1943 മെയ് 17 ന് ബോംബെയിലാണ് മംഗള നാർലിക്കർ ജനിച്ചത്. 1962-ൽ ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബി എ യും 1964-ൽ ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎയും ഒന്നാം റാങ്കോടെ പൂർത്തിയാക്കിയ അവർ ചാൻസലറുടെ സ്വർണ്ണ മെഡൽ നേടി.
1964 മുതൽ ബോംബെയിലെ TIFR-ൽ റിസർച്ച് കോളറും റിസർച്ച് അസോസിയേറ്റുമായി പ്രവർത്തിച്ചു. 1967 മുതൽ 1969 വരെ കേംബ്രിഡ്ജ് സർവകലാശാലയിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 1981-ൽ ബോംബെ സർവകലാശാലയിൽ നിന്ന് അനലിറ്റിക് നമ്പർ തിയറിയിൽ പി എച്ച് ഡി പൂർത്തിയാക്കി. 1989 മുതൽ 2002 വരെ പൂനെ സർവകലാശാലയിലും 2006 മുതൽ 2010 വരെ ഭാസ്കരാചാര്യ പ്രതിസ്ഥാനിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു.
അനലിറ്റിക്ക് നമ്പർ തിയറി, ആൾജിബ്ര, സങ്കീർണ്ണ സംഖ്യ, അനിലിറ്റിക്ക് ജ്യാമിതി എന്നീ മേഖലകളിൽ ഗണ്യമായ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഗണിതശാസ്ത്രം ഇഷ്ടപ്പെടുന്ന വിദ്യാർഥികളെയും ഗണിത ശാസ്ത്രത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠിപ്പിക്കാൻ അവർ ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. ഗണിതത്തെ രസകരമാക്കാനും അത് സാധാരണക്കാരിലേക്ക് എത്തിക്കാനുമായി അവർ മറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ നിരവധി പുസ്തകങ്ങൾ രചിച്ചു.
2023 ജൂലൈ 17-ന് 80-ാം വയസ്സിൽ അവർ കാൻസറിനു കീഴടങ്ങി. ഭർത്താവ് ജയന്ത് നാർലിക്കറും (ഭൗതികശാസ്ത്രജ്ഞൻ, IUCCA സഹസ്ഥാപകൻ) അവരുടെ മൂന്ന് മക്കളും അക്കാദമിക് രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.
വനിതാ ശാസ്ത്രജ്ഞർ
100-ലേറെ വനിതാശാസ്ത്രജ്ഞർ