Read Time:6 Minute

സ്റ്റോക്ഹോമിന് മുൻപ് മഹാരാജാസിൽ

ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി ചർച്ചാസമ്മേളനം ആയി കാണുന്നത് 1972 ജൂൺ 5 മുതൽ 16 വരെനടന്ന സ്റ്റോക്ഹോം സമ്മേളനത്തേയാണ്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ 114 രാജ്യങ്ങളും നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളും പങ്കെടുത്തു. ഈ സമ്മേളനത്തിനു ശേഷമാണ് ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആയി മാറിയത്. പാരിസ്ഥിതിക സമിതി രൂപീകരിച്ചതും ഇതേ ദിനത്തിലാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുത്തത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെയാണ്. ഇന്ത്യൻ വന സംരക്ഷണ നിയമം (1972) വന്യജീവി സംരക്ഷണ നിയമം (1980) തുടങ്ങിയ നിയമങ്ങൾ സ്റ്റോക്ക്ഹോം സമ്മേളനത്തിൻ്റെ ഭാഗമായി സ്വീകരിച്ച നടപടികളാണ്. ഇന്ത്യയിലും പൊതുവെ പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ ചർച്ചകളും സെമിനാറുകളും’ നടന്നത് സ്റ്റോക്ക്ഹോം സമ്മേളനത്തിനുശേഷമാണ് എന്നതാണ് പൊതു വിലയിരുത്തൽ. സ്റ്റോക്ഹോം സമ്മേളനത്തിന് തീരുമാനം എന്ന നിലയ്ക്കും നിരവധി ഏഷ്യൻ രാജ്യങ്ങൾ പരിസ്ഥിതി സംബന്ധമായ ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ 1971 ൽ തന്നെ മഹാരാജാസ് കോളേജ് കെമിസ്ട്രി ഗ്യാലറിയിൽ പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചുള്ള ഒരു സെമിനാർ നടന്നു എന്നത് ഇന്ത്യാ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ഒന്നാണ്.

1971 ലെ പരിസ്ഥിതി സംവാദത്തിന്റെ ക്ഷണക്കത്ത്

1971 ജൂലൈ 8 അന്നാണ് കേരളത്തിൽ ആദ്യമായി പൊതുജനങ്ങളുടെ മുന്നിൽ ശാസ്ത്രജ്ഞർ പരിസ്ഥിതി വിഷയങ്ങളെ സംബന്ധിച്ച് നേരിട്ട് സംവദിച്ചത്. കൊച്ചി സയൻസ് അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ “പരിസര മലിനീകരണം ” എന്ന വിഷയത്തെ അധികരിച്ച് ഡോക്ടർ പി വി. എസ് നമ്പൂതിരിപ്പാട് നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. ഏലൂർ വ്യവസായ മേഖലയെക്കുറിച്ചും നടത്തിയ ദീർഘകാല പഠനഫലങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കാൻ നമ്പൂതിരിപ്പാടിന് സാധിച്ചു. ലോകത്തിലെ മലിനീക്യത നഗരങ്ങളുടെ പട്ടികയിൽ കൊച്ചി ഉൾപ്പെടുമെന്ന വിശദീകരണം പല മനസ്സുകളിയും മറ്റൊരു ജ്ഞാനരൂപം വികസിപ്പിച്ചു. ഒരു കാതലായ മാറ്റിത്തിൻ്റെ അനിവാര്യതയാണ് മഹാരാജാസ് സമ്മേളനം ആവശ്യപ്പെട്ടത്. ഒരു സുപ്രധാന സംഭവം എന്ന രീതിയിലാണ് പരിസ്ഥിതി പ്രേമികളും ശാസ്ത്ര സാഹിത്യ പരിഷത്തും മഹാരാജാസ് സമ്മേളനം വിലയിരുത്തുന്നത്. പരിപാടി സംഘടിപ്പിച്ച കൊച്ചിൻ സയൻസ് അസോസിയേഷന്റെ സെക്രട്ടറി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ശാസ്ത്രജ്‌ഞനായിരുന്ന യു.കെ.ജി എന്നറിയപ്പെടുന്ന യു.കെ. ഗോപാലനായിരുന്നു, പ്രസിഡന്റ് മഹാരാജാസ് പ്രിൻസിപ്പലും. സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചത് എസ്. സെഡ്. കാസിമാണ്. പദ്മഭൂഷൻ (1982), പത്മശ്രീ (1974) ലാൽ ബഹദൂർ ശാസ്ത്രി അവാർഡ് (1988) തുടങ്ങി നിരവധി അവാർഡുകളും ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സയ്യിദ് സ ഹൂർ കാസിം (Syed Zahoor Qasim) പ്രമുഖനായ മറൈൻ ബയോളജിസ്റ്റും ഇന്ത്യ സർക്കാരിൻറെ നിരവധി പര്യവേഷണങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വവുമാണ്. 1991 മുതൽ 1996 വരെ കേന്ദ്ര പ്ലാനിങ് കമ്മീഷൻ അംഗമായിരുന്നു. 1989 മുതൽ 1999 വരെ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയുടെ വൈസ് ചാൻസലറും ആയിരുന്നു. 1971ലെ മഹാരാജാസ് സമ്മേളനത്തിന് നാല്പതാം വാർഷികാഘോഷം മഹാരാജാസ് കോളേജിൽ ശ്രദ്ധേയമായ രീതിയിൽ നടന്നു.  “പരിസ്ഥിതി ബോധവൽക്കരണത്തിൻ്റെ നാല് പതിറ്റാണ്ടുകൾ “ എന്ന പേരിലാണ് സമ്മേളനം നടന്നത്.

മഹാരാജാസ് കോളേജിൽ വെച്ചു നടന്ന  “പരിസ്ഥിതി ബോധവൽക്കരണത്തിൻ്റെ നാല് പതിറ്റാണ്ടുകൾ “- പരിപാടി 2011

പരിസ്ഥിതി സംവാദത്തിന്റെ അമ്പതാണ്ട് – വിവിധ പരിപാടികൾ

1971 ജൂലൈ 8 ലെ പരിസ്ഥിതി സംവാദപരിപാടിയുടെ  50-ആം വാർഷികം 2021 ജൂലൈ 8 – ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും മഹാരാജാസ് കോളേജും ചേർന്ന് ആഘോഷിക്കുകയാണ്. കുട്ടികൾക്കായുള്ള പരിസ്ഥിതി ക്വിസ്, ഈ രംഗത്തെ ഗവേഷകർ പങ്കെടുക്കുന്ന സെമിനാർ, പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ സംവാദം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നടക്കുന്നു. കേരളത്തിൽ നിന്നും പുറത്തു നിന്നുമുള്ള വിദഗ്ധർ പങ്കെടുക്കുന്നു.

പങ്കെടുക്കുന്നതിനുള്ള ഫോമുകളും ലിങ്കുകളും ചുവടെ

കുട്ടികൾക്കായുള്ള പരിസ്ഥിതി ക്വിസ്

ഗവേഷണപ്രബന്ധാവതരണങ്ങൾ – രജിസ്റ്റർ ചെയ്യാം

വെബിനാർ – പരിസ്ഥിതിയും വികസനവും

സൂം മീറ്റ് – ജൂലൈ 8 വൈകുന്നേരം 5 മണി
ലിങ്ക് https://us02web.zoom.us/j/86966928237
Meeting ID: 869 6692 8237
Passcode: 123123

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post രാജവെമ്പാല – കാട്, ക്യാമറ, കഥ -RADIO LUCA
Next post കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം – വെബിനാറുകളിൽ പങ്കെടുക്കാം