Read Time:2 Minute

solar thailand

പ്രതിവര്‍ഷം 345,000,000 kWh വൈദ്യുതി ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ പദ്ധതി തായ്‌ലാന്റില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഈ പദ്ധതി 287,500 തായ് വീടുകള്‍ക്ക് വൈദ്യുതി നല്‍കും. ഇതിനായി തയ്യാറാക്കിയ സൗരോര്‍ജ്ജ പാടത്ത് 11 ലക്ഷം സോളാര്‍ പാനലുകളുണ്ട്. ഏഷ്യയിലെ തന്നെ വലിയ സൗരോര്‍ജ്ജ പ്ലാന്റുകളിലൊന്നാണിത്.

SPCG Public Co Ltd എന്ന കമ്പനിക്കായിരുന്നു നിര്‍മ്മാണ ചുമതല.  Kyocera എന്ന കമ്പനിയാണ് ഇവര്‍ക്കാവശ്യമായ സോളാര്‍ പാനലുകള്‍ നല്‍കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുത തായ്‌ലാന്റ് പ്രൊവിന്‍ഷ്യല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഗ്രിഡിലേക്ക് വാങ്ങും.

2012 – ല്‍ ചുലാലോഗ്ക്രോണ്‍ സര്‍വ്വകലാശാലയിലെ ഊര്‍ജ്ജ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഊര്‍ജ്ജരംഗത്തെ സംരംഭകരെയും സര്‍ക്കാര്‍ സംരംഭകരെയും പങ്കെടുപ്പിച്ച്  നടത്തിയ മീറ്റിംഗില്‍ സംവിധാനം ചെയ്ത തായ് സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് റോഡ് മാപ്പ് (TSRI) പ്രകാരമുള്ള അനവധി സൗരോര്‍ജ്ജ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഫുക്കിഷിമയുടെ പശ്ചാത്തലത്തില്‍ അവയ്കെതിരായ പ്രതിഷേധവും ഇവിടെ അരങ്ങേറുന്നുണ്ട്.

[divider] [author image=”http://luca.co.in/wp-content/uploads/2014/08/jagadees.png” ]ജഗദീശ് എസ്.
[email protected][/author]

Happy
Happy
80 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post ജോൺ ഡാൽട്ടൻ
Next post കുഞ്ഞുവായന
Close