ആദ്യത്തെ മനുഷ്യനിർമ്മിത ക്വാസി ക്രിസ്റ്റൽ

1945 -ൽ നടത്തിയ ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയാർ പരീക്ഷണത്തിന്റെ ബാക്കിപത്രമായാണ് ഈ ക്വാസി ക്രിസ്റ്റൽ രൂപപ്പെട്ടത് എന്ന് പുതിയ ഗവേഷണങ്ങൾ തെളിയിക്കുന്നു.

ഒരു ആരോഗ്യ സംവാദം

പ്രാഥമികാരോഗ്യത്തിനും സർക്കാരിൻ്റെ മുതൽ മുടക്ക് വർദ്ധിപ്പിക്കാനുമൊക്കെയുള്ള രാഷ്ട്രീയ സമ്മർദ്ദം ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവണം. പൗരാണിമ മഹിമ പറച്ചിലും ഗൂഢാലോചനാ സിദ്ധാന്തങ്ങളുമൊക്കെ ഈ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുക മാത്രമേ ചെയ്യൂ. ഡോക്ടർ അരവിന്ദൻ രചിച്ച ആരോഗ്യ സംവാദം – വായിക്കാം

കോന്നി വനമേഖലയിൽ കാട്ടുപന്നികളുടെ കൂട്ടമരണത്തിന് കാരണം ക്ലാസിക്കൽ പന്നിപ്പനി -മനുഷ്യരിലേയ്ക്ക് പകരുമെന്ന ഭീതി വേണ്ട

‘ ജനം ഭീതിയിൽ, കോന്നിയിൽ കാട്ടുപന്നികളിൽ പന്നിപ്പനി (H1N1) സ്ഥിരീകരിച്ചു” കഴിഞ്ഞ ദിവസം മുഖ്യധാര ഓൺലൈൻ പത്രങ്ങൾ ഉൾപ്പെടെ ചില മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാർത്തയുടെ തലകെട്ടാണിത്. കോവിഡ് അതിജീവനകാലത്ത് മനുഷ്യരെ ബാധിക്കുന്ന പുതിയൊരു പകർച്ചവ്യാധി കൂടി സംസ്ഥാനത്ത് പൊട്ടിപുറപ്പെട്ടെന്ന വാർത്ത വായിക്കുമ്പോൾ ആരിലും ആശങ്കയുണ്ടാവുക സ്വാഭാവികം. എന്നാൽ കോന്നി വനമേഖലയിൽ ചത്തൊടുങ്ങിയ കാട്ടുപന്നികളിൽ സ്ഥിരീകരിച്ചത് പന്നിപ്പനി അഥവാ സ്വൈൻ ഇൻഫ്ലുൻസ ( Swine influenza /  Swine flu / Pig flu/ H1N1 ) അല്ല, മറിച്ച് ക്ലാസിക്കൽ പന്നിപ്പനി ( Classical swine fever / C.S.F.) എന്നറിയപ്പെടുന്ന പന്നികളെ മാത്രം ബാധിക്കുന്ന, പന്നികളിൽ നിന്നും പന്നികളിലേയ്ക്ക് മാത്രം പടരുന്ന രോഗമാണെന്നതാണ് വാർത്തയുടെ കൃത്യമായ വസ്തുത.

ആടുകൾക്ക് വിളർച്ച സൂചികയനുസരിച്ച് വിരമരുന്ന് നൽകാം

സുസ്ഥിര അജപരിപാലനം ലക്ഷ്യമാക്കി, പ്രകൃതി സൗഹൃദവും നൂതനവും സമഗ്രവുമായ പരാദചികിത്സാരീതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദ വിഭാഗത്തിന്റെ ഗവേഷണത്തിലൂടെ വിഭാവനം ചെയ്ത സൂചികയാണ് ആടുകളിലെ വിളർച്ച സൂചിക കാർഡ്. ഈ കാർഡ് ഉപയാഗിച്ചാൽ വിരമരുന്നുകളുടെ ഉപയോഗം ഇപ്പോഴുള്ളതിന്റെ 73% ആയി കുറയ്ക്കാൻ സാധിക്കും

മനുഷ്യ ജീനോം യഥാർത്ഥത്തിൽ പൂർത്തിയാകുമ്പോൾ

2021 മെയ് മാസത്തിൽ, ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ സംഘം യഥാർത്ഥത്തിൽ പൂർണ്ണമായ ആദ്യത്തെ മനുഷ്യ ജീനോം പ്രിപ്രിന്റ് രൂപത്തിൽ പ്രസിദ്ധീകരിച്ചു. മനുഷ്യരാശി ഇന്നേവരെ നടത്തിയിട്ടുള്ള ശാസ്ത്രസംരംഭങ്ങളിൽ  സുപ്രധാനവും അതിശയകരവുമായ മുന്നേറ്റമാണ് സ്വന്തം ‘ജീവന്റെ പുസ്തകം’  വായിച്ചെടുത്തത് അഥവാ  ‘ജനിതകഭൂപടം’ സ്വയം വരച്ചെടുത്തത്. 

ലെപ്റ്റോ പനി /എലിപ്പനി – കർഷകരും ഓമനമൃഗപരിപാലകരും അറിയാൻ

മനുഷ്യരിലെന്ന പോലെ നമ്മുടെ അരുമയും ഉപജീവനോപാധിയുമൊക്കെയായ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കുന്നതും, രോഗബാധയേറ്റ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തുജന്യരോഗവും കൂടിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. സംസ്ഥാനത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കിടയിൽ എലിപ്പനി ബാധ  വര്‍ധിച്ചുവരുന്നതായി മൃഗസംരക്ഷണവകുപ്പിന്‍റെ പുതിയ സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നു

ഓരോ തുള്ളി ചോരയിൽ നിന്നും –  ജൂൺ 14 ലോക രക്തദാന ദിനം

ജൂൺ 14 ലോക രക്തദാന ദിനം. സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കിത്തീർക്കുന്നതിനാണ് വർഷം തോറും നാം രക്തദാനദിനം ആചരിക്കുന്നത്. “രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിർത്താം (‘Give blood and keep the world beating’)” എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

ലൂക്ക ആരംഭിക്കുന്ന പഠനകോഴ്സുകളിൽ ഏതാണു താത്പര്യം ?

ലൂക്ക സയൻസ് പോർട്ടൽ ഹൃസ്വകാല ഓൺലൈൻ പഠന കോഴ്സുകൾ – തുടങ്ങാൻ ഉദ്ദേശിക്കുന്നു. അതാത് മേഖലയിലെ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും അധ്യാപകരുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ആണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ തുടങ്ങാനുദ്ദേശിക്കുന്ന കോഴ്സ് വിഷയങ്ങൾ താഴെ കൊടുക്കുന്നു. കൂടുതൽ പേർക്ക് താത്പര്യമുള്ള കോഴ്സ് എതാണെന്ന് അറിയുന്നതിനായി നിങ്ങൾക്ക് താത്പര്യമുള്ള വിഷയം പോൾ ചെയ്യുമല്ലോ..

Close