Home » LUCA Team (page 27)

LUCA Team

People's Science Magazine from Kerala Sastra Sahitya Parishad - KSSP

മംഗള്‍യാന്‍ – പ്രസക്തിയും പ്രതീക്ഷകളും

മംഗള്‍യാന്റെ പ്രസക്തിയെക്കുറിച്ചും ഭാവിയില്‍രൂപ്പെട്ടുവരേണ്ട ശാസ്ത്രരംഗത്തുള്ളവരുടെ കൂട്ടായ്മയെക്കുറിച്ചും വികസ്വര രാഷ്ട്രങ്ങള്‍ക്ക്ആശ്രയിക്കാവുന്ന ഒരു കേന്ദ്രമായി ഐ.എസ്.ആര്‍.ഒ. മാറേണ്ടതിനെക്കുറിച്ചുമൊക്കെ പ്രൊഫ. കെ.പാപ്പൂട്ടിയും അപര്‍ണ്ണാ മാര്‍ക്കോസും ചര്‍ച്ച ചെയ്യുന്നു.

Read More »

ഔഷധ മേഖല കൂടുതല്‍ പ്രതിസന്ധികളിലേക്ക്

മരുന്നുകളുടെ വില നിയന്ത്രിക്കാനുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിട്ടിയുടെ അധികാരം പുനസ്ഥാപിക്കുക. ഔഷധ വിലനിയന്ത്രണ നിയമം പഴുതുകളടച്ച് സമഗ്രമായി പരിഷ്കരിക്കുക.  അമേരിക്കന്‍ സാമ്പത്തിക താത്പര്യം സംരക്ഷിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ഉഭയകക്ഷി സമിതിയില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങുക…

Read More »

രസതന്ത്ര നോബല്‍ ഇക്കുറി സൂക്ഷ്മ ദര്‍ശിനി പഠനങ്ങള്‍ക്ക്

പരമ്പരാഗത ദൂരദര്‍ശിനികളുടെ പരിധിയ്ക്കും അപ്പുറത്തേക്ക് കടന്നു ചെല്ലാന്‍ നമ്മെ പര്യാപ്തമാക്കിയ അതിസൂക്ഷ്മ ഫ്ലൂറസെന്റ്‌ മൈക്രോസ്കോപ്പി വികസിപ്പിച്ചെടുത്ത അമേരിക്കന്‍ ശാസ്ത്രജ്ഞരായ എറിക് ബെറ്റ്സിഗ്, വില്ല്യം മോര്‍നര്‍ എന്നിവരും ജര്‍മന്‍ ജൈവ രസതന്ത്രജ്ഞനായ സ്റ്റെഫാന്‍ ഹെലും ഈ വര്‍ഷത്തെ നോബല്‍ സമ്മാനം പങ്കിട്ടു. നൂറു വര്‍ഷത്തെ രസതന്ത്ര നോബല്‍ സമ്മാനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ പകുതിയോളം ജൈവ രസതന്ത്ര ശാസ്ത്രജ്ഞരും മറ്റു സമാനശാഖകളും   നേടിയെടുത്തതായി കാണാം. 2014 ലെ രസതന്ത്ര നോബല്‍ സമ്മാനങ്ങളും അങ്ങിനെ തന്നെ. പരമ്പരാഗത ദൂരദര്‍ശിനികള്‍ വഴി  പ്രകാശത്തിന്റെ പകുതി തരംഗ ദൈര്‍ഘ്യത്തിന് അപ്പുറത്തേക്കുള്ള …

Read More »

ഫിസിക്സ് നോബലിന് വീണ്ടും പ്രകാശത്തിളക്കം

ഇത്തവണ പ്രകാശത്തെ തേടി നോബല്‍ വീണ്ടും എത്തിയിരിക്കുന്നു. കൂടുതല്‍ ഊര്‍ജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡ യോഡുകള്‍ (എല്‍ ഇ ഡി) വികസിപ്പിച്ചതിന് ജാപ്പനീസ് – അമേരിക്കന്‍ ശാസ്ത്രകാരന്മാര്‍ക്കാണ് ഈ വര്‍ഷത്തെ ഫിസിക്സ് നോബല്‍. ജപ്പാനിലെ അഗോയ സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ ഇസാമു അകാസാകി, ഹിരോഷി അമാനോ എന്നിവരും അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ.ഷുജി നകാമുറയും സമ്മാനത്തുക പങ്കു വയ്ക്കും.

Read More »

വൈദ്യശാസ്ത്ര നോബല്‍ പുരസ്കാരം ജോണ്‍ ഒ കീഫിനും മോസര്‍ ദമ്പതികള്‍ക്കും

2014 ലെ വൈദ്യശാസ്ത്ര നോബല്‍ പുരസ്കാരങ്ങള്‍ നാഡീരോഗ ചികിത്സാ വിദഗ്ദ്ധര്‍ക്ക്.  ബ്രിട്ടീഷ് – അമേരിക്കന്‍ ഗവേഷകനായ ജോണ്‍ ഒ കീഫും നോര്‍വീജിയന്‍ ദമ്പതികളും ശാസ്ത്രജ്ഞരുമായ എഡ്വാര്‍ഡ് മോസര്‍, മേയ് ബ്രിട്ട് മോസര്‍ എന്നിവരുംസമ്മാനത്തുക പങ്കു വയ്ക്കും.

Read More »

ആകാശഗോവണി അണിയറയില്‍

മുത്തശ്ശിക്കഥയില്‍ മാന്ത്രിക പയര്‍ ചെടിയില്‍ കയറി  ആകാശത്തെത്തിയ   ജാക്കിനെ ഓര്‍മയില്ലേ?  അത് പോലെ ആകാശത്തേക്ക് യഥേഷ്ടം കയറാനും ഇറങ്ങാനും കഴിയുന്ന ഒരു സംവിധാനം വളരെക്കാലമായിശാസ്ത്ര ലോകത്തിന്റെ സ്വപ്നമായിരുന്നു.

Read More »

ഒക്ടോബറിലെ ആകാശവിശേഷങ്ങള്‍

മഴക്കാറില്ലെങ്കിൽ ഈ മാസത്തെ ഏറ്റവും നല്ല ആകാശക്കാഴ്ച ഒറിയോണിഡ് ഉൽക്കാവർഷം ആയിരിക്കും. ബുധനെ കാണാൻ ഏറ്റവും സൗകര്യപ്പെടുന്ന മാസമാണിത്. ഒക്ടോബർ മാസം ആദ്യദിവസങ്ങളിൽ ശുക്രനെ വളരെ തിളക്കത്തിൽ രാവിലെ കിഴക്കുഭാഗത്തു കാണാനാകും. രാവണൻ കട്ടിൽ എന്നു കൂടി അറിയപ്പെടുന്ന ഭാദ്രപദചതുരം അത്താഴശേഷം കാണാം. 

Read More »

ശാസ്ത്രലോകത്തിന് അഭിനന്ദനങ്ങള്‍, മറ്റൊരു മനുഷ്യനിര്‍മ്മിത പേടകം കൂടി ചൊവ്വയില്‍

മനുഷ്യന്റെ ബഹിരാകാശ ഗവേഷണ ത്വരയിലെ നാഴികകല്ലായ ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍(മോം – MOM) ലക്ഷ്യം കണ്ടു. 2013 നവംബര്‍ 5ന്  പകല്‍  2.38 ന്  ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. 

Read More »

മാവന്‍ ലക്ഷ്യത്തിലെത്തി

നാസയുടെ ചൊവ്വ പര്യവേഷണ പേടകം മേവന്‍ (മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വൊലറ്റൈല്‍ എവലൂഷന്‍ മിഷന്‍) സെപ്റ്റം 21 ഞായര്‍ രാത്രി 10.30 ന് (ഇന്ത്യന്‍ സമയം സെപ്റ്റം 22 രാവിലെ 8 ന്)  ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.

Read More »