ജപ്പാനിലെ ഹൈഡ്രജൻ ഒളിമ്പിക്‌സ്

ഫോസിൽ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വവും കാർബൺ ഉത്സർജനവും പരമാവധി ഒഴിവാക്കി, ഹൈഡ്രജൻ എന്ന അക്ഷയ ഊർജ സ്രോതസ്സിന്റെ പ്രസക്തിയും സാധ്യതകളും ഈ ഒളിമ്പിക്സിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ച് ഒരു “ഹൈഡ്രജൻ സമൂഹ”ത്തിന്റെ പുതിയ മാതൃകയാവാൻ ഒരുങ്ങുകയാണ്  ജാപ്പനീസ് സർക്കാർ. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഉദ്യമം എന്നതും ശ്രദ്ധേയം.

അശാന്തമാകുന്ന കേരളത്തിന്റെ തീരദേശം – ജോസഫ് വിജയൻ RADIO LUCA

വർദ്ധിച്ചു വരുന്ന തീരശോഷണം, അടിക്കടിയുണ്ടാവുന്ന കടൽ ക്ഷോഭം ഇവ തീരങ്ങളും തീരനിവാസികളും നേരിടുന്ന വലിയ വെല്ലുവിളികളാണ്. ഈ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പ്രശ്നപരിഹാരത്തിനായി ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നതിന് കേരള സമൂഹം മുൻകൈ എടുക്കേണ്ടിയിരിക്കുന്നു. ഈ ശ്രദ്ധ ക്ഷണിക്കലിന്റെ തുടക്കമാണ് ശ്രീ ജോസഫ് വിജയനുമായുള്ള സംഭാഷണം കൊണ്ട് ഇത്തവണത്തെ പോഡ്കാസ്റ്റ് ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ അദ്ദേഹത്തിന്റെ ദീർഘ നാളായുള്ള സാമൂഹ്യ പ്രവർത്തന പരിചയം ഇത്തരം വിഷയങ്ങളിൽ നടക്കുന്ന വാദപ്രതിവാദങ്ങളിൽ പ്രസക്തമായ ചില കാര്യങ്ങൾ മുന്നോട്ട് വെക്കുന്നു.

ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം – ഡോ. സി. ജോര്‍ജ് തോമസ് RADIO LUCA

ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന് തുടക്കം കുറിക്കുകയാണ്..എന്താണ് ആവാസവ്യവസ്ഥ പുനസ്ഥാപനം? ആവാസ വ്യവസ്ഥ സംരക്ഷണപ്രവർത്തനങ്ങളിൽ നിന്ന് പുനസ്ഥാപന പ്രവർത്തനങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ? എന്താവണം അതിനായി ഉണ്ടായി വരേണ്ട സമീപനവും കർമ്മപരിപാടിയും ? – സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ ഡോ.ജോർജ്ജ് തോമസുമായുള്ള സംഭാഷണം കേൾക്കാം

Close