Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
diurnalദിവാചരം.പകല്‍ സമയത്ത്‌ പ്രവര്‍ത്തന നിരതമാകുന്ന ജീവികള്‍. ദൈനികം എന്ന അര്‍ഥത്തിലും ഉപയോഗിക്കും.
diurnal librationദൈനിക ദോലനം.ഭൂമിയുടെ ഭ്രമണം കാരണം വ്യത്യസ്‌ത സമയങ്ങളില്‍ വ്യത്യസ്‌ത സ്ഥാനങ്ങളില്‍ നിന്ന്‌ ചന്ദ്രനെ കാണുന്നതു കൊണ്ട്‌ പകുതിയിലധികം ഭാഗം ദൃശ്യമാകുന്ന പ്രതിഭാസം. (ചന്ദ്രന്റെ ഭ്രമണത്തിനും പരിക്രമണത്തിനും വേണ്ട സമയം തുല്യമായതിനാല്‍ ചന്ദ്രന്റെ ഒരു പാതിയേ ദൃശ്യമാകൂ എന്ന പൊതു തത്വം ഓര്‍ക്കുക).
diurnal motionദിനരാത്ര ചലനം.ഓരോ 24 മണിക്കൂറിലും ഭൂമി പൂര്‍ത്തിയാക്കുന്ന ചലനം. ഈ ചലനം നിമിത്തം ആകാശവസ്‌തുക്കള്‍ ഭൂമിയെ ചുറ്റുന്നതായി നമുക്കനുഭവപ്പെടുന്നു.
diurnal rangeദൈനിക തോത്‌.കാലാവസ്ഥാ ഘടകങ്ങള്‍ക്ക്‌ ദൈനംദിനം ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ തോത്‌. ഉദാ: അന്തരീക്ഷ മര്‍ദം, താപനില എന്നിവയില്‍ വരുന്ന വ്യതിയാനം.
divഡൈവ്‌.divergence എന്ന സംകാരകത്തിന്റെ ചുരുക്കരൂപം.
Diver's liquidഡൈവേഴ്‌സ്‌ ദ്രാവകം.ദ്രാവക അമോണിയായില്‍ അമോണിയം നൈട്രറ്റ്‌ ലയിപ്പിക്കുമ്പോള്‍ കിട്ടുന്ന ലായനി. ചില ലോഹങ്ങള്‍, ലോഹ ഓക്‌സൈഡുകള്‍, ഹൈഡ്രാക്‌സൈഡുകള്‍ മുതലായവയുടെ ലായകമായി ഉപയോഗിക്കുന്നു.
divergenceഡൈവര്‍ജന്‍സ്‌വിവ്രജം. ഒരു അദിശ സംകാരകം. പ്രതീകം( ∇.). del (∇) എന്ന സദിശ സംകാരകവും നിര്‍ദിഷ്‌ട ഏകദവും തമ്മിലുള്ള അദിശഗുണനഫലം ആണ്‌ ആ ഏകദത്തിന്റെ വിവ്രജം. ത്രിമാന കാര്‍ടീഷ്യന്‍ നിര്‍ദേശാങ്കവ്യവസ്ഥയില്‍ =F1i+F2j+F3k എന്ന ഏകദത്തിന്റെ വിവ്രജം ഇങ്ങനെയാണ്‌:
divergent evolutionഅപസാരി പരിണാമം.ഒരേ പൂര്‍വിക വംശത്തില്‍ നിന്നുത്ഭവിച്ച്‌ വിഭിന്ന ദിശകളില്‍ വേര്‍തിരിയുന്ന പരിണാമരീതി.
divergent junctionവിവ്രജ സന്ധി.ലിഥോസ്‌ഫിയര്‍ ഫലകങ്ങള്‍ ഒന്നിനൊന്ന്‌ പരസ്‌പരം അകലുന്ന മേഖല. ഇവിടെ പുതിയ ഫലകങ്ങള്‍ നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. constructive plate margin നോക്കുക.
divergent sequenceവിവ്രജാനുക്രമം. ഒരു നിയത സീമയിലേക്ക്‌ അഭിസരിക്കാത്ത ( converge ചെയ്യാത്ത) അനുക്രമം. ഉദാ: 1, 2, 3, 4.......
divergent seriesവിവ്രജശ്രണി.സംവ്രജിക്കാത്ത ശ്രണി. convergent series നോക്കുക.
dividendഹാര്യംഭാജ്യം.
divisionഹരണംവിഭജനം. ഒരു ഗണിത ക്രിയ. ഗുണനത്തിന്റെ വ്യുല്‍ക്രമക്രിയ. ÷എന്ന്‌ പ്രതീകം. a÷b=c എങ്കില്‍ bc=a. ഹരിക്കപ്പെടുന്ന സംഖ്യ ( a) ക്ക്‌ ഹാര്യം എന്നും ഹരിക്കുന്ന സംഖ്യ ( b)ക്ക്‌ ഹാരകം എന്നും ഹരിച്ചുകിട്ടുന്ന ഫലത്തെ ( c) ഹരണഫലം എന്നും പറയുന്നു.
divisorഹാരകംവിഭാജകം.
dizygotic twinsദ്വിസൈഗോട്ടിക ഇരട്ടകള്‍.അസമ ഇരട്ടകള്‍., ഒരേ സമയം രണ്ട്‌ അണ്ഡങ്ങളില്‍ ബീജസങ്കലനം നടക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഇരട്ടകള്‍. സഹോദരങ്ങള്‍ തമ്മിലുള്ള സാദൃശ്യമേ ഇവ തമ്മിലുണ്ടാവുകയുള്ളൂ.
DNAഡി എന്‍ എ.Deoxyribo Nucleic Acid എന്നതിന്റെ ചുരുക്ക രൂപം.
Dobson unitsഡോബ്‌സണ്‍ യൂനിറ്റ്‌.അന്തരീക്ഷത്തില്‍ ഓസോണ്‍ പോലെയുള്ള ഒരു വാതകത്തിന്റെ സ്‌തംഭസാന്ദ്രത ( columnar density) അളക്കുന്നതിന്റെ ഏകകം.
documentation രേഖപ്പെടുത്തല്‍.രേഖപ്പെടുത്തല്‍.
dodecagonദ്വാദശബഹുഭുജം . 12 വശങ്ങളുള്ള ബഹുഭുജം.
dodecahedronദ്വാദശഫലകം . 12 മുഖങ്ങളുള്ള ബഹുഫലകം.
Page 89 of 301 1 87 88 89 90 91 301
Close