ഗതാഗത വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല

Diesel-smokeഗതാഗതത്താലുള്ള ഉയര്‍ന്ന തോതിലെ വായൂമലിനീകരണം പലവിധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അനവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ വലത്തെ അറയ്കും അത് ദോഷം ചെയ്യുന്നു എന്ന് അമേരിക്കന്‍ തൊറാസിക് സൊസൈററിയുടെ അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിരേറ്ററി ആന്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഗതാഗത സംബന്ധമായ വായൂമലിനീകരണത്തിലെ നൈട്രജന്‍ ഡൈയോക്സൈഡാണ് പ്രധാന വില്ലന്‍. ഹൃദയത്തിന്റെ വലത്തെ അറയുടെ വലിപ്പവും  (right ventricular mass) അതിന്റെ വ്യാപ്തവും (right ventricular end-diastolic volume) വര്‍ദ്ധിപ്പിക്കുന്ന‌തില്‍  നൈട്രജന്‍ ഓക്സൈഡിന് ബന്ധമുണ്ടെന്ന് ഈ പഠനത്തിലൂടെയാണ് ആദ്യമായി തെളിയുന്നത്. ഹൃദയ തകരാറുകള്‍ വര്‍ദ്ധിപ്പിക്കാനും ഹൃദയാഘാതമുണ്ടാക്കാനും റൈറ്റ് വെന്‍ട്രികുലര്‍ മാസ് കാരണമാകുന്നു.

Nitrogen-dioxide-2D-dimensions-vector.svgപലതരം നൈട്രജന്‍ ഓക്സൈഡുകളിലൊന്നായ നെട്രജന്‍ ഡൈയോക്സൈഡ് ഒരു വിഷവാതകമാണ്. വാഹനങ്ങളിലേതടക്കമുള്ള ആന്തരിക ദഹന യന്ത്രങ്ങളിലെ പെട്രോളിയം ഉത്പന്നങ്ങളുടെ ദഹനത്തിലൂടെയാണ് ഇത് പ്രധാനമായും പുറന്തള്ളപ്പെടുന്നത്. വായൂമലിനീകരണത്തില്‍ പ്രധാന പങ്ക് ഇതിനുണ്ട്.

[divider] [author image=”http://luca.co.in/wp-content/uploads/2014/08/jagadees.png” ]ജഗദീശ് എസ്.
[email protected][/author]

Leave a Reply