ശാസ്ത്രകലണ്ടർ – ഒക്ടോബർ 1- ലോക വയോജന ദിനം, ഓട്ടോ റോബർട് ഫ്രിഷിന്റെ ജന്മദിനം, നാസയുടെ ആരംഭം
Tag: nasa
നാല്പത്തിരണ്ടു വര്‍ഷങ്ങളായി ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന വോയേജർ 2 എന്ന അത്ഭുതം
നാല്പതുകൊല്ലം മുമ്പ് നിര്‍മ്മിച്ച ഒരു വാഹനം, കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിക്കുകയോ ഇന്ധനം നിറക്കുകയോ ചെയ്തിട്ടില്ല. അത് ഇപ്പോള്‍ വീണ്ടും ഓടിക്കാനാവുമോ? ഇല്ല എന്നുള്ളതാവും ഉത്തരം. എന്നാൽ നാല്പതുവര്ഷം മുമ്പ് വിക്ഷേപിച്ച വോയേജർ 2 എന്ന ബഹിരാകാശ പേടകത്തിന്റെ കഥ ഇതിനുമപ്പുറമാണ്. സാങ്കേതികവിദ്യയുടെ മഹാത്ഭുതങ്ങളാണ് വോയേജര്‍ പേടകങ്ങള്‍. …. കൂടുതൽ വായിക്കൂ …
ആറ്റോമിക് ക്ലോക്ക് ബഹിരാകാശത്തേക്ക്
ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും കൃത്യതയേറിയ ആറ്റോമിക് ക്ലോക്ക് ഇന്ന് (ജൂണ്‍ 25) പരിക്രമണപഥത്തിലെത്തും. നാസ ഡീപ് സ്പേസ് ആറ്റോമിക് ക്ലോക്ക് എന്നാണ് ഇതിന്റെ പേര്. ഒരു പരീക്ഷണദൗത്യമാണിത്. സ്പേസ്-എക്സ് എന്ന സ്വകാര്യബഹിരാകാശ കമ്പനിയുടെ ഫാല്‍ക്കണ്‍ ഹെവി എന്ന റോക്കറ്റിലാണ് ഇതിനെ പരിക്രമണപഥത്തിലേക്ക് എത്തിക്കുക. ഇന്ന് ഉച്ചയോടെ വിക്ഷേപണം നടക്കും.
ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും
ബഹിരാകാശ ഗവേഷണചരിത്രത്തിൽ, പ്രത്യേകിച്ച് ചൊവ്വാപര്യവേഷണത്തിൽ പുതിയൊരു അധ്യായം പിറക്കുകയാണ്. 2018 നവംബര്‍ 27, ചൊവ്വാഴ്ച ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ന് (EST നവംബര്‍ 26; 3.00pm) നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ ഇൻസൈറ്റ് ചൊവ്വയുടെ മണ്ണിലിറങ്ങുന്നു.
ആകാശത്ത്, എന്തോ മഹാസംഭവം നടക്കുന്നു
ഇപ്പോൾ ആകാശത്ത്, ഹെർക്കുലിസ് രാശിയിൽ, എന്തോ മഹാസംഭവം നടന്നു കൊണ്ടിരിക്കുന്നു. എന്താകാമത്?
ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ
ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട, ഗ്രഹണം കാണാനുള്ളതുപോലുള്ള പ്രത്യേക കണ്ണടയും വേണ്ട…നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരു ‘ശബ്ദരഹിത’ വെടിക്കെട്ടൊരുങ്ങുകയാണ് മാനത്ത്.
കൂടുന്ന ചൂടില്‍ മാറ്റമുണ്ടാകുമോ ?
പോയവര്‍ഷം ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനകള്‍ വ്യക്തമാക്കുന്നു. 1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്നാണ് നാസയിലേയും (NASA) യിലേയും നാഷണല്‍