Read Time:4 Minute

നമ്മൾ വെറുതെ ചിന്തിച്ചാൽ എളുപ്പം മനസ്സിലാവുന്ന ഒരു കാര്യമാണ് നാം പണ്ട് കണ്ടിരുന്ന പ്രാണികളെ ഈയിടെയായി കാണാറില്ല എന്നുള്ളത്. പക്ഷേ, നാം അതേപ്പറ്റി ആകുലപ്പെടാറില്ല എന്ന് മാത്രം. ഇലച്ചെടികൾക്കടിയിൽ അലയുന്ന ഉറുമ്പുകൾ മുതൽ കിളിമഞ്ചാരോ പർവതത്തേക്കാൾ ഉയരത്തിൽ പറക്കാൻ കഴിയുന്ന തേനീച്ചകൾ വരെ എല്ലായിടത്തും പ്രാണികൾ ഉണ്ട്. നമ്മുടെ ഗ്രഹത്തിലെ അറിയപ്പെടുന്ന ജന്തുജാലങ്ങളിൽ നാലിൽ മൂന്നും പ്രാണികളാണ്. എന്നാൽ, ഇന്ന് പ്രാണികളുടെ എണ്ണം വളരെയധികം കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

സമീപകാല തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രശസ്ത പത്രപ്രവർത്തകനായ ഒലിവർ മിൽമാൻ ഈ കാലിഡോസ്കോപ്പിക് ജീവികളുടെ 400 ദശലക്ഷം വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്നതായി തന്റെ പുതിയ പുസ്തകമായ The Insect Crisis ൽ വിശദീകരിക്കുന്നു.

പ്രാണികളുടെ ലോകത്തിന്റെ തകർച്ചയ്ക്ക് കാരണമാകുന്നത് എന്താണ്? ഈ ഭയാനകമായ തകർച്ച എന്തുകൊണ്ടാണ് നമുക്ക് അത്തരമൊരു ഭീഷണി ഉയർത്തുന്നത്? നമുക്കറിയാവുന്നതുപോലെ ജീവനെ ഉയർത്തിപ്പിടിക്കുന്ന ഈ മിനിയേച്ചർ സാമ്രാജ്യങ്ങളുടെ നഷ്ടം തടയാൻ എന്തുചെയ്യാൻ കഴിയും? മിൽമാൻ ഈ മറഞ്ഞിരിക്കുന്ന ഈ പ്രശ്നത്തെ വിശകലനം ചെയ്യുന്നു. കീടനാശിനികളുടെ വർധിച്ച ഉപയോഗം, ഏകവിള കൃഷി, ആവാസവ്യവസ്ഥയുടെ തകർച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം ഇതിന് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉൽക്കണ്ഠയുള്ള എല്ലാവരും പുസ്തകം വായിക്കേണ്ടതുണ്ട്. കൂടാതെ, കുറച്ച് സ്പീഷീസുകളുള്ള ലോകത്ത് ഭാവിയിൽ നാം അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും വെല്ലുവിളികളും ഇത് ഉയർത്തിക്കാണിക്കുന്നു. ഈ പുസ്തകം ഒരു പരിധിവരെ ഒരു മുന്നറിയിപ്പും ഒപ്പം, സമീപഭാവിയിലെ ഒരു പാരിസ്ഥിതിക പ്രതിസന്ധിയേയും കുറിച്ചുള്ള ഒരു കണ്ണാടിയുമാണ്.

The Insect Crisis: The Fall of the Tiny Empires that Run the World by OliverMilman
Publishers: Atlantic Books (Penguin Group) 2022 ISBN: 9781838954352. 
Price: Rs 699.00

പുസ്തകം തപാലിൽ ലഭിക്കാൻ : Modern book Centre,  Gandhari Amman Kovil Road, Pulmoodu,GPO, Trivandrum.695001, Mob : 9447811555

Happy
Happy
25 %
Sad
Sad
25 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഹൈഡ്രജൻ ഉൽപാദനത്തിന് ശബ്ദ തരംഗങ്ങളും
Next post ആർത്തവ അവധിക്കൊപ്പം വേണം അടിസ്ഥാന സൗകര്യങ്ങൾ
Close