ദ്വിധ്രുവം.
1. തുല്യവും വിപരീതവുമായ രണ്ട് കാന്തധ്രുവങ്ങള്‍ വളരെ ചെറിയ അകലത്തില്‍ സ്ഥിതി ചെയ്യുന്നത്. 2. തുല്യവും വിപരീതവുമായ രണ്ട് വൈദ്യുത ചാര്‍ജുകള്‍ വളരെ ചെറിയ അകലത്തില്‍ സ്ഥിതി ചെയ്യുന്നത്. ചാര്‍ജും (അല്ലെങ്കില്‍ കാന്തികധ്രുവ ശക്തി) അവയ്‌ക്കിടയിലെ അകലവും തമ്മിലുള്ള ഗുണിതമാണ് ദ്വിധ്രുവ ആഘൂര്‍ണം.