Read Time:20 Minute

വീഡിയോ കാണാം


പ്രതീക്ഷിച്ചത് പോലെയും ആഗ്രഹിച്ചത് പോലെയും ഇത്തവണ വൈദ്യശാസ്ത്രനോബൽ സമ്മാനം കോവിഡ് വാക്സിൻ കോവിഡിനെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിനു കാത്തലിൻ കരിക്കോക്ക് നോബൽ സമ്മാനം ലഭിച്ചിരിക്കയാണ്.  വാക്‌സിൻ റിസർച്ചിൽ റോബർട്ട്സ് ഫാമിലി പ്രൊഫസറും ആർഎൻഎ ഇന്നൊവേഷനുകൾക്കായുള്ള പെൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടറുമായ അമേരിക്കൻ ശാസ്ത്രജ്ഞൻ ഡ്രൂ വെയ്സ്മാനുമായി കാത്തലിൻ കരിക്കോക്കോ സമ്മാനം പങ്കിട്ടിരിക്കയാണ്.

കാത്തലിൻ കരിക്കോ 

ഹംഗറിയിലെ ഒരു ചെറുപട്ടണത്തിലാണ് കാത്തലിൻ കരിക്കോ (Katalin Karikó) ജനിച്ചുവളർന്നത്. പഠനത്തിൽ മിടുക്കിയായിരുന്ന കരിക്കോക്ക്  ജീവശാസ്ത്രത്തിലായിരുന്നു താത്പര്യം.  സെഗെഡ് സർവകലാശാലയിൽ  (University of Szeged) നിന്നും കരിക്കോ ജീവശാസ്ത്രത്തിൽ പി എച് ഡി നേടി. എം ആർ എൻ ഏ എന്ന തന്മാത്രയിലാണ് അവർ ആകൃഷ്ടയായി. മനുഷ്യശരീരത്തിൽ ഏതു പ്രോട്ടീൻ ആണ് നിർമ്മിക്കപ്പെടുക എന്നത് നിയന്ത്രിക്കുന്നത്  . എം ആർ എൻ ഏ  ആയതിനാൽ നമുക്കാവശ്യമുള്ള പ്രോട്ടിനുകളെ ഉണ്ടാക്കാൻ എം ആർ എൻ ഏ യെ എങ്ങിനെ പ്രയോജനപ്പെടുത്താം  എന്നതായിരുന്നു പിന്നീട് അവരുടെ ഗവേഷണവിഷയം  അമേരിക്കയിൽ പെൻസിൽവേനിയയിലെ ടെമ്പിൾ സർവകലാശാലയിൽ നിന്നും അവർ പോസ്റ്റ് ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കി.  അവിടെ വച്ച്  കരിക്കോ  എയ്ഡ്സ് തുടങ്ങിയ ചില രോഗങ്ങൾക്ക് ഡബിൽ സ്ട്രാൻഡഡ്  ആർ എൻ എ (Double stranded RNA: dsRNA) ഉപയോഗിച്ചുള്ള ചികിത്സാ പരീക്ഷണത്തിൽ പങ്കെടുത്തു. എച് ഐ വിക്കെതിരെ വാക്സിൻ കണ്ടുപിടിക്കുവാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരുന്ന ഡോ. ആൻഡ്രൂ വൈസ്മാൻ. എന്ന ശാസ്ത്രജ്ഞന്റെ ലാബിൽ അവർക്ക് ജോലി ലഭിച്ചു.  ഇരുവരും ചേർന്ന്  എം ആർ എൻ ഏ ഉപയോഗിച്ച് പ്രൊട്ടീൻ നിർമ്മിക്കുക എന്ന ആശയം കൂടുതൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചു. അക്കാലത്ത് എം ആർ എൻ ഏ ഏ ഉപയോഗിച്ചുള്ള ചികിത്സയാണ് പലരും ഗവേഷണവിഷയമാക്കിയിരുന്നത്.  കാൻസറുകൾക്കും മറ്റും എതിരെ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ എം ആർ എൻ ഏ ഉപയോഗിക്കാം എന്നതായിരുന്നു കരുതിയിരുന്നത്. എങ്കിലും ഇക്കാര്യത്തിൽ കാര്യമായ ഫലപ്രാപ്തി ഉണ്ടായില്ല.

എം ആർ എൻ ഏ ഗവേഷണത്തെപ്പറ്റി  അവർ നടത്തിയ ഒരു പ്രസംഗം കേട്ടുകൊണ്ടിരുന്ന ബയോൺ ടെക്ക് (BioNTech) കമ്പനിയുടെ സ്ഥാപകരിലൊരാളായ ഉബർ ദാഹി (Ugur Sahin:  1965- ) വാക്സിനുകൾക്ക് വേണ്ടി കരിക്കോയുടെ  ആശയം ഉപയോഗിക്കുന്നത് പരിഗണിക്കുകയും അവരെ ബയോൺ ടെക്ക് കമ്പനിയുടെ ഗവേഷണവിഭാഗത്തിൽ നിയമിക്കയും ചെയ്തു. 2019 മുതൽ കരിക്കോയുടെ ടീം ബയോൺ ടെക്കിനുവേണ്ടി ഇൻഫ്ലുവെൻസാ വാക്സിൻ നിർമ്മിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് കോവിഡ് ലോകത്തെ ഗ്രസിച്ചത്. സന്ദർഭത്തിന്റെ  പ്രാധാന്യം തിരിച്ചറിഞ്ഞ ബയോൺടെക്,  ഫൈസർ  കമ്പനിയുമായി ചേർന്ന് കരിക്കോയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിൻ ഗവേഷണത്തിലേർപ്പെട്ടു.   അതിലവർ വിജയിക്കുകയും 2020 ഡിസംബറിൽ കോമിർനാറ്റി (Comirnaty) എന്ന പേരിലുള്ള അവരുടെ വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി നേടുകയും  ചെയ്തു.    ബയോൺ ടെക്- ഫൈസറും മാത്രമല്ല മറ്റൊരു അമേരീക്കൻ കമ്പനിയായ  മൊഡെണയും (Moderna)  എം ആർ എൻ ഏ വാക്സിനുകൾ ഉണ്ടാക്കാനുള്ള ഗവേഷണത്തിനു കരിക്കോയുടെ  ആശയങ്ങളാണ് സ്വീകരിച്ചത്. കരിക്കോ പിന്നീട്  ബയോൺടെക്ക്  കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ്  എന്ന പദവിയിലേക്ക്  ഉയർത്തപ്പെടുകയും ചെയ്തു.

നോബൽ സമ്മാന ജേതാവ് കാത്തലിൻ കരിക്കോയുടെ ഗവേഷണ ജീവിതത്തെക്കുറിച്ചുള്ള രണ്ട് ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിക്കപെട്ടിട്ടുണ്ട്. Never Give Up: Dr. Kati Karikó and the Race for the Future of Vaccines, by Debbie Dadey and Juliana Oakley, Kati’s Tiny Messengers: Dr. Katalin Karikó and the Battle Against COVID-19, by Megan Hoyt and Vivien Mildenberger. കാത്തലിന്റെ ആത്മകഥ Breaking Through: My Life in Science പ്രസിദ്ധീകരണത്തിനു തയ്യാറായി വരുന്നു.

കോവിഡ് പെരുമാറ്റചട്ടങ്ങളോൾ നടപ്പിലാക്കുന്നതിനോടൊപ്പം വാക്സിനേഷനിലൂടെ പ്രതിരോധ ശേഷി നേടിയതിലൂടെയാണ് ലോകരാജ്യങ്ങൾ കോവിഡ് നിയന്ത്രണം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.  മഹാമാരികളുടെ ചരിത്രത്തിൽ ആദ്യമായാണ്  രോഗം ലോകമെമ്പാടും നിലനിൽക്കെത്തന്നെ വാക്സിനുകൾ ഉല്പാദിപ്പിച്ച് വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി വാക്സിനുകൾ ഇതിനകം മാർക്കറ്റ് ചെയ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. വാക്സിനുകൾ ഉല്പാദിപ്പിക്കുന്ന കമ്പനികളും  രാജ്യങ്ങളൂമെല്ലാം അറിയപ്പെടുന്നുണ്ടെങ്കിലും കോവിഡ്  വാക്സിൻ ഗവേഷണത്തിൽ മൌലിക സംഭാവന ചെയ്ത ശാസ്തജ്ഞകൾ തീരെ  ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.   കാത്തലിനു നോബൽ സമ്മാനം കിട്ടിയതോടെ ആ കുറവ് കുറെ പരിഹരിക്കപ്പെട്ടെങ്കിലും  കോവിഡ്  വാക്സിൻ ഗവേഷണത്തിൽ മൌലിക സംഭാവന ചെയ്ത മറ്റ് ശാസ്ത്രജ്ഞകളെക്കുറിച്ചും അറിയേണ്ടതുണ്ട്.

ഡോ.കെ.സുമതി

ഇന്ത്യയിലെ ഭാരത് ബയോടെക്കിന്റെ ഗവേഷണ വിഭാഗത്തിൽ സിക, ചിക്കൻ ഗുനിയ എന്നീ പകർച്ച വ്യാധികൾക്കെതിരായ വാക്സിൻ കണ്ടെത്താൻ ശ്രമിച്ച് വന്നിരുന്ന ശാസ്ത്രജ്ഞ ഡോ കെ സുമതിയാണ് (Dr.K.Sumathi) ഐ സി എം ആറിന്റെ കൂടി സഹായത്തോടെ കോവാക്സിൻ കോവിഡ് വാക്സിൻ  വികസിപ്പിച്ചെടുത്ത ശാസ്ത്രസംഘത്തിൽപ്പെട്ട പ്രമുഖ ശാസ്ത്രജ്ഞ

നിത കെ. പട്ടേൽ 

ഇന്തോ അമേരിക്കൻ ശാസ്ത്രജ്ഞയായ നിത പട്ടേലാണ്  അമേരിക്കൻ കമ്പനിയായ നൊവോവാക്സിനു വേണ്ടി നൊവോവാക്സിൻ കോവിഡ് 19 വാക്സിൻ ഗവേഷണം ചെയ്തതെടുത്ത്. ഗുജറാത്തിലെ സോജിത്ര എന്ന ഗ്രാമത്തിൽ ജനിച്ച നിത പട്ടേൽ (Nita Patel) ജോൺ ഹോപ്ക്കിൻസ് സർവകലാശാലയിൽ നിന്നും ബയോടെക്ക്നോളജിയിൽ ബിരുദം നേട്രി ആസ്ത്രസെനക്ക കമ്പനിയിലും പിന്നീട് നോവോവാക്സിൻ കമ്പനിയിലും വാക്സിൻ ഗവേഷണത്തിലേർപ്പെട്ടു. ഡി എൻ എ പുനസംയോജന സാങ്കേതികവിദ്യ ( Recombinant DNA) പ്രയോഗിച്ചാണ് നിത പട്ടേലും സഹപ്രവർത്തകരും കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്.  നിത പട്ടേലിൻ്റെ  വാസ്കിൻ ഗവേഷക ടീമിലെ എല്ലാ അംഗങ്ങളും ശാസ്ത്രജ്ഞകളാണെന്ന പ്രത്യേകതയുമുണ്ട്.

സാറ കാതറൈൻ ഗിൽബെർട്ട്

ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിച്ച് വരുന്ന കോവിഷീൽഡ് വാക്സിൻ ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഏഡ് വേർഡ് ജെന്നർ കേന്ദ്രത്തിലാണ്  ഗവേഷണം ചെയ്ത് വികസിപ്പിച്ചെടുത്തത്. ചൈനയിൽ 2002 ൽ പൊട്ടിപ്പുറപ്പെട്ട മെഴ് സ് രോഗത്തിനെതിരെ  ഡി എൻ എ വാക്സിൻ വികസിപ്പിക്കാൻ ഏതാണ്ട് പത്ത് വർഷം മുൻപ് ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച ശ്രമമാണ് 2020 ൽ ആദ്യത്തെ കോവിഡ് വാക്സിൻ കോവിഷീൾഡ് കണ്ടെത്താൻ കാരണമായത്. സാറ കാതറൈൻ ഗിൽബെർട്ട് (Sarah Gilbert) എന്ന ശാസ്ത്രജ്ഞയാണ് മെഴ് സ് വാക്സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയത് സ്പൈക്ക് പ്രോട്ടീൻ സൃഷ്ടിക്കുന്ന ജീൻ ചിമ്പാൻസിയെ ബാധിക്കുന്ന ന്ദിരുപദ്രവകാരിയായ അഡിനോവൈറസിൽ ജനിതക എൻ ജീയനിറിംഗ് വഴി സന്നിവേശിപ്പിക്കയാണ് ഗിൽബർട്ടും സംഘവും ചെയ്തത്. അത് മനുഷ്യകോശങ്ങളിലെത്തി സ്പൈക്ക് പ്രോട്ടീൻ  നിർമ്മിക്കാൻ തുടങ്ങുമ്പോൾ ശരീര പ്രതിരോധ സംവിധാനം ശക്തമായി പ്രതികരിക്കും. മെഴ് സ് വൈറസിനെതിരെ ശരീരത്തിൻ ആന്റി ബോഡികളുണ്ടാവും. 2014 ൽ വാക്സിൻ രൂപപ്പെടുത്തിയപ്പോഴേക്കും മെഴ് സ് ബാധ കെട്ടടങ്ങിയതിനാൽ അത് വ്യാപകമായി ഉപയോഗിക്കേണ്ടിവന്നില്ല.  ഈ സങ്കേതികവിദ്യ ഉപയാഗിച്ച് കൊണ്ടാണ് സാറ ഗിൽബർട്ടും സഹപ്രവർത്തകരും കോവിഡ് വൈറസിന്റെ ജനിതകശ്രേണി ലഭ്യമായപ്പോൾ തനെ വാക്സിൻ വികസിപ്പെച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചതും അതിൽ വിജയിച്ചതും. ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ വാക്സിനും  റഷ്യയുടെ സ്പുട്നിക്ക് വാക്സിനും ഇതേ സാങ്കേതിക രീതിതന്നെയാണ് ചെറിയ വ്യത്യാസങ്ങളോടെ പ്രയോഗിച്ചിരിക്കുന്നത്.

ഈസ്റ്റ് ആഗ്ലിയ സർവകലാശാലയിൽ (University of East Anglia) നിന്നും ജീവശാസ്ത്രത്തിൽ ബിരുദം നേടിയ സാറ ഗിൽബർട്ട് ഹൾ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കയും ബ്രൂയിംഗ് ഇൻഡസ്ട്രി റിസർച്ച് ഫൊണ്ടേഷനിൽ (Brewing Industry Research Foundation)  പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുകയും ചെയ്തു.  ഓക്സ്ഫോർഡ് സർവകലാശാലയിൽ വാക്സിനോളജി റീഡറായി അവർ 2004 മുതൽ സേവനമനുഷ്ടിച്ച് തുടങ്ങി. 2010 ൽ ജന്നർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറായി നിയമിതയായി. ഇൻ ഫ്ലൂവെൻസ വാക്സിൻ ഗവേഷണത്തിലായിരുന്നു ആദ്യകാലത്ത് അവർ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.  1998 ൽ ഒരു പ്രസവത്തിൽ മൂന്ന് ആൺകുട്ടികൾക്ക് ജന്മം നൽകിയ മാതാവാണ് ഗിൽബർട്ട്.  കോവിഡ് ആരംഭിക്കുമ്പോൾ മൂന്ന് പേർക്കും വയസ്സ്  ഇരുപത്തൊന്ന്. താൻ വികസിപ്പിച്ചെടുത്ത വാക്സിൻ ഗിൽബർഡ് ആദ്യം പരീക്ഷിച്ചത് സ്വന്തം മക്കളിൽ തന്നെയായിരുന്നു. വാക്സിൻ മനുഷ്യപരീക്ഷണത്തിനുള്ള സാമ്പത്തിക സഹായം നൽകിയത് ആസ്റ്റ്ര സെനക്ക എന്ന ഫാർമസ്യൂട്ടിക്കൾ കമ്പനിയുമായി ഓക്സ് ഫോർഡ് സർവകലാശാല കരാറുണ്ടാക്കി. ബ്രിട്ടൻ 2020 ഡിസംബറിൽ വാക്സിൻ അനുമതി നൽകി  കോവിഡ് വാക്സിൻ ഗവേഷണത്തിലും മാർക്കറ്റിംഗിലും നേരിട്ട വെല്ലുവിളികൾ വിശദീകരിച്ച് കൊണ്ട് സാറാ ഗിൽബർട്ടും സഹപ്രവർത്തകയായ കാതറിൻ ഗ്രീനും ചേർന്നെഴുതിയ  വാക്സേഴ് സ് എന്ന പുസ്തകം (Vaxxers: The Inside Story of the Oxford AstraZeneca Vaccine and the Race Against the Virus: y by Sarah Gilbert and Catherine Green. Hodder & Stoughton 2021)). വാക്സിൻ ഗവേഷണത്തിന്റെ അടിസ്ഥാന ശാസ്ത്രപ്രമാണങ്ങൾ ലളിതമായ ഭാഷയിൽ വ്യക്തമാക്കുന്ന മികച്ച ശാസ്ത്രസാഹിത്യ ഗ്രന്ഥമെന്ന നിലയിൽ പ്രശസ്തി കൈവരിച്ചിട്ടുണ്ട്.

ഡോ മരിയ എലെന ബൊറ്റാസി

ടെക്സ്സാസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ സെൻ്റർ ഫോർ വാക്സിൻ ഡവലപ്പ്മെന്റിലെ ഗവേഷകരായ ഡോ മരിയ എലെന ബൊറ്റാസിക്കും, ഡോ പീറ്റർ ഹൊറ്റെസിനും (Dr. Maria Elena Bottazzi, Dr. Peter Hotez) ചേർന്നാണ് കോർബിവാക്സ് (Corbevax) എന്ന പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ലാഭേശ്ചകൂടാതെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ദരിദ്രജനവിഭാഗങ്ങളെ ബാധിക്കുന്ന അവഗണിക്കപ്പെട്ട രോഗങ്ങൾക്കും മഹാമാരി സാധ്യതയുള്ള രോഗങ്ങൾക്കുമെതിരായ വാക്സിനുകൾ കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിൽ ഇരുവരും ഏർപ്പെട്ടുവരികയാണ്. കോവിഡ് കാലത്ത് മാർക്കറ്റ് ചെയ്യപ്പെട്ട വാക്സിനുകൾ പേറ്റന്റ്‌ ചെയ്ത് വൻകമ്പനികൾ വലിയ ലാഭമാണു നേടിയെടുത്തത്. കോവിഡിന്റെ മൂർധന്യകാലത്ത് വികസ്വരരാജ്യങ്ങൾക്ക് അവശ്യാനുസരണം വാക്സിൻ ലഭ്യമായിരുന്നില്ല കോവിഡ് വാക്സിൻ ലഭ്യതയിലുള്ള അസമത്വം കണക്കിലെടുത്ത് മരിയ ബൊറ്റാസിയൂം പീറ്റർ ഹൊറ്റെസും ഗവേഷണം ചെയ്തെടുത്ത കോർബിവാക്സ് മനുഷ്യപരീക്ഷണം നടത്തി മാർക്കറ്റ് ചെയ്യാൻ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോളജിക്കൽ ഇ കമ്പനിയെ അനുവദിച്ചിരുന്നു. അടിയന്തിര ഉപയോഗത്തിനു അനുമതി ലഭിച്ച കോർബിവാക്സ് വാക്സിൻ ഇന്ത്യയിൽ ആറ് കോടി കുട്ടികൾക്കാണു സൗജന്യമായി നൽകിയത്. കോവിഡ് വാക്സിൻ ലഭ്യതയിൽ വികസിത- വികസിത രാജ്യങ്ങൾ തമ്മിലും, ധനിക- ദർദ്രർക്കിടയിലുമുള്ള വാക്സിൻ അസമത്വം പരിഹരിക്കാൻ തങ്ങളുടെ ഗവേഷണഫലമായി കണ്ടെത്തിയ കോർബിവാക്സ് വാക്സിൻ പ്രയോജനപ്പെടുത്തിയതിനു മരിയ ബൊറ്റാസിയൂം പീറ്റർ ഹൊറ്റെസിയും സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു തികച്ചും അർഹരായിരുന്നുവെന്നാണ്  മനുഷ്യസമത്വത്തിലും സാർവത്രിക ആരോഗ്യസേവനത്തിലും വിശ്വസിക്കുന്ന ജനകീയാരോഗ്യപ്രസ്ഥാനങ്ങളും പ്രവർത്തകരും കരുതുന്നത്.

ഹനക്കെ ഷൂറ്റ്മേക്കർ

ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ കോവിഡ് വാക്സിൻ ഗവേഷണത്തിൽ നിർണ്ണായക പങ്ക് വഹിച്ച ഡച്ച് വൈറോളജിസ്റ്റ് ഹനക്കെ ഷൂറ്റ്മേക്കർ (Hanneke Schuitemaker) ആംസ്റ്റർഡാം സർവകലാശാലയിൽ നിന്നും എയ്ഡ് സ് പത്തോളജിയിൽ പി എച്ച് ഡി നേടിയിരുന്നു. എയ്ഡ്സ് രോഗ ഗവേഷണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഷൂറ്റ്മേക്കർ 2010 ൽ ജോൺസൺ ആന്റ് ജോൺസന്റെ വാക്സിൻ ഗവേഷണത്തിനായുള്ള ജാൻസെൻ വാക്സിൻസിന്റെ (Janssen Vaccines) മേധാവിയായി (Global Head of Viral Vaccines Discovery and Translational Medicine) ചുമതലയേറ്റു.  സാർവലൌകിക ഫ്ലൂ വാക്സിനും (Universal Flu Vaccine) എയ് ഡ് സ് വാക്സിനും കണ്ടെത്താനുള്ള ശ്രമങ്ങളാണ് അവർ നടത്തി വന്നിരുന്നത്. കോവിഡ് മഹാമാരി വന്നതോടെ ഷുറ്റ്മേക്കറും സഹപ്രവർത്തകരും കോവിഡ് വാക്സിൻ ഗവേഷണത്തിൽ മുഴുകി. 2021 ഹെബ്രുവരിമാസത്തിൽ അവർ വികസിപ്പിച്ചെടുത്ത വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചു.

എലിന സ്മോളിയാർചുക്ക്

റഷ്യയിലെ  ഷെചനേവ് സർവകലാശാലയിൽ (Sechenov University Center for Clinical Research) എലിന സ്മോളിയാർചുക്ക് (Elena Smoliarchuk) നടത്തിയ ഗവേഷണത്തെ തുടർന്ന് ഗമേലിയ കേന്ദ്രം (Gamaleya National Research Center for Epidemiology and Microbiology) സ്പുട്നിക്ക് V  എന്ന കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തു.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കേരള ശാസ്ത്ര പുരസ്‌കാരം പ്രൊഫ.പി.കെ രാമചന്ദ്രൻ നായർക്ക്
Next post തോത്തോ-ചാൻ രണ്ടാം ഭാഗം പുറത്തിറങ്ങി
Close