Read Time:3 Minute

തത്സമയം കാണാം

360 ഡിഗ്രി വീഡിയോ തത്സമയം

നാസയുടെ ചൊവ്വാ ദൗത്യം പെർസിവിയറൻസ് ഇന്നു രാത്രി ഇന്ത്യൻസമയം 12.45 AM ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറങ്ങുകയാണ്. ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതു മുതൽ ഉപരിതലം തൊടുന്നതു വരെയുള്ള ഈ ഘട്ടം നിർണായകമാണ്. സാന്ദ്രത കുറഞ്ഞ അന്തരീക്ഷമാണ് വില്ലൻ. മണിക്കൂറിൽ 19,800 കിലോമീറ്റർ വേഗത്തിൽ ഉപരിതലത്തിലേക്ക് ഊളിയിടുന്ന പെർസിവിയറൻസ് പാരച്ചൂട്ടുകളുടെയും മറ്റു സംവിധാനങ്ങളുടെയും സഹായത്തോടെ വേഗം നിയന്ത്രിച്ച ശേഷമാവും തറ തൊടുന്നത്.

പെഴ്സിവീയറൻസിലെ ക്യാമറകളും മൈക്രോഫോണുകളും ഈ ഘട്ടത്തിലെ ദൃശ്യങ്ങളും ശബ്ദവും പിടിച്ചെടുക്കും. ഇവ നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലൈവായി കാണാം. നാസ വെബ്സൈറ്റ് സന്ദർശിക്കാം

തത്സമയം കാണാം

കഴിഞ്ഞ വർഷം ജൂലൈ 30നു അറ്റ്ലസ് 5 റോക്കറ്റിലാണ് പെർസിവിയറൻസ് ഭൂമിയിൽ നിന്നു യാത്ര തിരിച്ചത്. അറുമാസങ്ങൾക്കു ശേഷം ചൊവ്വയ്ക്കരികിലെത്തി. ചൊവ്വയുടെ വടക്കൻ മേഖലയിലുള്ള ജെസീറോ ക്രേറ്ററിലാണ് പെർസിവിയറൻസ് പറന്നിറങ്ങുന്നത്. ചൊവ്വയിൽ ഏതെങ്കിലും കാലത്ത് ജീവൻ നിലനിന്നിരുന്നോ എന്നാണ് ദൗത്യം പ്രധാനമായി അന്വേഷിക്കുക. 350 കോടി വർഷം മുൻപ് ജലം നിറഞ്ഞ നദികളും തടാകവും ജെസീറോയിൽ ഉണ്ടായിരുന്നതിനാൽ ഇവിടെ ജീവന്റെ തെളിവുകളുണ്ടാകാൻ സാധ്യതയേറെയാണ്. പരീക്ഷണങ്ങൾ നടത്താൻ 7 ഉപകരണങ്ങൾ പെഴ്സിവിയറൻസിലുണ്ട്.

ഇൻജെന്യൂയിറ്റിചൊവ്വയുടെ അന്തരീക്ഷത്തിൽ പറക്കാൻ ഇൻജെന്യൂയിറ്റി കോപ്റ്റർ ശ്രമിക്കും. അനുകൂലമായ സമയത്ത് ദൗത്യം ഇതിനെ പുറത്തിറക്കും. ചൊവ്വയിലെ ആകാശത്തു പറക്കുന്ന ആദ്യ മനുഷ്യനിർമിത വസ്തുവാകും ഇത്.പിന്നിൽ ഇന്ത്യൻ കരുത്ത്”ആറ്റിറ്റ്യൂഡ് കൺട്രോൾ സിസും ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ'(Terrain Relative Navigation) എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവിയറൻസിനെ ചൊവ്വയിൽ കൃത്യ സ്ഥലത്ത് ഇറക്കുന്നതിൽ നിർണായകമാകുക. ഇതു വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം കൊടുത്ത ഡോ. സ്വാതി മോഹൻ ഇന്ത്യൻ വംശജയാണ്.

ഡോ.സ്വാതി മോഹൻ

ഇഞ്ചിന്യുയിറ്റി’യുടെ വിശേഷങ്ങൾ

ലൂക്ക പ്രസിദ്ധീകരിച്ച മറ്റു വാർത്തകൾ

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശിശിർ കുമാർ മിത്ര
Next post പെർസിവിയറൻസിന് ചൊവ്വയിൽ വിജയകരമായ ലാന്റിംഗ്
Close