ലിയോണാർഡ് ധൂമകേതു വന്നെത്തി…

ഹിമാലയത്തിലെ രത്നാരിയിൽ നിന്ന് എടുത്ത ലിയോനാർഡ് ധൂമകേതുവിന്റെ ചിത്രം. ഫോട്ടോ: നീലം തൽവാർ, അജയ് തൽവാർ.

കൂടുതൽ ചിത്രങ്ങൾക്ക്  ട്വിറ്റർ പേജ് സന്ദർശിക്കാം

ഇതാ ഒരു ധൂമകേതു നമ്മളെ കാണാൻ വന്നെത്തിയിരിക്കുന്നു.  2021 ജനുവരി 3-നാണ് അരിസോണ സർവ്വകലാശാലയിൽ ഗ്രിഗറി ലിയോണാർഡ് എന്ന ശാസ്ത്രജ്ഞൻ മൗണ്ട് ലെമ്മൺ ഒബ്സർവേറ്ററിയിലെ 1.5 മീറ്റർ ടെലിസ്കോപ്പ് ഉപയോഗിച്ച് ഇതിനെ ആദ്യമായി നിരീക്ഷിച്ചത്. നിലവിലുള്ള രീതി പിന്തുടർന്ന് അതിന് C/2021 A1 (Leonard) എന്ന പേരും ലഭിച്ചു. 2021 – ൽ കണ്ടെത്തിയ ആദ്യ ധൂമകേതുവായിരുന്നു അത്. പിന്നീട് പഴയ റിക്കാർഡുകൾ പരിശോധിച്ചപ്പോൾ അതിനു മുമ്പും ഇത് ഫോട്ടോഗ്രാഫുകളിൽ പതിഞ്ഞിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയി എന്നു മനസ്സിലായി. 2021-ൽ തന്നെ ഏതാണ്ട് 90 ധൂമകേതുക്കളെ ഇതിനകം കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റൊന്നും ഇത്ര പ്രസിദ്ധമായിട്ടില്ല.

Comet C/2021 A1 imaged on 28 Nov 2021 from Bayfordbury, UK (39 minutes of stacked images)
ഇപ്പോൾ ഇത് നമ്മുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ഡിസംബർ 6 ാം തീയതി ഇത് ആകാശത്ത് സ്വാതി (ചോതി) നക്ഷത്രത്തിൽ നിന്ന് 5 ഡിഗ്രി അകലെയെത്തി ഡിസംബർ 12 ആകുന്നതോടെ ഇത് ഭൂമിയിൽ നിന്ന് 3.5 കോടി കിലോമീറ്റർ മാത്രം ദൂരത്ത് എത്തും.
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ നാലിൽ ഒന്നിലും കുറവാണിത്. ഒരു പക്ഷേ അത് കുറച്ചു ദിവസങ്ങളിൽ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകും എന്ന് ജ്യോതിശ്ശാസ്ത്രജ്ഞർ കരുതുന്നു. പക്ഷേ ഇക്കാര്യത്തിൽ പ്രവചനങ്ങൾ തെറ്റിപ്പോകാറുണ്ട്. ഏതായാലും അനുകൂല കാലാവസ്ഥയാണെങ്കിൽ ദൂരദർശിനികൾ വഴി കാണാൻ കഴിയും. 2022 ജനുവരി 3-ന് അത് സൂര്യനോട് ഏറ്റവും അടുത്തെത്തും. പിന്നീട് മടക്ക യാത്ര തുടങ്ങും. ഒടുവിൽ അത് എന്നെന്നേക്കുമായി സൗരയൂഥം വിട്ടു പുറത്തേക്കു പോകും.

 

C/2021 A1’ന്റെ 2021 ലെ യാത്രാപഥം  ·നിറങ്ങളിൽ C/2021 A1  സൂര്യൻ ·  ബുധൻ  ·  ശുക്രൻ·   ഭൂമി ·   ചൊവ്വ


ധൂമകേതുക്കൾ – ലൂക്ക ലേഖനങ്ങൾ

Leave a Reply