യത്യസ്ത സസ്യ വിഭാഗങ്ങളുടെ ജനിതക ഘടന പഠിച്ച് അവയുടെ ആദ്യ പൂർവികരുടെ രൂപം ഒരു കൂട്ടം ഗവേഷകർ പുനഃസൃഷ്ടിച്ചിരിക്കുന്നു. ധാരാളം ഇതളുകൾ ഉള്ള ഈ ആദ്യ പുഷ്പ്പം ഘടനായപരമായ ചില മാറ്റങ്ങൾ ഒഴിച്ചാൽ ഒറ്റ നോട്ടത്തിൽ നമ്മുടെ ചെമ്പകപ്പൂവിനെ പോലെ ഇരിക്കുന്നവയാണ്. കൗതുകകരമായ ഈ പുഷ്പ വിജ്ഞാനം പങ്കുവയ്ക്കുകയാണ് ലേഖനത്തില്‍.

ജിൻകോയുടെ അതിജീവനം

ജീവിക്കുന്ന ഫോസിലുകൾ എന്നറിയപ്പെടുന്ന ജീവലോകത്തെ തന്നെ അത്ഭുതമാണ് 270 ദശലക്ഷം വർഷങ്ങളായി പരിണാമത്തിനു വിധേയമാകാതെ നിലകൊള്ളുന്ന ജിൻകോ എന്ന സസ്യം. 1945ൽ ജപ്പാനിലെ അമേരിക്ക പ്രയോഗിച്ച അണുബോംബിനെ പോലും‌ അതിജീവിച്ച ചരിത്രം ഇതിനുണ്ട്. ഈ അത്ഭുത സസ്യത്തെപ്പറ്റി പാലക്കാട് ഗവ: വിക്ടോറിയ കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകരുടെ ലേഖനം.

ലൂക്ക – ജീവവൃക്ഷത്തിന്റെ സുവിശേഷം

ജീവൻ നമ്മുടെ ഗ്രഹത്തിൽ ഉൽഭവിച്ച കാലത്തെ ജീവരൂപമല്ല ലൂക്ക. ഇന്നത്തെ ജീവിവിഭാഗങ്ങളായി പരിണമിക്കാൻ വേണ്ട അടിസ്ഥാന സ്വഭാവങ്ങൾ കൈവന്ന അവസ്ഥയെയാണ് ലൂക്ക പ്രതിനിധീകരിക്കുന്നത്. ഇന്നുള്ള എല്ലാ ജീവിവിഭാഗങ്ങളുടെയും പൊതു പൂർവിക(ൻ).

Close