കോവിഡ് ചികിത്സാചെലവ് എന്ന അദൃശ്യ എപ്പിഡെമിക്


ഡോ.യു.നന്ദകുമാർ

കോവിഡ് വ്യാപിക്കുമ്പോൾ ഗൗരവമായി ചർച്ചചെയ്യേണ്ട വിഷയമാണ് ചികിത്സാചെലവ്. ഇതിനു വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടുണ്ടോ എന്ന് തീർച്ചയില്ല. ഇന്ത്യയിൽ വൈദ്യശാസ്ത്ര സേവനം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലായി പടർന്നു കിടക്കുന്നു. മഹാമാരിയുടെ പ്രത്യേകതകൾ പരിഗണിച്ചു സർക്കാർ ആശുപത്രി സേവനങ്ങൾ ഏറെക്കുറെ സൗജന്യമാണിപ്പോഴും. സ്വകാര്യ മേഖലയിൽ സൗജന്യ സേവനം ലഭിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലെങ്കിലും ചികിത്സാചിലവിലും ബില്ലിങ്ങിലും ചില നൈതിക മാനദണ്ഡങ്ങൾ ഉണ്ടാകണം എന്ന് നാം ആഗ്രഹിക്കുന്നു.

വലിയ തോതിൽ പടർന്നു കൊണ്ടിരിക്കുന്ന രോഗത്തെ തളയ്ക്കുക സർക്കാരിന്റെ മാത്രം ബാധ്യതയായി കാണാൻ പറ്റുകയില്ലല്ലോ. സമൂഹവും അതിന്റെ ഭാഗമായി സ്വകാര്യ മേഖലയും അതിൽ പങ്കാളികളാകുകയും ജനങ്ങളുടെ ആരോഗ്യ, ചികിത്സ പ്രാപ്യത ഉറപ്പാക്കാനുള്ള നിലപാടുകൾ എടുക്കുകയും വേണം. പാൻഡെമിക് നിയന്ത്രണത്തിൽ സ്വകാര്യമേഖലയുടെ കൂടി അനുഭാവപൂർണമായ പങ്കാളിത്തം ഇപ്പോൾ സമൂഹം ആവശ്യപ്പെടുന്നു.

കമല ത്യാഗരാജൻ 2020 സെപ്റ്റംബറിൽ ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ എഴുതിയ ലേഖനം ഇക്കാര്യത്തിൽ വെളിച്ചം വീശുന്നു. എപിഡെമിക് ഉണ്ടായ ആദ്യമാസങ്ങളിൽ തന്നെ സ്വകാര്യ ആശുപത്രികളിലെ ബില്ലിംഗ് കുതിച്ചുചാടുകയുണ്ടായി. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചത്തെ ചികിത്സ കഴിയുമ്പോൾ 15 ലക്ഷം രൂപയുടെ ബിൽ പ്രത്യക്ഷപ്പെടുന്നത് അപൂർവമല്ല. ഇതേത്തുടർന്ന് 2020 ഏപ്രിൽ മാസം സച്ചിൻ ജയിൻ എന്ന അഭിഭാഷകൻ സുപ്രീം കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജി സമർപ്പിക്കുകയുണ്ടായി.

വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമായ രീതിയിൽ ആശുപത്രി ചെലവുകൾ നടപ്പാക്കുന്നതിനായി അതിൽ നേരിട്ടിടപെടാൻ കഴിയില്ലെന്ന് ജൂലൈ 2020 ൽ സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ ചികിത്സാചെലവ് ജനങ്ങൾക്ക് താങ്ങാവുന്നതായിരിക്കണമെന്നും ചികിത്സയിൽ ജനങ്ങൾക്ക് പ്രാപ്യത ഉണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെടുകയും ചെയ്തു. അഭിപ്രായ വ്യത്യാസങ്ങൾ സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾക്ക് തീർപ്പുകല്പിക്കാമെന്ന നിലയിൽ കോടതി അഭിപ്രായപ്പെടുകയും ചെയ്തു.

പല സംസ്ഥാനങ്ങളും സ്വകാര്യ മേഖലയ്ക്കുമേൽ ചില നിയന്ത്രണങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്. അതൊന്നും തെറ്റാണെന്നു തോന്നാനിടയില്ല. എന്നാൽ നാം ചിന്തിക്കേണ്ടത് നിലവിലുള്ള നിരക്കുകൾ എത്രപേർക്ക് താങ്ങാനാകും എന്നാണ്? കോവിഡ് ബാധിക്കുന്നത് സമൂഹത്തിനെയാകെ ആണെന്നിരിക്കെ ചികിത്സാപ്രാപ്യത നിലനില്പിന്റെയും കൂടി പ്രശ്‌നമാണെന്ന് നമുക്ക് കാണാം. ഇന്നത്തെ നിലയിൽ വെറും പത്തു ദിവസത്തെ കോവിഡ് ചികിത്സ ശരാശരി കുടുംബങ്ങളുടെ അനേക മാസത്തെ ആകെ ചിലവിനേക്കാൾ അധികമായിരിക്കും. പത്തു ദിവസത്തേയ്ക്ക് ഒരു ഐസൊലേഷൻ ബെഡിന്റെ ചെലവ് 80% കുടുംബങ്ങൾക്കും താങ്ങാവുന്നതിലും അധികമാണ്. രോഗി വെന്റിലേറ്ററിൽ പ്രവേശിക്കപ്പെടുകയാണെങ്കിൽ ഭൂരിപക്ഷം കുടുംബങ്ങളും ഒരാഴ്ച കഴിയുമ്പോൾ കടക്കെണിയിൽ പെട്ടുപോകും. തീവ്ര പരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ ഭൂരിപക്ഷം കുടുംബങ്ങൾക്കും കടക്കെണിയിൽ നിന്നും പുറത്തുവരാൻ പ്രയാസമാണെന്ന് തന്നെ പറയാം.

ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കോവിഡ് ചെലവ് പട്ടിക മെല്ലെ പൊട്ടി വരാൻ സാധ്യതയുള്ള സാമ്പത്തിക എപിഡെമിക്കിന്റെ വ്യാപ്തി സൂചിപ്പിക്കുന്നു:


Leave a Reply