എന്താണ് ഗണിതത്തിന്റെ പ്രയോജനം

വർഷങ്ങളായി ജനകീയ രീതിയുള്ള ഗണിതശാസ്ത്ര പുസ്തകങ്ങൾ എഴുതി പ്രസിദ്ധനായ ശാസ്ത്രജ്ഞനാണ് ഇയാൻ സ്റ്റുവാർട്ട് (Ian Stewart). Does God Play Dice, Do Dice play God, The Mathematics of Life, Maths Hysteria, 17 Equations That Changed the World, Why Beauty is Truth, Cabinet of Mathematical Curiosities ഇവയൊക്കെ ഇയാൻ സ്റ്റുവാർട്ടിന്റെ വളരെ പ്രസിദ്ധങ്ങളും ഇപ്പോഴും ബെസ്റ്റ് സെല്ലേസുമായി തുടർന്നുകൊണ്ടിരിക്കുന്ന പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് What’s the Use: The Unreasonable Effectiveness of Mathematics.

കാലാവസ്ഥാവ്യതിയാനം – അമേരിക്ക കോടതികയറുന്നു

കാലാവസ്ഥാവ്യതിയാനത്തിന് ഇടയാക്കിയത് യു.എസ്. ഗവണ്മെന്റിന്റെ നടപടികളാണെന്നും അതുകാരണം പുതിയ തലമുറയുടെ ജീവനും സ്വാതന്ത്ര്യത്തിനും സമ്പത്തിനും ഉള്ള ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിച്ചിരിക്കുകയാണെന്നും അടിസ്ഥാനപരമായ പൊതുജനവിശ്വാസം തകര്‍ത്തിരിക്കുകയുമാണെന്ന്  വാദിച്ചുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ വാദിഭാഗത്തെ ഒരു പ്രധാന സാക്ഷിയായി വന്ന ജെയിംസ് ഗുസ്താവ് സ്പെത്ത് കോടതയിലവതരിപ്പിച്ച വാദമുഖങ്ങളെല്ലാം ഒരു പുസ്തകമായി ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. “അവര്‍ക്കറിയാമായിരുന്നു:  കാലാവസ്ഥാപ്രതിസന്ധി ഉണ്ടാകുന്നതില്‍  അമ്പതുകൊല്ലത്തെ യു.എസ്.ഫെഡറല്‍ ഗവണ്മെന്റിന്റെ  പങ്ക്” എന്നാണതിന്റെ പേര്.

ഓക്സ്ഫോർഡ് വാക്സിൻ – കണ്ടുപിടുത്തത്തിന്റെ ചരിത്രം

വാഴ്സ് (Vaxxers) എന്ന പുതിയ പുസ്തകം പ്രൊഫസർ സാറാ ഗിൽബെർട്ടും അവരുടെ സഹപ്രവർത്തക ഡോ. കാതറീൻ ഗ്രീനും ചേർന്ന് Astra Zenecaയുടെ കോവിഷീൽഡ് വാക്സിൻ ഉണ്ടാക്കിയതിന്റെ കഥ പറയുന്നു.

പുസ്തകങ്ങൾ ഒരു ജീവിതം സജ്ജമാക്കുന്നു

നമ്മുടെ കാലത്തെ ചില മുൻനിര ചിന്തകരുമായി ഡോക്കിൻസ് നടത്തിയ അഭിമുഖങ്ങൾ, അവരുടെ കൃതികളെക്കുറിച്ചുള്ള ഒരു ഹ്രസ്വവിവരണം, അവരെക്കുറിച്ചുള്ള ഒരാമുഖം ഇവയാണ് ഈ പുസ്തകത്തിലുള്ളത്.

മാരി ക്യൂറി- ജീവിതവും ലോകവും‍

മേരി ക്യൂറി എന്ന മന്യയുടെ ജീവിതകഥ പലരായി മലയാളത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍  ശ്രീ പി എം സിദ്ധാര്‍ത്ഥന്‍ എഴുതിയ ‘മദാം മാരി ക്യൂറി- ജീവിതവും ലോകവും‍’ എന്ന പുതിയ പുസ്തകം  ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മുമ്പ് കേട്ട പലതിന്റെയും വിശദാംശങ്ങള്‍, മുമ്പ് കേള്‍ക്കാത്ത ചില കാര്യങ്ങള്‍ എന്നിവയെല്ലാം ഈ പുസ്തകം വായനക്കാര്‍ക്ക് നല്‍കും….

സി.എം. മുരളീധരൻ എഴുതുന്നു…

പരിണാമം: ലക്ഷ്യങ്ങളില്ലാത്ത പ്രയാണം

തയ്യാറാക്കിയത് : ഭരത് ചന്ദ് 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍'  എന്ന പുസ്തകത്തില്‍ പരിണാമത്തെ ഇഴകീറി പഠിച്ച് വിശദീകരിച്ചിരിക്കുകയാണ് പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സ്. ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥപോലെയാണ് വിവരണം. (കൃത്യം നടന്നശേഷം...

ചോര കാണുമ്പോള്‍ ചിരിക്കുന്ന ദൈവങ്ങള്‍?

[author image="http://luca.co.in/wp-content/uploads/2015/03/suseel.jpg" ]സുശീൽ കുമാർ പി പി. [email protected][/author] "ബുദ്ധനെ എറിഞ്ഞ കല്ല്-ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍' (2014 നവമ്പര്‍) എന്ന പേരില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഗീതാവിമര്‍ശന പഠനഗ്രന്ഥം പുറത്തിറങ്ങിയപ്പോഴേ പലര്‍ക്കുമത് കണ്ണിലെ കരടായി മാറിയിരിക്കുന്നു"...

കുഞ്ഞുവായന

കുഞ്ഞുങ്ങളുടെ വായനക്ക് രസകരവും പ്രയോജനകരവുമായ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക.അതിന്റെ അക്കാദമികമായ സാദ്ധ്യതകള്‍ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ബ്ലോഗാണ് കുഞ്ഞുവായന. (more…)

Close