Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
disk വൃത്തവലയം.1. (maths) പൊതുകേന്ദ്രമുള്ളതും വ്യത്യസ്‌ത ആരമുള്ളതുമായ രണ്ടു വൃത്തങ്ങളില്‍, വലിയ വൃത്തത്തില്‍ നിന്നും ചെറിയ വൃത്തം മുറിച്ചുമാറ്റുമ്പോള്‍ കിട്ടുന്നതാണ്‌ വൃത്തവലയം.
diskചക്രിക.ഒരു പ്രതലത്തിലെ വൃത്തത്തിനുള്ളില്‍ വരുന്ന സ്ഥലം. ഉദാ: സോളാര്‍ ഡിസ്‌ക്‌.
dislocation സ്ഥാനഭ്രംശം.സ്ഥാനഭ്രംശം.
dispermyദ്വിബീജാധാനം.ബീജസങ്കലന വേളയില്‍ ഒരു അണ്ഡത്തിലേക്ക്‌ രണ്ട്‌ ബീജങ്ങള്‍ പ്രവേശിക്കല്‍.
disperse dyesപ്രകീര്‍ണന ചായങ്ങള്‍.ജലത്തില്‍ അലേയമായ ഈ ചായങ്ങള്‍ അസറ്റേറ്റ്‌റയോണ്‍ തുണികളില്‍ ഉപയോഗിക്കുന്നു. ചായങ്ങളുടെ നിലംബനത്തില്‍ തുണി മുക്കിയെടുക്കുകയാണ്‌ പതിവ്‌.
dispersionപ്രകീര്‍ണനം.ധവള പ്രകാശം ഘടകങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസം. ധവള പ്രകാശത്തെ ഗ്ലാസ്‌ പ്രിസത്തിലൂടെ കടത്തിവിട്ടാല്‍ പ്രകീര്‍ണനം നടക്കും. ജലകണങ്ങള്‍, നേരിയ സുതാര്യ പടലം എന്നിവയും പ്രകീര്‍ണനം സൃഷ്‌ടിക്കുന്നു. തരംഗദൈര്‍ഘ്യമനുസരിച്ച്‌ അപവര്‍ത്തനാങ്കം വ്യത്യാസപ്പെടുന്നതാണ്‌ പ്രകീര്‍ണനത്തിനു കാരണം.
displaced terrainsവിസ്ഥാപിത തലം.പര്‍വത മേഖലകളിലെ സ്ഥിരതയാര്‍ന്ന ശിലാപിണ്ഡങ്ങള്‍ ചുറ്റുപാടില്‍ നിന്ന്‌ വിച്ഛിന്നമായി കാണപ്പെടുന്നത്‌.
displacementസ്ഥാനാന്തരം.ഒരു വസ്‌തുവിനുണ്ടാകുന്ന സ്ഥാനമാറ്റത്തിന്റെ അളവ്‌ വസ്‌തു യഥാര്‍ത്ഥത്തില്‍ സഞ്ചരിച്ച ദൂരം ആവണമെന്നില്ല. ആദ്യസ്ഥാനത്തിന്റെയും അവസാന സ്ഥാനത്തിന്റെയും ഇടയ്‌ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമാണ്‌ സ്ഥാനാന്തരം. ചിത്രത്തില്‍ സ്ഥാനാന്തരം AB ആണ്‌, ACB അല്ല. ഇതൊരു സദിശമാണ്‌..
disproportionationഡിസ്‌പ്രാപോര്‍ഷനേഷന്‍.ഓക്‌സീകരണവും നിരോക്‌സീകരണവും ഒരേ സമയം ഒരു സംയുക്തത്തില്‍ നടക്കുന്ന അഭിക്രിയ.
distillationസ്വേദനം.ഒരു ദ്രാവകത്തെ തിളപ്പിച്ചു കിട്ടുന്ന ബാഷ്‌പത്തെ തണുപ്പിച്ച്‌ ശേഖരിക്കുന്ന പ്രക്രിയ. നിര്‍ദിഷ്‌ട ദ്രാവകത്തിന്‌ ഒരു നിശ്ചിത തിളനിലയുള്ളതിനാല്‍ ആ താപനിലയില്‍ ദ്രാവകം ബാഷ്‌പമാകുന്നു. ഈ ബാഷ്‌പത്തെ തണുപ്പിച്ചാല്‍ ദ്രാവകം ശുദ്ധരൂപത്തില്‍ ലഭ്യമാകുന്നു. തിളനിലയിലുള്ള വ്യത്യാസം ആസ്‌പദമാക്കി ഒരു മിശ്രിതത്തിലെ വിവിധ ദ്രാവകങ്ങളെ വേര്‍തിരിക്കുന്നത്‌ ആംശിക സ്വേദനം.
distortionവിരൂപണം.1. വസ്‌തുവും അതിന്റെ പ്രതിബിംബവും തമ്മില്‍ സമാനത ഇല്ലാതിരിക്കല്‍. വിപഥനം ആണ്‌ കാരണം. 2. ഒരു ഇലക്‌ട്രാണിക്‌ ഉപാധിയിലേക്കു പ്രവേശിക്കുന്ന സിഗ്നലും പ്രവര്‍ധനത്തിനോ മറ്റോ ശേഷം പുറത്തുവരുന്ന സിഗ്നലും തമ്മില്‍ ഒന്നിനൊന്ന്‌ പൊരുത്തം ഉണ്ടാവാതെയിരിക്കല്‍.
distributaryകൈവഴി.പ്രധാന നദിയില്‍ നിന്ന്‌ ഉദ്‌ഭവിച്ച്‌ മറ്റ്‌ നദികളില്‍ ചേരാതെ കടലില്‍ പതിക്കുന്ന നദി. tributary നോക്കുക.
distribution functionവിതരണ ഏകദം.ഒരു യാദൃച്ഛിക ചരത്തിന്റെ ( x) ഓരോ മൂല്യത്തിനുമുള്ള സംഭാവ്യത കാണിക്കുന്ന ഏകദം P(x) ആണെങ്കില്‍ ΣP(x) നെ x ന്റെ വിതരണ ഏകദം എന്നു പറയുന്നു.
distribution law വിതരണ നിയമം.1. (chem) രണ്ട്‌ അമിശ്രദ്രാവകങ്ങളില്‍ ഒരു പദാര്‍ഥം ലയിപ്പിക്കുമ്പോള്‍ രണ്ട്‌ ദ്രാവകങ്ങളിലും ലേയത്തിന്റെ സാന്ദ്രതകള്‍ തമ്മിലുള്ള അനുപാതം സ്ഥിരമായിരിക്കും. (നെണ്‍സ്റ്റിന്റെ വിതരണ നിയമം).
distribution law വിതരണ നിയമം.2. (maths) ഗണിത ക്രിയകളെ സംബന്ധിക്കുന്ന ഒരു നിയമം.
disturbance വിക്ഷോഭം.വിക്ഷോഭം.
disulphuric acidഡൈസള്‍ഫ്യൂറിക്‌ അമ്ലം H2S2O7. സള്‍ഫര്‍ ട്രഓക്‌സൈഡ്‌ സാന്ദ്രസള്‍ഫ്യൂറിക്‌ അമ്ലത്തില്‍ ലയിപ്പിക്കുമ്പോള്‍ ലഭിക്കുന്ന അമ്ലം.
dithionate ഡൈതയോനേറ്റ്‌.ഡൈതയോനിക്‌ അമ്ലത്തിന്റെ ലവണം. ഉദാ: Na2S2O6
dithionic acidഡൈതയോനിക്‌ അമ്ലം H2S2O6. ലവണ രൂപത്തിനാണ്‌ സ്ഥിരതയുള്ളത്‌.
diuresis മൂത്രവര്‍ധനം. വൃക്കകള്‍ കൂടുതല്‍ മൂത്രം ഉത്‌പാദിപ്പിക്കുന്നത്‌.
Page 88 of 301 1 86 87 88 89 90 301
Close