Read Time:3 Minute

എൻ.ഇ.ചിത്രസേനൻ

നമ്മൾ ഒരുപാടുതരത്തിലുള്ള ചരിത്ര പുസ്തകങ്ങൾ കണ്ടിട്ടുണ്ട്. അതിൽ നിന്നാക്കെ വ്യത്യസ്തമായ ഒരു ചരിത്ര പുസ്തകമാണ് Guilio Boccaletti എഴുതിയ Water A Biography. അതേ, നമ്മുടെ ജീവജലത്തിന്റെ ചരിത്രം തന്നെ. സഹസ്രാബ്ദങ്ങളിലും ഭൂഖണ്ഡങ്ങളിലും വ്യാപിച്ചുകിടക്കുന്ന, ജലവിതരണം മനുഷ്യ നാഗരികതയെ എങ്ങനെ രൂപപ്പെടുത്തിയെന്നു വെളിപ്പെടുത്തുന്ന അതിശയകരമായ ചരിത്രം.

ഗിയുലിയോ ബോക്കലെറ്റി

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സ്മിത്ത് സ്കൂൾ ഓഫ് എന്റർപ്രൈസ് ആന്റ് എൻവയോൺമെന്റിലെ ഓണററി റിസർച്ച് അസോസിയേറ്റ് ആണ് ഗിയുലിയോ ബോക്കലെറ്റി. നൈൽ, ട്രൈഗിസ്, യൂഫ്രട്ടീസ് നദികളുടെ തീരത്ത് സ്ഥിരവാസമുറപ്പിച്ച കർഷകരുടെ ആദ്യകാല നാഗരികതകളുടെ പാരിസ്ഥിതികവും സാമൂഹികവുമായ ചരിത്രത്തെ സമർഥമായി സമന്വയിപ്പിച്ചുകൊണ്ട് തികച്ചും ആധികാരികമായി അദ്ദേഹം വിവരണം ആരംഭിക്കുന്നു. അവസാനത്തെ ഹിമയുഗത്തിലെ മഞ്ഞുമലകൾ ഉരുകിയപ്പോഴുണ്ടായ സമുദ്രനിരപ്പിലെ മാറ്റങ്ങളാൽ ഈ സമൂഹങ്ങൾ എങ്ങനെ സാധ്യമായി എന്ന് അദ്ദേഹം വിവരിക്കുന്നു. സ്ഥിരവാസം ചെയ്തുകൊണ്ടുള്ള കൃഷി ജലസേചനത്തിലേക്കും ഒന്നിലധികം വിളകളിലേക്കും നയിച്ചതെങ്ങനെയെന്നും അത് പിന്നീട് ജനസംഖ്യാ വിസ്ഫോടനത്തിലേക്കും തൊഴിലുകളുടെ തരംതിരിവിലേക്കും നയിച്ചതെങ്ങനെയെന്നും അദ്ദേഹം സൂക്ഷ്മമായി പരിശോധിക്കുന്നു.

ജലസേചനത്തിന്റെ ഘടന സാമൂഹിക ഘടനയിലേക്കു നയിച്ചതെങ്ങനെയാണ്; ഉദാ: കാർഷിക ആവശ്യകതയിൽ നിന്ന് ഉരുത്തിരിഞ്ഞ കലണ്ടർ പോലെയുള്ള കണ്ടുപിടുത്തങ്ങൾ, പുരാതന ഗ്രീസിൽ, കിണറുകളുടെ സാമുദായിക ഉടമസ്ഥത എങ്ങനെയാണ് ജനാധിപത്യത്തിന് അടിത്തറ പാകിയത്; ജലസുരക്ഷയുമായി ബന്ധപ്പെട്ട ഗ്രീക്ക്, റോമൻ അനുഭവങ്ങൾ എങ്ങനെയാണ് നികുതി വ്യവസ്ഥയിൽ കലാശിച്ചത്; നമുക്കറിയാവുന്ന ആധുനിക ലോകം എങ്ങനെയാണ് ജല അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിയമ ചട്ടക്കൂടിൽ തുടങ്ങിയത്.

Water: A Biography അതിന്റെ വൈപുല്യവും ഉൾ ക്കാഴ്ചയുംകൊണ്ട് ഭൂമിയിൽ ഏറ്റവും ലഭ്യമായ ഒരു പദാർഥവുമായുള്ള നമ്മുടെ ബന്ധത്തെയും അടിസ്ഥാ നപരമായ ആശ്രിതത്വത്തെയും കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ വലിയതോതിൽ വർധിപ്പിക്കുന്നു. ഇത് യഥാർഥത്തിൽ ഒരു രാഷ്ട്രീയ പ്രശ്നമാണെന്നും സാങ്കേതിക പ്രശ്നമല്ലെന്നും അദ്ദേഹം കാണിച്ചുതരുന്നു. ചരിത്രത്തിലുടനീളം, മനുഷ്യർ ജലത്തെ കീഴടക്കാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷേ, വെള്ളം എല്ലായ്പ്പോഴും വിജയിക്കുന്നു; അതു തിരിച്ചറിയാനായാൽ മനുഷ്യരാശിക്ക് ഗുണകരമാകും.

Water: A Biography by Giulio Boccaletti Publisher: Pantheon-Penguin Random House Group -2021 ISBN 9781524748234 Price: Rs. 1199.00

ജനുവരി 2022 ലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്

Happy
Happy
30 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
0 %

Leave a Reply

Previous post ലൂക്ക ഓൺലൈൻ സയൻസ് കലണ്ടർ 2022 – സ്വന്തമാക്കാം
Next post ഒരു ഇതിഹാസകാരി ജനിക്കുന്നു – തക്കുടു 25
Close