#വാക്‌സിനൊപ്പം – ജനകീയാരോഗ്യ ക്യാമ്പയിൻ സംസ്ഥാന പരിശീലനത്തിൽ പങ്കെടുക്കാം

അറുപത് വയസ്സ് കഴിഞ്ഞവരിലും ഗർഭിണികളിലും വാക്സിനേഷന്റെ അഭാവത്തിൽ കോവിഡ് ഗുരുതരമാവാൻ ഇടയുണ്ട്. അതുകൊണ്ട് ഇവരുടെ വാക്സിനേഷൻ – വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിൽ എത്രയും വേഗം പൂർത്തിയാക്കാൻ കഴിയേണ്ടതുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഈ വാക്സിനേഷൻ പൂർണമായും നടക്കുന്നില്ല. വാക്സിൻ രജിസ്ട്രേഷന്റെ ഡിജിറ്റൽ പ്രക്രിയയിൽ പങ്കെടുക്കാൻ തക്ക സാങ്കേതിക വൈദഗദ്ധ്യം ഇല്ലാത്ത ആളുകളും ഉണ്ട്. ഗർഭിണികളിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും വാക്സിനെകുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നതും ഒരു കാരണമാണ്. എത്രയും വേഗം വാക്സിൻ എല്ലാവരിലുമെത്തിക്കുന്നതിനുള്ള ജനകീയാരോഗ്യ ക്യാമ്പയിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടക്കമിടുകയാണ്. സെപ്റ്റംബർ 24 രാത്രി 7 മുതൽ 8 വരെയാണ് സംസ്ഥാനതലത്തിലുള്ള പരിശീലനം. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക.

കോവിഡ് വാക്സിനുകളും ബൗദ്ധിക സ്വത്തവകാശവും – ഡോ.ബി.ഇക്ബാൽ RADIO LUCA

വാക്സിൻ ഉൽപ്പാദനം സാർവത്രികമാക്കുന്നതിനു വാക്സിനുകളുടെ ബൗദ്ധിക സ്വത്തവകാശം ഒരു തടസ്സമായി മാറുമോ എന്ന ചോദ്യമാണു ഈ പോഡ്കാസ്റ്റിൽ നമ്മൾ വിഷയമാക്കുന്നത്.

കൊവിഡ്-19 വാക്സിനുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

കൊവിഡ്-19 ന് എതിരെ പലതരം വാക്സിനുകള്‍ ഇന്ന് ലഭ്യമാണ്. അവയൊക്കെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നു എന്ന് വിശദമാക്കുന്നു. ലളിതമായി ചിത്രസഹിതം

എന്തുകൊണ്ട് വാക്‌സിനുകൾ സൗജന്യമായി നല്കണം?

വാക്‌സിൻ വില നിയന്ത്രണം നീക്കുന്നത് വാക്സിനുകളുടെ ഉയർന്ന വിതരണത്തിലേക്ക് നയിക്കുമെന്ന് സർക്കാരും വാക്സിൻ നിർമ്മാതാക്കളും വാദിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, ഇന്ത്യയിലേക്കുള്ള പുതിയ വാക്സിനുകളുടെ പ്രവേശനം ഉയർന്ന വില ഈടാക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ടോ ഇല്ലേ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പുതിയ നയം വാക്സിൻ വിതരണത്തിൽ ഉയർന്ന തോതിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്നും ഇത് ഇന്ത്യയിൽ പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് വേഗത്തിലാക്കുമെന്നും അവർ വാദിക്കുന്നു. ഈ രണ്ട് വാദങ്ങളും തെറ്റാണ്, തെളിവുകളൊന്നും അടിസ്ഥാനമാക്കിയിട്ടില്ല. അങ്ങനെ വാദിക്കാൻ നിരവധി കാരണങ്ങളുണ്ട്, ഏഴ് പ്രധാന കാരണങ്ങൾ മാത്രം ഉയർത്തിക്കാട്ടുന്നു.

സൗജന്യ കോവിഡ് വാക്സിനേഷൻ ജനങ്ങളുടെ അവകാശമാണ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വാക്സിനേഷൻ നയം പിന്‍വലിക്കണമെന്നും പൊതു ധനസഹായത്തോടെയുള്ള സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ പരിപാടി അടിയന്തിരമായി നടപ്പിലാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു

കോവിഡ് അതിജീവനം: വാക്സിൻ ലഭ്യതക്കായി അടിയന്തിരമായി ചെയ്യാവുന്ന സാധ്യതകൾ

രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ സർക്കാറുകൾ അടിയന്തിര നടപടികളിലേക്ക് പോകേണ്ടതുണ്ട്.

കോവിഡ് വാക്സിൻ ശങ്ക ഉപേക്ഷിക്കുക. ഉടൻ തന്നെ വാക്സിൻ സ്വീകരിക്കുക

വാക്സിൻ എടുക്കുന്ന ദിവസം വിശ്രമിക്കുന്നതാണ് നല്ലത് അത്രമാത്രം. അതിൽ കൂടുതലൊന്നും ആവശ്യമില്ല. അമിതഭീതി ആവശ്യ്യമില്ല.
നാളെയെടുക്കം. പിന്നീടെടുക്കാം എന്നിങ്ങനെ ചിന്തിച്ച് വാക്സിൻ സ്വീകരിക്കുന്നത് മാറ്റിവക്കരുത്. കഴിയുന്നത്ര കാലതാമസം ഒഴിവാക്കി എല്ലാവരും വാക്സിൻ സ്വീകരിക്കേണ്ടതാണ്.

കോവിഡ്-19 – പ്രതിരോധം വരുന്ന വഴി

ഡോ. കെ.പി. അരവിന്ദൻ കോവിഡ്-19 രോഗത്തിന് ഒരു വാക്‌സീൻ അത്യാവശ്യമാണോ? ആണ് എന്നു തന്നെയാണുത്തരം. ഒരു സമൂഹത്തിൽ നിന്ന് രോഗം തുടച്ചു നീക്കണമെങ്കിൽ ചുരുങ്ങിയത് 70% പേരെങ്കിലും രോഗപ്രതിരോധ ശേഷി നേടിയിരിക്കണം. സ്വാഭാവികമായി ഒരാളിൽ...