ഒമിക്രോൺ ഉപ വകഭേദം – എന്ത് ചെയ്യണം ?

ഗുജറാത്തിലും ഒഡീഷയിലുമാണ് BF 7 കണ്ടെത്തിയത്.  BF 7 ഉപവകഭേദത്തിന്റെ വ്യാപനശേഷി കൂടുതലായിരിക്കും. എന്നാൽ അതുണ്ടാക്കാനിടയുള്ള കോവിഡ് രോഗത്തിന്റെ തീവ്രത കുറവായിരിക്കും. എങ്കിലും വ്യാപനനിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ രോഗം കൂടുതൽ പേരെ ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ട് മരണമടയുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാവാം.

ഒമിക്രോൺ വ്യാപനവും വൈറസ് ഘടനയും

മനുഷ്യചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടരുന്ന വൈറസ് എന്നാണ് കോവിഡ് വകഭേദമായ ഒമൈക്രോണിനെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ‘ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി രണ്ട്  മാസക്കാലം കൊണ്ടുതന്നെ ഇത് ലോകമെമ്പാടും വ്യാപിച്ചു. കോവിഡിന്റെ ഈ വകഭേദത്തിന് മറ്റു വകഭേദങ്ങളിൽ നിന്നും എന്തെല്ലാം വ്യതിയാനങ്ങളാണ് ഉണ്ടായത്.. വകഭേദത്തിന്റെ ഘടനാപരമായ സവിശേഷതകളെ അടിസ്ഥാനമാക്കി നടന്ന പഠനങ്ങളുടെ വെളിച്ചത്തിൽ വിഷയത്തെ അവലോകനം ചെയ്യുകയാണ് ഇവിടെ.

ഒമിക്രോൺ – ഏറ്റവും പുതിയ വിവരങ്ങൾ

പുതിയ സാഹചര്യത്തെ കേരളവും ഇന്ത്യയും നേരിടേണ്ടതെങ്ങനെ? ബൂസ്റ്റർ ഡോസിന്റെ ആവശ്യമുണ്ടോ?വിദഗ്ധർ പങ്കെടുക്കുന്ന ചർച്ച.. ഡോ.കെ.പി.അരവിന്ദൻ, ഡോ.വിനോദ് സ്കറിയ, ഡോ. അനീഷ് ടി.എസ്, ഡോ.അരവിന്ദ് ആർ എന്നിവർ സംസാരിക്കുന്നു.

ഒമിക്രോൺ പുതിയ സാർസ് കോവിഡ് -2 വേരിയന്റ് ഓഫ് കൺസേൺ

SARS-CoV-2 വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ B. 1.1.529 നെ ലോകാരോഗ്യ സംഘടന നവംബർ 26ന് നടത്തിയ അവലോകന യോഗത്തിൽ പുതിയ “വേരിയന്റ് ഓഫ് കൺസേൺ ” ആയി പ്രഖ്യാപിച്ചു. വേരിയന്റിന് ഒമിക്രോൺ എന്നാണ് പേരു നൽകിയത്. ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ പുതിയ വൈറസ് വകഭേദം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Close