ലിയോണാർഡ് ധൂമകേതു വന്നെത്തി…

ഇപ്പോൾ ഇത് നമ്മുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ഡിസംബർ 6 ാം തീയതി ഇത് ആകാശത്ത് സ്വാതി (ചോതി) നക്ഷത്രത്തിൽ നിന്ന് 5 ഡിഗ്രി അകലെയെത്തും. ഡിസംബർ 12 ആകുന്നതോടെ ഇത് ഭൂമിയിൽ നിന്ന് 3.5 കോടി കിലോമീറ്റർ മാത്രം ദൂരത്ത് എത്തും.

കൊറോണല്‍ മാസ് ഇജക്ഷന്‍ കണ്ടെത്താന്‍ പള്‍സാര്‍ സിഗ്നലുകള്‍

പൂനെയ്ക്കടുത്തു സ്ഥാപിച്ചിരിക്കുന്ന ഒരു ദൂരദര്‍ശിനിയിലൂടെ പള്‍സാറുകളില്‍ നിന്നു വരുന്ന വളരെ കുറഞ്ഞ ആവൃത്തിയുള്ള തരംഗങ്ങളെ ജ്യോതിശാസ്ത്ര ഗവേഷകര്‍ സ്ഥിരമായി നിരീക്ഷിക്കാറും അവയെ വിശകലനം ചെയ്യാറുമുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അത്തരം ഒരു നിരീക്ഷണത്തിലൂടെയാണ് സൂര്യനില്‍ നിന്നുള്ള ദ്രവ്യത്തിന്റെ പുറന്തള്ളല്‍ അഥവാ “കൊറോണല്‍ മാസ് ഇജക്ഷന്‍” ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. മലയാളികളായ ഡോ. എം. എ. കൃഷ്ണകുമാര്‍, അഭിമന്യു സുശോഭനന്‍, പ്രൊഫ. അച്ചംവീട് ഗോപകുമാര്‍ എന്നിവര്‍ അടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തലിനു പിന്നില്‍.

വിക്രം സാരാഭായി

ഇന്ത്യൻ ബഹിരാകാശ ഗവേഷണപ്രവർത്തനങ്ങളുടെ പിതാവായ വിക്രം സാരാഭായിയുടെ നൂറാം ജന്മദിനമാണ്  2019 ആഗസ്റ്റ് 12. സാരാഭായിയെ നേരിൽക്കാണാനും സംസാരിക്കാനും കഴിഞ്ഞ, വി.എസ്.എസ്.സി. യിൽ മുപ്പതിലേറെ വർഷക്കാലം ഗവേഷകനായി പ്രവർത്തിച്ച പ്രൊഫ.പി.ആര്‍ മാധവപ്പണിക്കരുടെ  ഓർമക്കുറിപ്പ്.

ചൊവ്വ – ശുക്ര – ചാന്ദ്ര സംഗമം 12-13 ജൂലൈ 2021

2021 ജൂലൈയിലെ രാത്രികളിൽ ആകാശത്ത് പടിഞ്ഞാറ് ദിക്കിലേക്ക് നോക്കിയാൽ ചൊവ്വയുടെയും ശുക്രന്റെയും സഞ്ചാരപഥങ്ങൾ പരസ്പരം കൂട്ടിമുട്ടി കടന്നുപോകുന്നതായി കാണപ്പെടും. പ്രത്യേകിച്ച് സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ ഈ കാഴ്ച വളരെ വ്യക്തമായി കാണുവാൻ കഴിയും. ദിനം പ്രതി അടുത്ത് അടുത്തായി വന്ന് ജൂലൈ 13 ന് രണ്ട് ഗ്രഹങ്ങൾക്കും ഇടയിൽ ഉള്ള കോണളവ് ഏതാണ്ട് 0.5 ഡിഗ്രി വരെ എത്തും. ഇത് മാത്രമല്ല. ജൂലൈ 12 ന് ഇതിനോടൊപ്പം മറ്റൊരു അതിശയ കാഴ്ചയും കാണാം. അന്ന് ശുക്രനും ചൊവ്വക്കും ഒപ്പം ചന്ദ്രനെയും ഇവയുടെ സഞ്ചാര പഥത്തിനടുത്തു കാണുവാൻ സാധിക്കും. ശുക്ര – ചൊവ്വ സഞ്ചാര പാതയിൽ നിന്ന് ഏതാണ്ട് 4 ഡിഗ്രി ദൂരത്തിൽ ആണ് ചന്ദ്രനെ കാണുവാൻ സാധിക്കുന്നത്. ഈ സംയോജനങ്ങൾ എല്ലാം തന്നെ നമ്മുടെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയും.

ജൂനോ പകർത്തിയ ഗാനിമേഡിന്റെ ചിത്രം ഭൂമിയിലെത്തി!

ജൂൺ 7ന് ഗാനിമേഡിന് അരികിൽക്കൂടി കടന്നുപോയ ജൂനോ പേടകം പകർത്തിയ രണ്ടു ചിത്രങ്ങൾ ഭൂമിയിലെത്തി. ജൂനോകാം ക്യാമറയും സ്റ്റെല്ലാർ റഫറൻസ് യൂണിറ്റ് സ്റ്റാർ ക്യാമറയും പകർത്തിയ രണ്ടു ചിത്രങ്ങൾ!

വലയസൂര്യഗ്രഹണം 2021 ജൂൺ 10 – തത്സമയം കാണാം

ഉദയ സൂര്യൻ വലയ സൂര്യനായി പ്രത്യക്ഷപ്പെടുന്ന അപൂർവ്വമായ ഈ കാഴ്ച, താരതമ്യേനെ ജനവാസം കുറഞ്ഞ, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വടക്കുകിഴക്കൻ അമേരിക്കയിലും കാനഡയിലും ഗ്രീൻലാന്റ്, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ദൃശ്യമാകും. ഈ ഗ്രഹണത്തിന്റെ പാതയിൽ ഇന്ത്യ ഇല്ലാത്തതിനാൽ നമുക്ക് ഇത് നേരിട്ട് കാണാൻ കഴിയുന്നില്ല.

Close