Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
direct currentനേര്‍ധാര.ഒരു ദിശയില്‍ മാത്രം ഒഴുകുന്ന വൈദ്യുതി. ഒരു ആധാര മൂല്യത്തില്‍ നിന്ന്‌ ഋണദിശയിലേക്ക്‌ പോവാത്ത വൈദ്യുതി. ചിത്രത്തില്‍ 3 തരം നേര്‍ധാരകള്‍ കാണിച്ചിരിക്കുന്നു.
direct dyesനേര്‍ചായങ്ങള്‍.ഇത്തരം ചായങ്ങള്‍ പരുത്തി, റയോണ്‍ മുതലായവയില്‍ നേരിട്ട്‌ പതിപ്പിക്കാവുന്നവയാണ്‌. ഇവ സ്ഥിരമായവ അല്ല. ഉദാ: കോംഗൊ റെഡ്‌.
directed lineദിഷ്‌ടരേഖ.ധനദിശ അടയാളപ്പെടുത്തപ്പെട്ട രേഖ. ഉദാ: x അക്ഷം. ഇതിന്റെ വലതുഭാഗം ധനദിശയെ കുറിക്കുന്നു. സദിശങ്ങളെ പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കുന്നു.
directed numberദിഷ്‌ടസംഖ്യ.ചിഹ്നത്തോടൊപ്പം കുറിച്ച സംഖ്യ. ഉദാ:+3, -8.
direction anglesദിശാകോണുകള്‍. x, y, z എന്നീ അക്ഷങ്ങളുടെ ധനദിശകളുമായി, സ്‌പേസിലുള്ള ഒരു രേഖ സൃഷ്‌ടിക്കുന്ന കോണുകള്‍.
direction cosines ദിശാ കൊസൈനുകള്‍. ദിശാ കോണിന്റെ കൊസൈനുകള്‍. ഒരു രേഖ x, y, z അക്ഷങ്ങളുടെ +ve ദിശയുമായി ഉണ്ടാക്കുന്ന +ve കോണുകള്‍ യഥാക്രമം α β γഎന്നിവയായാല്‍ cosα, cosβ, cosγ എന്നിവയാണ്‌ ആ രേഖയുടെ ദിശാ കൊസൈനുകള്‍.
directrix നിയതരേഖ. conics നോക്കുക.
discharge tubeഡിസ്‌ചാര്‍ജ്‌ ട്യൂബ്‌.കുറഞ്ഞ മര്‍ദത്തിലുള്ള വാതകത്തിലൂടെ വൈദ്യുതി കടത്തിവിടുന്ന സംവിധാനം. വാതകത്തിലൂടെ വിവിധ മര്‍ദങ്ങളില്‍ വൈദ്യുതി കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസങ്ങളെക്കുറിച്ച്‌ പഠിക്കുവാന്‍ ഉപയോഗിക്കുന്നു.
disconnected setഅസംബന്ധ ഗണം.പൊതുഘടകമില്ലാത്ത രണ്ട്‌ ഗണങ്ങളായി തിരിക്കാവുന്ന ഗണം.
discontinuity വിഛിന്നത. 1. (geol) വ്യത്യസ്‌ത ഭൂകമ്പ സ്വഭാവങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ക്കിടയിലെ അതിര്‌. വിഛിന്നത വേര്‍തിരിക്കുന്നു, മോറോവിചിക്‌ ഭൂവല്‍ക്കത്തെ മാന്റിലില്‍ നിന്ന്‌, ഗുട്ടന്‍ബര്‍ഗ്‌ മാന്റിലിനെ കേന്ദ്രത്തില്‍ നിന്ന്‌, കോണ്‍റാഡ്‌ വന്‍കരയുടെ ഉപരിവല്‍ക്കത്തെ അധോവല്‍ക്കത്തില്‍ നിന്ന്‌.
discontinuity വിഛിന്നത.2. (maths) ഒരു ഏകദം തുടര്‍ച്ചയില്ലാത്തതാകുന്ന അവസ്ഥ. x=0 എന്ന ബിന്ദുവില്‍ ഈ ഏകദം വിച്ഛിന്നമാണ്‌.
discordance വിസംഗതി . 1. ( geo) അപസ്വരം, സമീപസ്ഥ സ്‌തരങ്ങള്‍ തമ്മില്‍ സമാന്തരികത ഇല്ലായ്‌മ
discordance അപസ്വരം.2. ( phys) സ്വരൈക്യം ഇല്ലായ്‌മ
discordance ഭിന്നത.3. ( Gen)ഇരട്ടകള്‍ തമ്മില്‍ ഒരു സ്വഭാവത്തില്‍ വ്യത്യാസം ഉള്ള അവസ്ഥ.
discreteവിവിക്തം തുടര്‍ച്ചയില്ലാത്ത.ഉദാ: വിവിക്ത സമയാന്തരാളങ്ങള്‍.
discriminantവിവേചകം.രണ്ടാം ഘാത സമവാക്യത്തിന്റെ രണ്ടു മൂലങ്ങള്‍ തുല്യമല്ലാതാകുവാന്‍ (വിവേചിച്ചു കാണിക്കുവാന്‍) കാരണമായത്‌. ax2+bx+c=0 എന്ന സമവാക്യത്തില്‍ b2-4ac ≠ 0 എങ്കില്‍ മൂലങ്ങള്‍ തുല്യമല്ല; b2-4ac ആണ്‌ വിവേചകം.
discsഡിസ്‌കുകള്‍.കശേരുകള്‍ക്കിടയിലുള്ള ഉറച്ച ഫലകങ്ങള്‍. ഉപാസ്ഥി കൊണ്ടു നിര്‍മ്മിതമാണ്‌.
disintegrationവിഘടനം.അണുകേന്ദ്രം കണങ്ങള്‍ ഉത്സര്‍ജിച്ച്‌ വിഘടിക്കുന്ന പ്രക്രിയ.
disjoint setsവിയുക്ത ഗണങ്ങള്‍.രണ്ടു ഗണങ്ങള്‍ക്ക്‌ പൊതുവായി അംഗങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെ വരുമ്പോള്‍, അതായത്‌ ഗണങ്ങളുടെ സംഗമം ശൂന്യഗണമാകുമ്പോള്‍ അവയെ വിയുക്തഗണങ്ങള്‍ എന്നു പറയുന്നു. ഉദാ:- A={1,2} B= {4,5}. A∩B=φആയതിനാല്‍ Aയും Bയും വിയുക്ത ഗണങ്ങളാണ്‌.
disjunctionവിയോജനം.കോശവിഭജനത്തിന്‌ പ്രാരംഭമായി ജോടി ചേര്‍ന്നിരിക്കുന്ന സമജാത ക്രാമസോമുകള്‍ വേര്‍പെട്ട്‌ അകലുന്നത്‌.
Page 87 of 301 1 85 86 87 88 89 301
Close