#വാക്‌സിനൊപ്പം – ജനകീയാരോഗ്യ ക്യാമ്പയിൻ സംസ്ഥാന പരിശീലനത്തിൽ പങ്കെടുക്കാം

അറുപത് വയസ്സ് കഴിഞ്ഞവരിലും ഗർഭിണികളിലും വാക്സിനേഷന്റെ അഭാവത്തിൽ കോവിഡ് ഗുരുതരമാവാൻ ഇടയുണ്ട്. അതുകൊണ്ട് ഇവരുടെ വാക്സിനേഷൻ – വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിൽ എത്രയും വേഗം പൂർത്തിയാക്കാൻ കഴിയേണ്ടതുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഈ വാക്സിനേഷൻ പൂർണമായും നടക്കുന്നില്ല. വാക്സിൻ രജിസ്ട്രേഷന്റെ ഡിജിറ്റൽ പ്രക്രിയയിൽ പങ്കെടുക്കാൻ തക്ക സാങ്കേതിക വൈദഗദ്ധ്യം ഇല്ലാത്ത ആളുകളും ഉണ്ട്. ഗർഭിണികളിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും വാക്സിനെകുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നതും ഒരു കാരണമാണ്. എത്രയും വേഗം വാക്സിൻ എല്ലാവരിലുമെത്തിക്കുന്നതിനുള്ള ജനകീയാരോഗ്യ ക്യാമ്പയിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടക്കമിടുകയാണ്. സെപ്റ്റംബർ 24 രാത്രി 7 മുതൽ 8 വരെയാണ് സംസ്ഥാനതലത്തിലുള്ള പരിശീലനം. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക.

ഇ.സി. ജോർജ് സുദർശൻ – ഗവേഷണ രംഗത്തെ സംഭാവനകൾ

ആധുനിക ശാസ്ത്രത്തിന് ഏറെ സംഭാവന നൽകിയ മലയാളി ശാസൂജ്ഞനായ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ എന്ന ഇ.സി.ജി. സുദർശന്റെ ഗവേഷണങ്ങളിൽ ശ്രദ്ധേയമായവ ചിലത് പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

IPCC-യുടെ താക്കീതുകൾ – ഭാഗം 1

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തിനായുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ടിലെ ഓരോ വാചകവും ഇനിയും വൈകുകയാണെങ്കിൽ അത് ഈ ഭൂമിയിലെ മനുഷ്യന്റെ അതിജീവനസാധ്യതകളെ ഇല്ലാതാക്കിയേക്കുമെന്ന ആശങ്ക പങ്കുവെക്കുന്നു. സമകാലീന ജീവിതാനുഭവങ്ങൾക്ക് അടിവരയിടുകയും ശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നു ഐപിസിസിയുടെ കണ്ടെത്തലുകൾ.

Close