ഫീൽഡ്സ് മെഡൽ ലഭിച്ച ആദ്യ വനിത പ്രൊഫ. മറിയം മിർസഖാനി അന്തരിച്ചു.

[author title=”എന്‍. സാനു” image=”http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg”][/author]

ഗണിതശാസ്ത്രത്തിൽ ഫീൽഡ്സ് മെഡൽ ലഭിച്ച ആദ്യ വനിത, മറിയം മിർസഖാനി അമേരിക്കയിൽ അന്തരിച്ചു. 40 വയസുകാരിയായ അവര്‍ക്ക് സ്തനാർബുദം ബാധിക്കുകയും എല്ലുകളിലേക്ക് വ്യാപിക്കുകയുമായിരുന്നു.


“ഗണിത നോബല്‍ സമ്മാനം” എന്ന് വിളിപ്പേരുള്ള ഫീൽഡ്സ് മെഡൽ നാല് വര്‍ഷം കൂടുമ്പോള്‍ 40 വയസിനു താഴെയുള്ള രണ്ടോ നാലോ ഗണിത ശാസ്ത്രജ്ഞർക്കാണ് നൽകുന്നത്. സങ്കീർണമായ ജ്യാമിതി, ചലനാത്മകമായ സംവിധാനങ്ങൾ എന്നിവയിലുള്ള ഗവേഷണത്തിന് 2014ല്‍ ആണ് ഇറാൻകാരിയായ പ്രൊഫ. മിർസഖാനിക്ക് ഈ പുരസ്കാരം നൽകിയത്.

[box type=”note” align=”” class=”” width=””]“ഇന്ന് ആ പ്രകാശം അണഞ്ഞു, എന്റെ ഹൃദയം തകർന്നു … അവര്‍ വളരെ വേഗം പോയി,” അവളുടെ സുഹൃത്ത് നാസ ശാസ്ത്രജ്ഞനായ ഫിറോസ് നാദിരി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.[/box]

1977-ൽ ജനിച്ച മിർസഖാനി, ഇറാനിലെ വിപ്ലവാനന്തര തലമുറയില്‍ പെട്ടവളാണ്. തന്റെ കൗമാരത്തില്‍ തന്നെ അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ രണ്ട് സ്വർണ്ണ മെഡലുകൾ അവര്‍ നേടുകയുണ്ടായി.

2004 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി. സമ്പാദിച്ച അവര്‍ പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിൽ പ്രൊഫസർ ആയി.

മൂന്നു വർഷം മുൻപ് അവര്‍ക്ക് ഫീൽഡ്സ് മെഡല്‍ ലഭിച്ചപ്പോള്‍, 1936 ൽ സ്ഥാപിച്ച ഗണിതശാസ്ത്ര സമ്മാനത്തിനായുള്ള  സ്ത്രീകളുടെ ദീർഘകാല കാത്തിരുപ്പിനാണ് വിരാമമായത്. പ്രൊഫ. മിർസഖാനി ഫീല്‍ഡ്സ് മെഡല്‍ സ്വീകരിച്ച ആദ്യത്തെ ഇറാനിയനുമാണ്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മെഡൽ സെലക്ഷൻ സമിതി അംഗം പ്രൊഫ. ഡാം ഫ്രാൻസിസ് കിർവാൻ ആ സമയത്ത് ഇങ്ങനെ പറഞ്ഞു:

[box type=”success” align=”” class=”” width=””]“ഈ രാജ്യത്തും ലോകത്താകമാനവുമുള്ള പെൺകുട്ടികള്‍ക്കും യുവതികള്‍ക്കും സ്വന്തം കഴിവുകളില്‍ വിശ്വസിക്കുവാനും ഭാവിയിലെ ഫീൽഡ്സ് മെഡലിസ്റ്റുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിനും ഈ അവാർഡ് പ്രചോദനമായിരിക്കും.”[/box]

Leave a Reply