ചന്ദ്രൻ ചൊവ്വയെ മറയ്ക്കുന്ന അപൂർവ്വ ദിനം ഇന്ന്

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ സൗരയൂഥഗ്രഹമായ ചൊവ്വയെ മറയ്ക്കുന്ന അപൂർവ്വ ദൃശ്യവിരുന്നിന് ഇന്നു വൈകുന്നേരം (17-4-2021) നമ്മുടെ ആകാശം വേദിയാകുന്നു.

ചൊവ്വയിലെ ചിലന്തികള്‍

ചൊവ്വയുടെ ഉപരിതലത്തിലെ ഈ അടയാളങ്ങള്‍ 2003ല്‍ തന്നെ നാസ കണ്ടെത്തിയിരുന്നു. എന്നാല്‍ നാസയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമാണ് 2018 ജൂലൈയില്‍ ഈ എട്ടുകാലിക്കൂട്ടങ്ങളുടെ ചിത്രം എടുത്തത്. കണ്ടാല്‍ എട്ടുകാലികള്‍ ഇഴഞ്ഞുനീങ്ങുന്നതാണോ എന്നു തോന്നിപ്പോകും. ഓരോന്നിനും ഏകദേശം ഒരു കിലോമീറ്റര്‍ വരെ നീളമുണ്ട്. ചൊവ്വയുടെ ദക്ഷിണധ്രുവപ്രദേശത്താണ് ഇത് കണ്ടത്. ഈയിടെയാണ് ഇവയുടെ യാഥാര്‍ത്ഥ്യം ശാസ്ത്രം കണ്ടെത്തിയത്.

പെർസിവിയറൻസിന് ചൊവ്വയിൽ വിജയകരമായ ലാന്റിംഗ്

നാസയുടെ ചൊവ്വാദൗത്യം പെർസിവിയറസിന് വിജയകരമായ ലാന്റിംഗ്. ചൊവ്വയിലെ വടക്ക മേഖലയായ ജെസീറോ ക്രേറ്ററി ഇന്ത്യ സമയം പുലർച്ചെ 2.25നാണ് റോവർ ഇറങ്ങിയത്.

പെർസിവിയറൻസ് ചൊവ്വ തൊടുന്നത് തത്സമയം കാണാം

നാസയുടെ ചൊവ്വാ ദൗത്യം പെഴ്സിവിയറൻസ് ഇന്നു രാത്രി ഇന്ത്യൻസമയം 12.45 AM ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറങ്ങുകയാണ്. ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതു മുതൽ ഉപരിതലം തൊടുന്നതു വരെയുള്ള ഈ ഘട്ടം നിർണായകമാണ്. ലൂക്കയിൽ തത്സമയം കാണാം

യു.എ.ഇ.യുടെ ചൊവ്വാദൗത്യം-ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ

ഹോപ്പിന്റെ സയൻസ് ടീം നയിക്കുന്നത് 80% വനിതാ ശാസ്ത്രജ്ഞർ അടങ്ങുന്ന ടീമാണ്. ഈ ദൗത്യത്തിൽ ആകെമൊത്തം പങ്കെടുത്തത് 34% വനിതകളാണ്. ലോകത്തു മറ്റൊരു ശാസ്ത്ര സാങ്കേതിക ദൗത്യത്തിലും പങ്കെടുത്തിട്ടില്ലാത്ത അത്രയും സ്ത്രീകളാണ് ഈ ചരിത്രവിജയത്തിനു ഇന്ധനം പകർന്നത്.

ചൊവ്വയുടെ ഏറ്റവും വലിയ പനോരമിക് ഫോട്ടോ ആസ്വദിക്കാം

ചൊവ്വയിൽ ഓടിനടക്കുന്ന ക്യൂരിയോസിറ്റി എന്ന പേടകം എടുത്ത ആയിരക്കണക്കിനു ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് ഈ വലിയ പനോരമ സൃഷ്ടിച്ചിരിക്കുന്നത്.

Close