ഇപ്പോഴും കോവിഡ്‌ വ്യാപനം എന്തുകൊണ്ട്‌ ?

ഒമിക്രോൺ കൊറോണ വകഭേദത്തിന്റെ ആവിർഭാവത്തോടെ ആരംഭിച്ച കോവിഡ് മൂന്നാം തരംഗം കെട്ടടങ്ങിയെങ്കിലും ഇപ്പോഴും കേരളത്തിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സ്വാഭാവികമായും ആശങ്കയുളവാക്കിയിട്ടുണ്ട്.

ഒമിക്രോൺ പുതിയ സാർസ് കോവിഡ് -2 വേരിയന്റ് ഓഫ് കൺസേൺ

SARS-CoV-2 വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ B. 1.1.529 നെ ലോകാരോഗ്യ സംഘടന നവംബർ 26ന് നടത്തിയ അവലോകന യോഗത്തിൽ പുതിയ “വേരിയന്റ് ഓഫ് കൺസേൺ ” ആയി പ്രഖ്യാപിച്ചു. വേരിയന്റിന് ഒമിക്രോൺ എന്നാണ് പേരു നൽകിയത്. ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ പുതിയ വൈറസ് വകഭേദം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മോൾനുപിരാവിർ: പുതിയ ആൻറിവൈറൽ ഗുളിക കോവിഡിന് ഫലപ്രദമാവുന്നു

കോവിഡ് ചികിത്സയിൽ വലിയ മുന്നേറ്റത്തിന് കളമൊരുക്കുകയാണ് മോൾനുപിരാവിർ (Molnupiravir) എന്ന പുതിയ `ആൻറിവൈറൽ’ മരുന്ന്. ‘ഗെയിം ചേഞ്ചർ’ എന്നാണ് ഫാർമസ്യൂട്ടിക്കൽ മേഖലയിലുള്ളവർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം | ഡോ.വി.രാമൻകുട്ടി RADIO LUCA

എപ്പിഡമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പുസ്തകം കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ പൊതുജനാരോഗ്യ വിദഗ്ദനും ഹെൽത്ത് ഇക്കണോമിസ്റ്റും ആയ ഡോ രാമൻകുട്ടി ലൂക്കയിൽ എഴുതിയ ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ്. രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്തുകൊണ്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം റേഡിയോ ലൂക്കയിൽ വിശദീകരിക്കുന്നു.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് പിഴവുസംഭവിച്ചോ?

കോവിഡ് വ്യാപനം – കേരളത്തിന് പിഴച്ചതെവിടെ’ എന്ന പേരിൽ മാതൃഭൂമിയിൽ വന്ന ഇന്റർവ്യൂവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ ജനറൽ മെഡിസിൻ പ്രൊഫസർ ഡോ പി.കെ ശശിധരൻ പറയുന്ന കാര്യങ്ങൾ  വലിയ തെറ്റിദ്ധാരണകൾക്ക് വഴി നൽകുന്നതാണ്. ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ  ഡോ.വിനോദ് സ്കറിയ (പ്രിൻസിപ്പൽ സയന്റിസ്റ്റ്, Institute of Genomics and Integrative Biology, Delhi) വിശകലനം ചെയ്യുന്നു.

കോവിഡ് ആറുമാസം പിന്നിടുമ്പോൾ

2019 ഡിസംബർ അവസാനം ചൈനയിലെ വൂഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഏഴുമാസവും ഇന്ത്യയിലാദ്യമായി 2020 ജനുവരി മുപ്പതിന് ചൈനയിൽ നിന്നും കേരളത്തിലെത്തിയ ഒരു വിദ്യാർത്ഥിനിയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ആറുമാസമാവുമാവുന്നു.

Close