Wednesday , 19 September 2018
Home » ശാസത്രജ്ഞര്‍ (page 2)

ശാസത്രജ്ഞര്‍

ഏണസ്റ്റ് റഥർഫോർഡ്

സർ ഐസക് ന്യൂട്ടനോടൊപ്പം താരതമ്യം ചെയ്യാവുന്ന വിധം മേന്മയിലും എണ്ണത്തിലും ശാസ്ത്രസംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനായിരുന്നു ഏണസ്റ്റ്റഥർഫോർഡ്. 'ആറ്റോമിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുന്ന ശാസ്ത്ര‍ജ്ഞനാണ് ഇദ്ദേഹം.

Read More »

ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

സൈദ്ധാന്തിക ഭൗതികത്തിലെ ഒരതികായനായ ശാസ്ത്രജ്ഞനായിരുന്നു ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ. വിദ്യുതകാന്തിക സിദ്ധാന്തത്തിന്റേയും തന്മാതാ ഗതിക സിദ്ധാന്തത്തിന്റേയും ഉപജ്ഞാതാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ നാമധേയം ശാസ്തലോകത്ത് അനശ്വരമാണ്. ഇംഗ്ലണ്ടിലെ എൻബറോയിൽ 1831 നവംബർ 13-ന് പ്രശസ്തമായ ഒരു സ്കോട്ടിഷ് കുടുംബ ത്തിലെ ഏക മകനായാണ് മാക്സ്‌വെൽ ജനിച്ചത്. ഒമ്പതാമത്തെ വയസ്സിൽ അമ്മ കാൻസർ രോഗം മൂലം മരിച്ചുപോയി. എങ്കിലും ബാല്യകാലം സന്തുഷ്ടമായിരുന്നു. ചെറുപ്പത്തിൽതന്നെ മാക്സ്‌വെൽ ഗണിതത്തിൽ അസാമാന്യമായ വൈഭവം പ്രദർശിപ്പിച്ചിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ തന്നെ ദീർഘവൃത്തം വരയ്ക്കുന്നതിനുള്ള ഒരു പുതിയ മാർഗം മാക്സ്‌വെൽ കണ്ടെത്തി. അത് …

Read More »

മേരി ക്യൂറി

റേഡിയോ ആക്റ്റിവിറ്റിയിൽ ഗവേഷണം നടത്തി 1903-ൽ ഭൗതികത്തിലും റേഡിയം വേർതിരിച്ചെടുത്തതിന് 1911-ൽ രസതന്ത്രത്തിലും, അങ്ങനെ രണ്ടുപ്രാവശ്യം നോബൽ സമ്മാനം നേടിയ മഹാശാസ്ത്രജ്ഞ. നോബൽ സമ്മാനാർഹയായ ആദ്യത്തെ വനിത, രണ്ടു പ്രാവശ്യം നോബൽ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തി.

Read More »

പെണ്ണായതുകൊണ്ടുമാത്രം : എമ്മി നോയ്‌തറുടെ ജീവിതം

Emmy Noether

ഭൗതികശാസ്‌ത്രത്തിൽ വലിയ പ്രാധാന്യമുളള രണ്ടു സിദ്ധാന്തങ്ങൾ 1915ൽ പുറത്തുവന്നു. ഒന്ന്‌, ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം; മറ്റൊന്ന്‌, എമ്മി നോയ്‌തറിന്റെ `നോയ്‌തർ സിദ്ധാന്തം’. ഭൗതികത്തിന്റെ വളർച്ചയിൽ രണ്ടും വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. എന്നിട്ടും നോയ്‌തറെ ഭൗതികശാസ്‌ത്രജ്ഞർക്കല്ലാതെ മറ്റാർക്കും അറിയില്ല. കാരണം, അവർ പിറന്നത്‌ പെണ്ണായിട്ടാണ്‌.

Read More »

അമീദിയോ അവോഗാദ്രോ

അവോഗാദ്രോ നിയമത്തിന്റെ ഉപജ്ഞാതാവാണ് അമീദിയോ അവോഗാദ്രോ (1776-1856) . അണുക്കളേയും തൻമാത്രകളേയും വേർതിരിച്ചറിയുവാനും, അണുഭാരവും തൻമാതാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഇത് സഹായകമായി. ‘അവോഗാദ്രോ സ്ഥിരാങ്ക’ത്തിലൂടെ പ്രസിദ്ധനായ ഈ ശാസ്ത്രജ്ഞൻ ഇറ്റലിയിലെ ടൂറിൻ നഗരത്തിലാണ് ജനിച്ചത്. നിയമത്തിൽ ഡോക്ടറേറ്റ ബിരുദമെടുക്കുകയും മൂന്നുകൊല്ലം വക്കീലായി പ്രാക്ടീസ് ചെയ്യുകയും ചെയ്ത ശേഷമാണ് അവോഗാദ്രോ ശാസ്ത്രത്തിലേക്ക് തിരിഞ്ഞത്. അദ്ദേഹം ടൂറിൻ സർവകലാശാലയിലെ ഭൗതിക ശാസ്ത്രം പ്രൊഫസറായിരുന്നു. താപമാനം കൂടുന്തോറും, മർദം സ്ഥിരമാണെങ്കിൽ, എല്ലാ വാതകങ്ങളുടേയും വ്യാപ്തം ഒരേതോതിൽ വർധിക്കുന്നുവെന്ന ഗേ-ലൂസ്സാക്കിന്റെ നിയമമാണ് (“ചാൾസിന്റെ നിയമ’മെന്നും പറയാ റുണ്ട്) അവോഗാദ്രോവിന മാർഗദർശകമായത്. …

Read More »

ഐസക് ന്യൂട്ടണ്‍

“മര്‍ത്യാ, മനുഷ്യരാശിക്കു ലഭിച്ച ഈ അമൂല്യ രത്നത്തെയോര്‍ത്ത് ആഹ്ലാദിക്കൂ…” മാനവരാശിയെ ഏറെ സ്വാധീനിച്ച ഒരു ശാസ്ത്രജ്ഞന്റെ കല്ലറയില്‍ കൊത്തിവെച്ചിട്ടുള്ള വാക്കുകളാണിവ. സര്‍ ഐസക് ന്യൂട്ടണ്‍ എന്ന ആ മനീഷിയുടെ ജന്മദിനമാണ് ഡിസംബ്ര‍ 25.

Read More »

അഡ അഗസ്റ്റ കിംഗ്

കമ്പ്യൂട്ടറിന്‍റെ ചരിത്രത്തില്‍ഏറെ പ്രധാന്യമുള്ള വനിതയായ അഡ അഗസ്റ്റ കിംഗിന്റെ അനുസ്മരണ ദിനമാണ് നവംബര്‍ 27. ചാള്‍സ് ബാബേജിന്റെ അനലറ്റികല്‍ എഞ്ചിന്റെ രൂപരേഖ തയ്യാറാക്കാന്‍ സഹായിച്ചതും ബാബേജിന്‍റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു.

Read More »

എഡ്വിന്‍ ഹബിള്‍

പ്രപഞ്ചവികാസത്തെ സംബന്ധിച്ച ഹബിള്‍ നിയമത്തിന്റെ ഉപ‍ജ്ഞാതാവ് എഡ്വിന്‍ പവല്‍ ഹബിളിന്റെ ജന്മദിനമാണ് നവംബ്ര‍ 20. മൗണ്ട് വില്‍സണ്‍ വാനനിരീക്ഷണകേന്ദ്രത്തിലെ 100 ഇഞ്ച് ദൂരദര്‍ശിനിയിലൂടെ അദ്ദേഹം നടത്തിയ നീരിക്ഷണങ്ങളാണ് മനുഷ്യനെ പ്രപഞ്ചത്തിന്റെ കാണാക്കാഴ്ചകളിലേക്ക് എത്തിച്ചത്.

Read More »

ഹോമി ജെ. ഭാഭ

കോസ്മിക് രശ്മികളെക്കുറിച്ച് ഗഹനമായി പഠിച്ച ഭാരതീയ ശാസ്ത്രജ്ഞന്‍, ഇന്ത്യയുടെ ആണവ ഗവേഷണ പദ്ധതികളുടെ ഉപജ്ഞാതാവ് എന്നീ നിലകളില്‍ പ്രസിദ്ധനായ ഹോമി ജഹാംഗീര്‍ ഭാഭയുടെ ജന്മദിനമാണ് ഒക്ടോബര്‍ 30

Read More »