ശാസ്ത്രകലണ്ടർ

Week of Mar 21st

  • ലോക വനദിനം

    ലോക വനദിനം

    All day
    March 21, 2022

    ഈ വർഷത്തെ അന്താരാഷ്ട്ര വനദിനത്തിന്റെ സന്ദേശം തന്നെ “വന പുനസ്ഥാപനം : വീണ്ടെടുക്കലിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള വഴി എന്നാണ്. “Forest Restoration: a path to recovery and well being

    More information

  • ജലദിനം

    ജലദിനം

    All day
    March 22, 2022

    കേവലം ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനപ്പുറം സമഗ്രമായ ജീവിത ശൈലി, വ്യവസ്ഥിതി മാറ്റങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവണം ജലദിനം.

    More information

  • ലോക അന്തരീക്ഷശാസ്ത്ര ദിനം

    ലോക അന്തരീക്ഷശാസ്ത്ര ദിനം

    All day
    March 24, 2022

    ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം (world meteorological day). 1950 മാർച്ച് 23ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (world meteorological organization) സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഈ ദിവസം ലോക അന്തരീക്ഷശാസ്ത്ര ദിനമായി ആചരിക്കുന്നത്. “സമുദ്രങ്ങൾ – നമ്മുടെ കാലാവസ്ഥയും ദിനാവസ്ഥയും” (The ocean, our climate and weather) എന്നതാണ് ഈ വർഷത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിന്റെ വിഷയം.

    More information

    ലോക ക്ഷയരോഗദിനം

    ലോക ക്ഷയരോഗദിനം

    All day
    March 24, 2022

    എല്ലാ വർഷവും മാർച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു. 1882 ൽ ഡോ. റോബർട്ട് കോക് ക്ഷയരോഗത്തിനു കാരണമായ ബാക്റ്റീരിയത്തിനെ കണ്ടുപിടിച്ച ദിവസമാണ് മാർച്ച് 24. ആ കണ്ടുപിടിത്തമാണ് ക്ഷയരോഗ നിർണയത്തിന്റെയും ചികിത്സയുടെയും നാഴികക്കല്ലായി മാറിയത് . അതിനാൽത്തന്നെ ഈ ദിനം ക്ഷയം അല്ലെങ്കിൽ ട്യൂബെർക്കുലോസിസ്(TB ) എന്ന മഹാമാരിയുടെ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പരിണത ഫലങ്ങളെക്കുറിച്ചുള്ള പൊതുബോധം ഉണ്ടാക്കുക അതോടൊപ്പം ഈ മഹാമാരിയെ തുടച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുക എന്നീ ഉദ്ദേശങ്ങളോടെ ലോക ക്ഷയരോഗ ദിനമായി ആചരിക്കപ്പെടാൻ തുടങ്ങി .

  • ഡോക്യുമെന്റ് ഫ്രീഡം ഡേ

    ഡോക്യുമെന്റ് ഫ്രീഡം ഡേ

    All day
    March 25, 2022

    വിവരശേഖരണത്തിനും വിനിമയത്തിനും ആശയപ്രകാശത്തിനുമൊക്കെയായി നാം ഉപയോഗിക്കുന്ന എല്ലാത്തരം പ്രമാണങ്ങളും സ്വതന്ത്രമാകണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ‘ഡോക്യുമെന്റ് ഫ്രീഡം ദിനം’ മാര്‍ച്ച് 25 ന്.

    More information

  • വില്യം റോൺജൻ ജന്മദിനം

    വില്യം റോൺജൻ ജന്മദിനം

    All day
    March 27, 2022

    എക്സ്-റേ കണ്ടെത്തിയ വില്യം റോൺജന്റെ ജന്മദിനമാണ് മാർച്ച് 27

    More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close