Read Time:4 Minute

ആരോഗ്യമേഖലയിലെ അശാസ്ത്രീയതക്കും തട്ടിപ്പുകൾക്കുമെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മറ്റുസമാന സംഘടനകളുമായി ചേർന്ന് രൂപീകരിച്ച കൂട്ടായ്മയാണ് ക്യാപ്സ്യൂൾ കേരള ((Campaign Against Pseudo Science Using Law and Ethics). എല്ലാ ആഴ്ച്ചയും ക്യാപ്സ്യൂൾ കേരളയുടെ ഒരു ചർച്ചാക്കുറിപ്പ് ലൂക്ക പ്രസിദ്ധീകരിക്കുന്നതായിരിക്കും.

കേരളത്തിൽ കോവിഡ് രോഗം ഇപ്പോഴും സജീവമാണ്. എല്ലാരും രോഗവ്യാപനത്തെ തടയാനും സുരക്ഷിതത്വം ഒരുക്കാനും നാം ഒന്നിക്കേണ്ടതുണ്ട്. എങ്ങനെയാണ് ഈ ദൗത്യത്തിൽ നാം ഒന്നിക്കേണ്ടത്?. തീർച്ചയായും സർക്കാർ മുന്നോട്ടു വെയ്ക്കുന്ന പ്രതിരോധ പ്രവർത്തനത്തിന് പിന്തുണ നൽകുക എന്നതാണ്. നമ്മുടെ പെരുമാറ്റങ്ങൾ രോഗവ്യാപനം തടയുന്നതിന് വേണ്ടിയുള്ളതാക്കുക.

ഇത്രയും പോരാ. ഇതുവരെ കോവിഡ് രോഗത്തെപ്പറ്റി അറിഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ശാസ്ത്രം തെളിയിച്ച മാർഗത്തിൽ കൂടി സഞ്ചരിക്കുന്നതാണ് സുരക്ഷിതം എന്നുറപ്പാണ്. തെളിയിക്കപ്പെട്ട പ്രതിരോധ മാർഗ്ഗങ്ങൾ, ശാസ്ത്രീയ ചികിത്സ, എന്നിവയിൽ നാം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

എന്നാൽ നമ്മുടെ ഇപ്പോഴത്തെ പ്രശ്നം നമ്മെ ശാസ്ത്രപാതയിൽ നിന്നും വ്യതിചലിക്കാൻ പ്രേരിപ്പിക്കുന്ന വ്യാജവാർത്തകളും വ്യാജചികിത്സകളുമാണ്. നാം ഇടപെടുന്ന സാമൂഹികമാധ്യമം, നാം കണ്ടുമുട്ടുന്ന വ്യക്തികൾ – എല്ലാം കപടവൃത്താന്തം പകർന്നു നൽകിയെന്നിരിക്കും. ലോകമെമ്പാടും ഇത്തരം വ്യാജവാർത്തകളും വ്യാജമായ അനുഭവസാക്ഷ്യങ്ങളും പടർന്നുപിടിക്കുന്നു. ഇതിനെ ലോകാരോഗ്യസംഘടന വളരെ ഗൗരവമായിട്ടാണ് കാണുന്നത്.

അവർ ഇതിനു പേരിട്ടിരിക്കുന്നത് ഇൻഫോഡെമിക് (INFODEMIC) എന്നാണ്. തെറ്റായ വാർത്തകളും ആശങ്കയുണ്ടാക്കുന്ന വൃത്താന്തങ്ങളും സമൂഹത്തിൽ പടർത്തി അവരുടെ താല്പര്യങ്ങൾ നടപ്പിലാക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഇൻഫോഡമിക് വ്യാപിക്കുന്നത് വൈറസ് വ്യാപിക്കുന്നതിനു സമാനമായിത്തന്നെ, അതെ വേഗത്തിൽ, പലരെയും തെറ്റിദ്ധരിപ്പിക്കുന്നു. തെറ്റായി ധരിച്ചവർ, അത് മറ്റുള്ളവരിലേക്ക് കൈമാറുന്നു. നാം കേൾക്കുന്ന വ്യാജവാർത്തകൾ, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് അതിനാൽ അപകടകരകമാകാം. തീർച്ചയായും, ഇൻഫോഡമിക്കിൽ നിന്ന് നമുക്ക് അകന്നു നിൽക്കാം.


കോവിഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ലൂക്ക പ്രസിദ്ധീകരിച്ച ലേഖനങ്ങൾ


നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ പങ്കിടാം..

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബെനു വരുന്നു…
Next post ശാസ്ത്രവിസ്മയം – പഠനപരിശീലനം തത്സമയം കാണാം
Close