മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, തലക്കുമുകളിൽ വ്യാഴവും ശനിയും, ഉദിച്ചുവരുന്ന വേട്ടക്കാരൻ, പടിഞ്ഞാറു തിരുവാതിര … താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2023 ഡിസംബറിലെ സന്ധ്യാകാശം. വാനനിരീക്ഷണം ആരംഭിക്കുന്നവർക്ക് ഉചിതമായ സമയം കൂടിയാണ് ഡിസംബർ … എൻ. സാനു എഴുതുന്ന പംക്തി വായിക്കാം.
നിർമിതബുദ്ധി വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചാറ്റ്ജിപിടി നിർമിതാക്കളായ ഓപ്പൺഎഐയുടെ നേതൃതലത്തിൽ നടന്ന അഴിച്ചുപണികളാണ് ഈ പരമ്പരയിൽ അവസാനത്തേത്.
ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള (Tertiary period) മരക്കറയുടെ ഫോസ്സിലുകൾ കേരളത്തിലെ ചിലയിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കറക്കറയിൽ നിന്നും ഒരു ആൺ കൊതുകിനെ കിട്ടിയതായി പഠനങ്ങൾ വന്നിട്ടുണ്ട്.
ചൈനയിൽ കുട്ടികൾക്കിടയിൽ ന്യൂമോണിയ പടരുന്നു. ഈ സാഹചര്യം മറ്റൊരു മഹാമാരിയുടെ സാധ്യത ഒരുക്കുന്നുണ്ടോ ? എന്താണ് യാഥാർത്ഥ്യം - ഡോ. കെ.കെ. പുരുഷോത്തമൻ (റിട്ട. പ്രൊഫസർ, ശിശുരോഗ വിഭാഗം,ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ) സംസാരിക്കുന്നു. വീഡിയോ കാണാം അനുബന്ധ വായനയ്ക്ക് ലേഖനം...
നാഡി കോശങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതിലൂടെയാണ് നമ്മുടെ ഭാഷ, വികാരങ്ങൾ, ചിന്തകൾ, പ്രവൃത്തികൾ ഇവയെല്ലാം തലച്ചോർ നിയന്ത്രിക്കുന്നത്. ദശലക്ഷക്കണക്കിന് നാഡീ കോശങ്ങളും(Neurons), അവയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന കോശങ്ങളും (Glial cells), നമ്മുടെ തലച്ചോറിനകത്തുണ്ട്. ഭാഷയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രവർത്തനം തികച്ചും വ്യത്യസ്തവും അത്ഭുതകരവുമാണ് ! നമ്മുടെ തലച്ചോർ എങ്ങനെയാണ് ഭാഷയെ വിശകലനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.
റൂബിൻ ഡിക്രൂസ്Officer-in-Charge Book Publishing Course and Assistant Editor (Malayalam)National Book Trust, IndiaFacebookEmail തോത്തോ-ച്ചാൻ രണ്ടാംഭാഗം പുറത്തിറങ്ങി 1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം ഒക്ടോബർ മൂന്നിന് ജപ്പാനിൽ പുറത്തിറങ്ങി. ഇപ്പോൾ...
വിദ്യാഭ്യാസ പ്രവർത്തകയായ കെ ടി മാർഗരറ്റ് തെരുവിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ അനുഭവങ്ങൾ ‘തുറന്ന ക്ലാസ്മുറി’ എന്ന പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നു. നമ്മുടെ ചിന്തകൾക്ക് ദിശാബോധം നൽകാൻ ഈ കൃതി വഴിയൊരുക്കും
അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം – പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ ?- കേൾക്കാം.