Monday , 12 February 2018
Home » Tag Archives: book review

Tag Archives: book review

പരിണാമം: ലക്ഷ്യങ്ങളില്ലാത്ത പ്രയാണം

‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’  എന്ന പുസ്തകത്തില്‍ പരിണാമത്തെ ഇഴകീറി പഠിച്ച് വിശദീകരിച്ചിരിക്കുകയാണ് പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സ്. ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥപോലെയാണ് വിവരണം. (കൃത്യം നടന്നശേഷം സംഭവസ്ഥലത്തെത്തുന്ന കുറ്റാന്വേഷകനാണല്ലോ ഇവിടെ പരിണാമശാസ്ത്രജ്ഞന്‍). അവതാരികയില്‍ പറഞ്ഞിരിക്കുന്നതുപോലെതന്നെ അലങ്കാരപ്രയോഗങ്ങളുടെയും രൂപകങ്ങളുടെയും തമ്പുരാന്‍ തന്നെയാണ് ഡോക്കിന്‍സ്. വിവര്‍ത്തനം നടത്തിയ സി.രവിചന്ദ്രന്‍ മാഷ്‌ വിഷയത്തെ നന്നായി സ്വാംശീകരിച്ചയാളാണ് എന്നത് അദ്ദേഹത്തിന്‍റെ വിവര്‍ത്തനത്തിലും പ്രതിഫലിക്കുന്നു. പരിണാമം ബുദ്ധിമാനായ ഒരു ആസൂത്രകന്‍റെ കൈപ്പണികൊണ്ടുണ്ടായതല്ല, മറിച്ച് അബദ്ധങ്ങള്‍ നിറഞ്ഞതാണെന്ന് കാണിക്കാന്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന രൂപകമാണ് ഒരു സാധാരണ  വിമാനത്തെ ജെറ്റ് വിമാനമാക്കി പരിവര്‍ത്തിപ്പിക്കുന്ന …

Read More »

ചോര കാണുമ്പോള്‍ ചിരിക്കുന്ന ദൈവങ്ങള്‍?

“ബുദ്ധനെ എറിഞ്ഞ കല്ല്-ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍’ (2014 നവമ്പര്‍) എന്ന പേരില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഗീതാവിമര്‍ശന പഠനഗ്രന്ഥം പുറത്തിറങ്ങിയപ്പോഴേ പലര്‍ക്കുമത് കണ്ണിലെ കരടായി മാറിയിരിക്കുന്നു” Use Facebook to Comment on this Post

Read More »

കുഞ്ഞുവായന

കുഞ്ഞുങ്ങളുടെ വായനക്ക് രസകരവും പ്രയോജനകരവുമായ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക.അതിന്റെ അക്കാദമികമായ സാദ്ധ്യതകള്‍ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ബ്ലോഗാണ് കുഞ്ഞുവായന. Use Facebook to Comment on this Post

Read More »