ജോൺ ഡാൽട്ടൻ

ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ ഡാൽട്ടൻ

485px-John_Dalton_by_Charles_Turner
ജോൺ ഡാൽട്ടൻ (സെപ്റ്റംബർ 6, 1766 – ജൂലൈ 27, 1844)

ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ ഡാൽട്ടൻ

ബ്രിട്ടനിലെ കംബർലൻഡിലുള്ള ഈഗിൾസ് ഫെൽഡിൽ 1766 സെപ്റ്റംബർ ആറിനാണ് ജോൺ ഡാൽട്ടൺ (John Dalton) ജനിച്ചത്. ക്വേക്കർ (Quaker) എന്ന ക്രിസ്തീയ സുഹ്യദ് സംഘത്തിലംഗമായ ഒരു നെയ്തുകാരനായിരുന്ന ജോസഫ് ഡാള്‍ന്റെയും ഡിബോറാ ഗ്രീനപ്പിന്റെയും പുത്രനായാണ് അദ്ദേഹം ജനിച്ചത്. പിതാവ്.

കംബർലൻഡിലുള്ള കെന്‍ഡലിലെ ക്വേക്കർ സംഘത്തിന്റെ വിദ്യാലയത്തിലാണ് ഡാള്‍ട്ടനും സഹോദരനും പഠിച്ചത്. അവിടെവെച്ചുതന്നെ ഡാൽട്ടൺ ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു. കാലാവസ്ഥാനിരീക്ഷണത്തിലായിരുന്നു തുടക്കം.1787 മുതൽ നാട്ടിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ച് ബുക്കിൽ രേഖപ്പെടുത്തിവെക്കുന്നതു ശീലമാക്കി. തുടര്‍ന്നുള്ള 57 വര്‍ഷങ്ങളോളം അദ്ദേഹം തന്റെ മെറ്റീരിയലോളജിക്കല്‍ ഡയറിയില്‍ രണ്ടുലക്ഷത്തില്‍ പരം നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. കാലവസ്ഥാ നിരീക്ഷണങ്ങളും ഉപന്യാസങ്ങളും ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗവേഷണ പ്രബന്ധം (1793). അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ഈ പ്രബന്ധത്തില്‍ പക്ഷേ, അദ്ദേഹത്തിന്റെ പില്‍‍ക്കാല കണ്ടുപിടുത്തങ്ങളുടെ വിത്തുകള്‍ ദൃശ്യമായിരുന്നു. അന്തരീക്ഷഘടനയും ജലബാഷ്പവും മഴയും കാറ്റും ധ്രുവദീപ്തി (Aurora) യുമെല്ലാം ഡാൽട്ടന്റെ ഗവേഷണങ്ങളായി. പിന്നീട് ഇവയേപ്പറ്റി ഒട്ടേറെ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ജോര്‍ജ്ജ് ഹാഡ്‌ലിയുടെ (George Hadley) അന്തരീക്ഷ പ്രവാഹം ഇക്കാലത്ത് അദ്ദേഹവും കണ്ടെത്തിയിരുന്നു.   തുടർന്ന് അദ്ദേഹം സസ്യജാലങ്ങളേയും ജന്തുജീവജാലങ്ങളേയും ഇനംതിരിച്ചുള്ള ശേഖരണം തുടങ്ങി.

മാഞ്ചസ്റ്ററിലേക്ക് താമസം മാറ്റിയ അദ്ദേഹം അവിടെ ഗണിതത്തിന്റെയും പ്രകൃതി തത്വശാസ്ത്രത്തിന്റെയും അദ്ധ്യാപകനായി. ക്വേക്കര്‍ എന്ന വിമതസഭാംഗം എന്ന നിലയില്‍ അക്കാലത്ത് ഇംഗ്ലണ്ടിലെ സര്‍വ്വകലാശാലകളില്‍ ജോലി ലഭിക്കുന്നതിനും എന്തിന് റോയല്‍ സൊസൈറ്റിയില്‍ പോലും അംഗത്വം ലഭിക്കുന്നതിനുപോലും അദ്ദേഹത്തിന് വിലക്കുകളുണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ ലിറ്റററി ആന്‍ഡ് ഫിലൊസോഫിക്കല്‍ സൊസൈറ്റിയുടെ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡാള്‍ട്ടണ്‍ അവിടെ അവതരിപ്പിച്ച “എക്സ്ട്രാ ഓര്‍ഡിനറി ഫാക്ടസ് റിലേറ്റിംഗ് ടു ദി വിഷന്‍ ഓഫ് കളേഴ്‌സ് ” എന്ന തന്റെ പ്രബന്ധത്തിലാണ് വര്‍ണ്ണാന്ധതയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചത്. വര്‍ണ്ണാന്ധതയെന്ന് തന്റെ സ്വന്തം പ്രശ്നത്തെ തന്നെ പഠിച്ചുകൊണ്ട് അദ്ദേഹമെത്തിയ നിഗമനങ്ങള്‍ പലതും പില്‍ക്കാലത്ത് ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും ഈദൃശാ ഉള്ള ആദ്യ പഠനം എന്ന നിലയില്‍ അവ വളരെ പ്രസക്തമാണെന്ന് കരുതപ്പെടുന്നു.

John Dalton statue Manchester City Hall 20051020.jpg
ഈ സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഡാള്‍ട്ടണ്‍ ഇംഗ്ലീഷ് വ്യാകരണ സംബന്ധിയായും പഠിക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. സൊസൈറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡാള്‍ട്ടണ്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അനവധി പ്രബന്ധങ്ങള്‍ ഇവിടെ അവതരിപ്പിച്ചു. മിശ്രവാതകങ്ങളുടെ ഘടന, വായുവിലും ശൂന്യതയിലും നീരാവിയുടെ മര്‍ദ്ദം വിവിധ താപനിലകളില്‍, വാതകങ്ങളുടെ വികാസം, തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഇവ. ഡാള്‍ട്ടന്റെ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അനവധി പേര്‍ക്ക് ഈ മേഖലയിലലെല്ലാം ഗവേഷണ – പഠനങ്ങളാരംഭിക്കുവാന്‍ പ്രചോദനമായി എന്നത് എടുത്തുപറയത്തക്ക വസ്തുതയാണ്.
ഡാള്‍ട്ടണ്‍ അന്തരീക്ഷ പഠനം നടത്തിയത് ലേക്ക് ജില്ലയിലെ വിവിധ പര്‍വ്വതങ്ങളില്‍ കയറി വ്യത്യസ്ത ഉയരങ്ങളിലെ മര്‍ദ്ദം അളന്നും മറ്റുമാണ്. അന്തരീക്ഷ പഠനത്തിന് വിമാനങ്ങളോ ബലൂണുകളോ ലഭ്യമല്ലാതിരുന്ന അക്കാലത്ത് തെളിവുകള്‍ ശേഖരിക്കുന്നതിനായി നിരന്തരം മലകയറി കഠിനാദ്ധ്വാനം ചെയ്യാന്‍ അദ്ദേഹം കാണിച്ച മനസ്സ് ഇന്നത്തെ ഗവേഷകര്‍ക്കും പ്രചോദനമാകേണ്ടതാണ്. ഈ മേഖലയുടെ ഭൂപടം നിര്‍മ്മിക്കുവാന്‍ വരെ അദ്ദേഹത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഉപയോഗപ്പെടുത്തിയത്.

അന്തരീക്ഷവായു സംയുക്തമല്ലെന്നും പല വാതകങ്ങളുടെയും മിശ്രിതമാണെന്നും നീരാവിക്ക് വാതകങ്ങളുടെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം തെളിയിച്ചു. വിവിധ വാതകങ്ങളുടെ മിശ്രിതം ചെലുത്തുന്ന മർദ്ദം ഒരോ വാതകവും ചെലുത്തുന്ന മർദ്ദതിന്റെ ആകത്തുകയാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ ഡാൽട്ടൺ സിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്. വര്‍ണ്ണാന്ധതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം ആ രംഗത്തെ ആദ്യ സംരംഭമായിരുന്നു. അതുകൊണ്ടുതന്നെ വര്‍ണ്ണാന്ധതയെ പലപ്പോഴും അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ഡാല്‍ട്ടനിസം എന്നും വിളിക്കാറുണ്ട്.
ജോര്‍ജ്ജ് ഹാഡ്‌ലിയുടെ (George Hadley) അന്തരീക്ഷ പ്രവാഹം ഇക്കാലത്ത് അദ്ദേഹവും കണ്ടെത്തിയിരുന്നു

A New System of Chemical Philosophy fp.jpg1803-ൽ പ്രസിദ്ധീകരിച്ച ഡാൽട്ടന്റെ അണുസിദ്ധാന്തം വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണുക്കളെ (Atom) കൊണ്ടു നിർമ്മിച്ചതാണ്. പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാനോ സാധ്യമല്ല. അണു സിദ്ധാന്തവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഈ പഠനങ്ങളാണ് ഏറെ പ്രസിദ്ധം. ആറ്റങ്ങളുടെ ഭാരവും അവയുടെ രാസഘടനയുംതമ്മലുള്ള ബന്ധം അദ്ദേഹം നിരീക്ഷിച്ചു. അണുഭാരത്തിന്റെ  അടിസ്ഥാനത്തില്‍ അദ്ദേഹം ആദ്യമായി ആവര്‍ത്തന പട്ടിക പ്രസിദ്ധീകരിച്ചു. ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍, കാര്‍ബണ്‍, സള്‍ഫര്‍, ഫോസ്ഫറസ് എന്നിവയായിരുന്നു ഈ പട്ടികയില്‍ ഇടംപിടിച്ചത്.

ജലവും മറ്റ് ദ്രാവകങ്ങളും വാതകങ്ങളെ ആഗിരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പഠനങ്ങളാണ്  (1803) ഡാള്‍ട്ടന്റെ നിയമം എന്ന സിദ്ധാന്തങ്ങളിലേക്കെത്തിച്ചത്.

അവിവാഹിതനായിരുന്ന ഡാള്‍ട്ടന് 1837 – ല്‍ പക്ഷാഘതം വരുകയും സംസാര ശേഷി കുറയുകയും ചെയ്തുവെങ്കിലും വീണ്ടും തന്റെ ലബോറട്ടറിയില്‍ പരീക്ഷണങ്ങളില്‍ വ്യാപൃതനായിരുന്നു. 1844 -ല്‍ തന്റെ  78 – ാമത്തെ വയസ്സില്‍ അന്തരിക്കുമ്പോഴും ഒടുങ്ങാത്ത അന്വേഷണവും ജ്ഞാനതൃഷ്ണയുമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്.

[divider]

കടപ്പാട് : വിക്കിപീഡിയ

Leave a Reply