Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
dimensional equationവിമീയ സമവാക്യം.അടിസ്ഥാന യൂണിറ്റുകള്‍ എപ്രകാരം ചേര്‍ന്നാണ്‌ തന്നിരിക്കുന്ന രാശി ഉണ്ടാവുന്നത്‌ എന്ന്‌ കാണിക്കുന്ന സൂത്രം. അടിസ്ഥാന രാശികളായ ദ്രവ്യമാനം, നീളം, സമയം എന്നിവയുടെ വിമകളായി യഥാക്രമം M, L, T എന്നിവയെ നിശ്ചയിച്ചിരിക്കുന്നു. തന്നിരിക്കുന്ന രാശിയില്‍ M, L, T എന്നിവ ഏത്‌ ഘാതത്തില്‍ അടങ്ങിയിരിക്കുന്നു എന്ന്‌ വിമീയ സൂത്രം കാണിക്കുന്നു. ഉദാ: ബലത്തിന്റെ വിമീയ സൂത്രം M1L1T-2.
dimensionsവിമകള്‍മാനങ്ങള്‍. ഒരു ഭൗതിക രാശിയെ നിര്‍വചിക്കാനുപയോഗിക്കുന്ന മൗലിക രാശികളുടെ ഘാതങ്ങള്‍. ഉദാ: ചതുര്‍മാനങ്ങള്‍ ( x, y, z, t)
dimorphism ദ്വിരൂപത.1. (chem) ഒരു മൂലകത്തിന്റെയോ സംയുക്തത്തിന്റെയോ രണ്ട്‌ വ്യത്യസ്‌ത രീതിയിലുള്ള ക്രിസ്റ്റലീകരണം. ഉദാ: കാര്‍ബണ്‍ വജ്രമായും ഗ്രാഫൈറ്റായും രൂപാന്തരപ്പെടുന്നു.
dimorphism ദ്വിരൂപത.2. (biol) ഒരേ സ്‌പീഷീസില്‍ പെട്ട ജീവിയുടെ ഒരേ അവയവം തന്നെ രണ്ടു വ്യത്യസ്‌ത രൂപങ്ങളില്‍ കാണുന്ന അവസ്ഥ. ഉദാ: ലൈംഗിക ദ്വിരൂപത.
dinosaursഡൈനസോറുകള്‍.മീസോസോയിക മഹാകല്‍പത്തില്‍ ഭൂമിയില്‍ ജീവിച്ചിരുന്ന പ്രമുഖ ഉരഗവര്‍ഗം. ഏകദേശം 65 ദശലക്ഷം വര്‍ഷം മുമ്പ്‌ ഇവയ്‌ക്ക്‌ വംശനാശം സംഭവിച്ചു. ഇവയുടെ ധാരാളം ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്‌.
diodeഡയോഡ്‌.രണ്ട്‌ ഇലക്‌ട്രാഡുകള്‍ ഉള്ള ഒരു ഉപകരണം. തെര്‍മയോണിക്‌ ഡയോഡ്‌, അര്‍ധചാലക ഡയോഡ്‌ എന്നിങ്ങനെ പലവിധത്തിലുണ്ട്‌. റെക്‌ടിഫയര്‍ ആയി ഉപയോഗിക്കുന്നു.
dioeciousഏകലിംഗി.ചില സ്‌പീഷീസുകളില്‍ ആണ്‍സസ്യവും പെണ്‍സസ്യവും വെവ്വേറെ കാണുന്ന അവസ്ഥ. ഉദാ: ജാതി.
dioptreഡയോപ്‌റ്റര്‍.ലെന്‍സ്‌ പവറിന്റെ ഏകകം. ഫോക്കല്‍ ദൂരത്തിന്റെ വ്യുല്‍ക്രമമാണ്‌ പവര്‍. ഒരു മീറ്റര്‍ ഫോക്കസ്‌ ദൂരമുള്ള ഒരു ലെന്‍സിന്റെ പവര്‍, ഒരു ഡയോപ്‌റ്റര്‍ ആയി എടുത്തിരിക്കുന്നു.
dipനതി.ഒരു സ്ഥലത്തെ ഭൂകാന്ത ക്ഷേത്രത്തിന്റെ ദിശയും ഭൂകാന്ത ക്ഷേത്രത്തിന്റെ തിരശ്ചീന ഘടകവും തമ്മിലുള്ള കോണ്‍. ഭൂമധ്യരേഖാ പ്രദേശത്ത്‌ ഇത്‌ പൂജ്യത്തോട്‌ അടുത്താണ്‌. ധ്രുവപ്രദേശങ്ങളില്‍ ഏതാണ്ട്‌ തൊണ്ണൂറ്‌ ഡിഗ്രിയും.
diplaneticദ്വിപ്ലാനെറ്റികം.ഒന്നിനു പുറകെ ഒന്നായി രണ്ട്‌ സ്‌പോറുകള്‍ ഉണ്ടാവുന്നത്‌.
diplobionticദ്വിപ്ലോബയോണ്‍ടിക്‌.രണ്ടുതരം കായിക രൂപങ്ങളുള്ളത്‌. ഒന്ന്‌ ഏകപ്ലോയിഡും മറ്റേത്‌ ദ്വിപ്ലോയിഡും.
diploblasticഡിപ്ലോബ്ലാസ്റ്റിക്‌.എക്‌റ്റോഡേം, എന്‍ഡോഡേം എന്നീ രണ്ടു കോശപാളികള്‍ കൊണ്ടുമാത്രം നിര്‍മ്മിക്കപ്പെട്ട ശരീരമുള്ള ജന്തുക്കള്‍. ഉദാ: ഹൈഡ്ര.
diploidyദ്വിഗുണംകോശങ്ങളില്‍ ഓരോതരം ക്രാമസോമും ജോഡികളായി കാണുന്ന അവസ്ഥ. ഈ അവസ്ഥയിലുള്ള കോശത്തെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കും.
diplontദ്വിപ്ലോണ്ട്‌.ജീവിതചക്രത്തിലെ ദ്വിപ്ലോയിഡ്‌ ഘട്ടം.
diploteneഡിപ്ലോട്ടീന്‍.ഊനഭംഗരീതിയിലുള്ള കോശവിഭജനത്തിന്റെ പ്രാഫേസിലെ ഒരു ഘട്ടം. ഈ ഘട്ടത്തിലാണ്‌ ജോഡി ചേര്‍ന്ന ക്രാമസോമുകള്‍ വേര്‍പിരിയാന്‍ തുടങ്ങുന്നത്‌. കയാസ്‌മകള്‍ ഉണ്ടാവുന്നതും ഈ ഘട്ടത്തിലാണ്‌.
dipnoiഡിപ്‌നോയ്‌.ശ്വാസകോശ മത്സ്യങ്ങള്‍ ഉള്‍പ്പെടുന്ന ഉപക്ലാസ്‌. പ്രാട്ടോപ്‌റ്റെറസ്‌, ലെപിഡോസൈറന്‍, നിയോസെററ്റോഡസ്‌ എന്നീ മൂന്ന്‌ ശ്വാസകോശ മത്സ്യങ്ങളാണ്‌ ഇപ്പോഴുള്ളത്‌.
dipolar co-ordinatesദ്വിധ്രുവനിര്‍ദേശാങ്കങ്ങള്‍.-
dipoleദ്വിധ്രുവം.1. തുല്യവും വിപരീതവുമായ രണ്ട്‌ കാന്തധ്രുവങ്ങള്‍ വളരെ ചെറിയ അകലത്തില്‍ സ്ഥിതി ചെയ്യുന്നത്‌. 2. തുല്യവും വിപരീതവുമായ രണ്ട്‌ വൈദ്യുത ചാര്‍ജുകള്‍ വളരെ ചെറിയ അകലത്തില്‍ സ്ഥിതി ചെയ്യുന്നത്‌. ചാര്‍ജും (അല്ലെങ്കില്‍ കാന്തികധ്രുവ ശക്തി) അവയ്‌ക്കിടയിലെ അകലവും തമ്മിലുള്ള ഗുണിതമാണ്‌ ദ്വിധ്രുവ ആഘൂര്‍ണം.
dipole momentദ്വിധ്രുവ ആഘൂര്‍ണം. -
Dipteraഡിപ്‌റ്റെറ.ഒരു ജോഡി ചിറകുകള്‍ മാത്രമുള്ള ഷഡ്‌പദ ഓര്‍ഡര്‍. ഉദാ: ഈച്ച, കൊതുക്‌.
Page 86 of 301 1 84 85 86 87 88 301
Close