Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
doldrumsനിശ്ചലമേഖല.ഭൂമധ്യരേഖാ പ്രദേശത്ത്‌ നിമ്‌നമര്‍ദം മൂലം കടലില്‍ കാറ്റില്ലാതാകുന്ന മേഖല. പായ്‌ക്കപ്പലുകള്‍ ഇതില്‍പ്പെട്ടാല്‍ നിശ്ചലമാകും.
doleriteഡോളറൈറ്റ്‌.ഇടത്തരം വലിപ്പമുള്ള തരികളോടുകൂടിയ അടിസ്ഥാന ആഗ്നേയ ശിലയ്‌ക്ക്‌ പൊതുവേ പറയുന്ന പേര്‌. റോഡ്‌ നിര്‍മാണത്തിനുള്ള മെറ്റലായി സാധാരണ ഉപയോഗിക്കുന്നത്‌ ഇതാണ്‌.
dolomiteഡോളോമൈറ്റ്‌.പ്രകൃതിയില്‍ കാണപ്പെടുന്ന കാത്സ്യം മഗ്നീഷ്യം കാര്‍ബണേറ്റ്‌ ഖനിജം. ഡോളോമൈറ്റ്‌ പാറയെ ഡോളോസ്റ്റോണ്‍ എന്നും പറയാറുണ്ട്‌.
dolomitizationഡോളൊമിറ്റൈസേഷന്‍.ചുണ്ണാമ്പുകല്ലിലെ കാല്‍സ്യം കാര്‍ബണേറ്റിനെ ആദേശം ചെയ്‌ത്‌ കാല്‍സ്യം മഗ്നീഷ്യം കാര്‍ബണേറ്റ്‌ (ഡോളാമൈറ്റ്‌) ആയി മാറുന്ന പ്രക്രിയ. dedolomitization കാണുക.
domain 1. (maths)മണ്ഡലം.ഏകദത്തിലെ സ്വതന്ത്രചരത്തിന്റെ മൂല്യങ്ങള്‍ ചേര്‍ന്ന ഗണം അഥവാ ആരേഖത്തില്‍ പ്രസ്‌തുത മൂല്യങ്ങള്‍ പ്രതിനിധീകരിക്കപ്പെടുന്ന മേഖല. ഉദാ: y=√x,x≥0 എന്ന ഫലനത്തില്‍ മണ്ഡലം ഋണമല്ലാത്ത രേഖീയ സംഖ്യകളുടെ ഗണമാണ്‌.
domain 2. (phy)ഡൊമെയ്‌ന്‍.അയസ്‌കാന്തിക പദാര്‍ഥത്തിനുള്ളില്‍ ആണവകാന്തിക മണ്ഡലം ഒരേ ദിശയിലുള്ള മേഖലകള്‍. ഡൊമെയ്‌നിലെ ഇലക്‌ട്രാണുകളുടെ സ്‌പിന്‍ ഒരേ ദിശയിലായിരിക്കും. വിവിധ ഡൊമെയ്‌നുകളുടെ കാന്തിക മണ്ഡലത്തിന്റെ ദിശകള്‍ വ്യത്യസ്‌തമായതിനാല്‍ പദാര്‍ഥത്തിന്‌ മൊത്തത്തില്‍ കാന്തികത ഉണ്ടാകണമെന്നില്ല.
dominant geneപ്രമുഖ ജീന്‍.ഒരു ജോഡി ജീനുകളില്‍ പര്യായജീനിന്റെ പ്രഭാവത്തെ മറയ്‌ക്കുന്ന ജീന്‍.
donor 1. (phy)ഡോണര്‍.എന്‍ ടൈപ്പ്‌ അര്‍ധചാലകങ്ങള്‍ സൃഷ്‌ടിക്കുവാന്‍ ചേര്‍ക്കുന്ന അപദ്രവ്യം. ആവര്‍ത്തനപട്ടികയിലെ അഞ്ചാം ഗ്രൂപ്പ്‌ മൂലകങ്ങള്‍ ഡോണര്‍ ആണ്‌. ഉദാ: ഫോസ്‌ഫറസ്‌.
donor 2. (biol)ദാതാവ്‌.ഒരു വ്യക്തിയില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ രക്തമോ ശരീരഭാഗങ്ങളോ മാറ്റിച്ചേര്‍ക്കുമ്പോള്‍ രക്തമോ ശരീരഭാഗങ്ങളോ നല്‌കുന്ന വ്യക്തി.
dopingഡോപിങ്‌.അര്‍ദ്ധചാലക ക്രിസ്റ്റലിലേക്ക്‌ അപദ്രവ്യം ചേര്‍ക്കുന്ന പ്രക്രിയ.
Doppler effectഡോപ്ലര്‍ പ്രഭാവം.തരംഗസ്രാതസ്സും നിരീക്ഷകനും തമ്മില്‍ ആപേക്ഷിക ചലനം ഉണ്ടാവുമ്പോള്‍ തരംഗത്തിന്റെ ആവൃത്തിയില്‍ അനുഭവപ്പെടുന്ന വ്യത്യാസം. നിരീക്ഷകനും സ്രാതസ്സും പരസ്‌പരം അടുക്കുകയാണെങ്കില്‍ ആവൃത്തി കൂടിയതായും, അകലുകയാണെങ്കില്‍ ആവൃത്തി കുറഞ്ഞതായും അനുഭവപ്പെടുന്നു. ഈ ആവൃത്തി വ്യതിയാനമാണ്‌ ഡോപ്ലര്‍ നീക്കം.
dorsal പൃഷ്‌ഠീയം.സാധാരണഗതിയില്‍ ഒരു ജീവിയുടെ ശരീരത്തില്‍ ഗുരുത്വാകര്‍ഷണത്തിന്റെ എതിര്‍ ദിശയിലുള്ള ഭാഗം.
dot matrixഡോട്ട്‌മാട്രിക്‌സ്‌.അക്ഷരങ്ങളും മറ്റ്‌ ചിഹ്നങ്ങളും കുത്തുകള്‍ അടുക്കി സൃഷ്‌ടിക്കുന്ന വിദ്യ. ഉദാ: ഡോട്ട്‌മാട്രിക്‌സ്‌ പ്രിന്റര്‍.
dot product അദിശഗുണനം. scalar product നോക്കുക.
double bondദ്വിബന്ധനം.ഒരു തന്മാത്രയിലെ രണ്ട്‌ ആറ്റങ്ങള്‍ തമ്മില്‍ രണ്ട്‌ ജോഡി ഇലക്‌ട്രാണുകള്‍ പങ്കുവച്ചുണ്ടാകുന്ന ബന്ധനം. ഉദാ: ഓക്‌സിജന്‍ തന്മാത്ര. O=O
double fertilizationദ്വിബീജസങ്കലനം.രണ്ട്‌ ആണ്‍ ബീജങ്ങള്‍ ബീജസങ്കലനത്തില്‍ പങ്കെടുക്കുന്ന പ്രക്രിയ. ഇവയിലൊന്ന്‌ അണ്ഡവുമായും മറ്റേത്‌ ദ്വിതീയ മര്‍മവുമായും സംയോജിക്കുന്നു. ആവൃത ബീജികളില്‍ ഇത്തരത്തിലുള്ള ബിജസങ്കലനമാണ്‌ നടക്കുന്നത്‌.
double pointദ്വികബിന്ദു.ഒരു വക്രത്തിന്‌ രണ്ട്‌ സ്‌പര്‍ശകങ്ങള്‍ ഉള്ള ബിന്ദു. സ്‌പര്‍ശകങ്ങള്‍ രണ്ടും വാസ്‌തവികമാകണമെന്നില്ല. രണ്ടും വ്യത്യസ്‌തങ്ങളാവണമെന്നുമില്ല. ഉദാ: y2=(x-a)2 (x-b)യില്‍ ( a,o).
double refractionദ്വി അപവര്‍ത്തനം. ഒരു മാധ്യമത്തിലേക്ക്‌ പ്രവേശിക്കുന്ന പ്രകാശരശ്‌മി അപവര്‍ത്തനം മൂലം രണ്ട്‌ രശ്‌മികളായി വേര്‍പിരിയുന്ന പ്രതിഭാസം. രണ്ടു രശ്‌മികളും പരസ്‌പരം ലംബമായ ദിശയില്‍ ധ്രുവീകൃതമായിരിക്കും. ഐസ്‌ലന്റ്‌ സ്‌പാര്‍ പോലുള്ള ക്രിസ്റ്റലുകള്‍ പ്രദര്‍ശിപ്പിക്കുന്നു. birefringence എന്നും പേരുണ്ട്‌.
doublet ദ്വികം. രണ്ടെണ്ണം ചേര്‍ന്നത്‌.
down featherപൊടിത്തൂവല്‍.മുട്ടയില്‍ നിന്ന്‌ വിരിഞ്ഞിറങ്ങുമ്പോള്‍ പക്ഷിക്കുഞ്ഞുങ്ങളുടെ ശരീരത്തെ ആവരണം ചെയ്യുന്ന മൃദുതൂവല്‍.
Page 90 of 301 1 88 89 90 91 92 301
Close