കേരളം – പരിസ്ഥിതി പഠനങ്ങൾ രജിസ്ട്രേഷൻ ആരംഭിച്ചു

കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദ പരിപാടി നടന്നിട്ട് അമ്പതാണ്ട് തികയുകയാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മഹാരാജാസ് കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളം - പരിസ്ഥിതി പഠനങ്ങൾ വെബിനാർ...

കുട്ടികൾക്കായി പരിസ്ഥിതി ക്വിസ്

കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദ പരിപാടി നടന്നിട്ട് അമ്പതാണ്ട് തികയുകയാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മേഖലയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ക്വിസ് പരിപാടി ജൂലൈ 8 രാവിലെ...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം – വെബിനാറുകളിൽ പങ്കെടുക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം വെബിനാറുകൾക്ക് ജൂലൈ 5 ന് തുടക്കമാകും തുടക്കമാവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെബിനാറുകൾക്ക് ഇന്ന് തുടക്കമാവും. ജൂലായ് 5 ന്  തിങ്കൾ വൈകീട്ട്...

സ്റ്റോക്ഹോമിന് മുൻപ് മഹാരാജാസിൽ – പരിസ്ഥിതി സംവാദത്തിന്റെ അമ്പതാണ്ട്

1971 ൽ തന്നെ മഹാരാജാസ് കോളേജ് കെമിസ്ട്രി ഗ്യാലറിയിൽ പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചുള്ള ഒരു സെമിനാർ നടന്നു എന്നത് ഇന്ത്യാ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ഒന്നാണ്. 1971 ജൂലൈ 8 ലെ പരിസ്ഥിതി സംവാദപരിപാടിയുടെ  50-ആം വാർഷികം 2021 ജൂലൈ 8 – ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും മഹാരാജാസ് കോളേജും ചേർന്ന് ആഘോഷിക്കുകയാണ്. കുട്ടികൾക്കായുള്ള പരിസ്ഥിതി ക്വിസ്, ഈ രംഗത്തെ ഗവേഷകർ പങ്കെടുക്കുന്ന സെമിനാർ, പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ സംവാദം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നടക്കുന്നു. കേരളത്തിൽ നിന്നും പുറത്തു നിന്നുമുള്ള വിദഗ്ധർ പങ്കെടുക്കുന്നു.

രാജവെമ്പാല – കാട്, ക്യാമറ, കഥ -RADIO LUCA

ഫോട്ടോഗ്രാഫറും പ്രകൃതിനിരീക്ഷകനുമായ അഭിലാഷ് രവീന്ദ്രന്റെ കാട് ക്യാമറ കഥ പംക്തി. ഇപ്രാവശ്യം പാമ്പുകളുടെ ലോകത്തെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെക്കുറിച്ച് കൂടുതലറിയാം.

2021 ജൂലൈയിലെ ആകാശം

മഴമേഘങ്ങൾ ബുദ്ധിമുട്ടിച്ചില്ലങ്കിൽ മനോഹരമായ ആകാശക്കാഴ്ചകളാണ് ജൂലൈയിലെ ആകാശത്ത് നിങ്ങളെ കാത്തിരിക്കുന്നത്. ചിങ്ങം മുതൽ ധനുവരെയുള്ള സൂര്യരാശികളെയും സപ്തര്‍ഷിമണ്ഡലം, അവ്വപുരുഷൻ, തെക്കൻ കുരിശ്, സെന്റാറസ് മുതലായ പ്രധാന താരാഗണങ്ങളെയും കാണാനാകും

വേണം വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ

കോവിഡ് മഹാമാരിയുടെ അനിയന്ത്രിത വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ഒരു വർഷത്തിലധികമായി നിലനിൽക്കുന്ന ലോക്ഡൗൺ ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഒരു രംഗം വിദ്യാഭ്യാസമാണ്. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഹാജരാവാനോ കൂട്ടുകാരുമായി സഹവസിക്കാനോ അധ്യാപകരുമായി സംവദിക്കാനോ ഉള്ള അവസരം തീർത്തും നിഷേധിക്കപ്പെട്ട സ്ഥിതിവിശേഷം പുതിയ തലമുറയെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യം പഠന വിധേയമാക്കിയപ്പോൾ പുറത്തു വന്ന വസ്തുതകൾ എല്ലാവരെയും അസ്വസ്ഥരാക്കുന്നതും ആശങ്കകൾക്കിടം നൽകുന്നതുമാണ്.

Close